Pocso Case: മനോരോഗിയായ അമ്മയെ മർദ്ദിച്ച് അവശയാക്കി, പതിനൊന്നുകാരിയെ ബലാത്സംഗം ചെയ്തു; പ്രതിക്ക് 30 വർഷം കഠിന തടവ്

Pocso case verdict: ആറ്റിങ്ങൾ കരവാരം സ്വദേശിയായ രാജുവിനെ (56) ആണ് തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ആർ രേഖ ശിക്ഷിച്ചത്.

Written by - Zee Malayalam News Desk | Last Updated : Apr 27, 2024, 10:12 PM IST
  • പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർഎസ് വിജയ് മോഹൻ, അഡ്വ അഖിലേഷ് ആർ വൈ എന്നിവർ ഹാജരായി
  • നഗരൂർ പോലീസ് സ്റ്റേഷൻ എസ്ഐമാരായ എം സഹിൽ, എം സലീം, എസ്.എസ് ഷിജു എന്നിവരാണ് കേസിൽ അന്വേഷണം നടത്തിയത്
Pocso Case: മനോരോഗിയായ അമ്മയെ മർദ്ദിച്ച് അവശയാക്കി, പതിനൊന്നുകാരിയെ ബലാത്സംഗം  ചെയ്തു; പ്രതിക്ക് 30 വർഷം കഠിന തടവ്

തിരുവനന്തപുരം: അമ്മയെ മർദ്ദിച്ച് അവശയാക്കിയ ശേഷം ഒൻപത് വയസ്സുള്ള കുട്ടിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 30 വർഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ആറ്റിങ്ങൾ കരവാരം സ്വദേശിയായ രാജുവിനെ (56) ആണ് തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ആർ രേഖ ശിക്ഷിച്ചത്. പിഴ തുക അടയ്ക്കാത്ത പക്ഷം പ്രതി എട്ട് മാസം കൂടുതൽ തടവ് അനുഭവിക്കണം.

2020 ജൂണിൽ അഞ്ചാം ക്ലാസുകാരിയായ കുട്ടി അവധിക്ക് വീട്ടിൽ വന്നപ്പോൾ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സംഭവ ദിവസം രാവിലെ 10 മണിക്ക് കുട്ടിയുടെ വീട്ടിൽ എത്തിയപ്പോൾ മനോരോഗിയായ അമ്മ വിടിന് മുന്നിൽ നിൽക്കുക്കയായിരുന്നു. കുട്ടി വീട്ടിൽ ഉണ്ടായിരുന്നു എന്ന് അറിഞ്ഞ പ്രതി അമ്മയെ മർദ്ദിച്ച് അവശയാക്കി. അമ്മയുടെ നിലവിളി കേട്ട് കുട്ടിയും കുട്ടിയുടെ അനുജനും വീടിന് പുറത്തേക്ക് വന്നു.

കുട്ടിയുടെ അനുജനെ വിരട്ടിയോടിച്ച ശേഷം പ്രതി കുട്ടിയെ വീടിനുള്ളിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തി. കുട്ടി പുറത്ത് ഇറങ്ങിയപ്പോൾ അമ്മ അവശയായി കിടക്കുകയായിരുന്നു. അന്നേ ദിവസം വൈകിട്ട് പ്രതി വീണ്ടും വരികയും കുട്ടിയെ വീണ്ടും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. ആ സമയം അമ്മയും കുട്ടിയും ബഹളം വെച്ച് കല്ല് വാരി എറിഞ്ഞ് പ്രതിയെ ഓടിച്ചു.

വീട്ടിൽ ആരും നോക്കാൻ ഇല്ലാത്തതിനാൽ കുട്ടി സർക്കാർ ഹോമിൽ നിന്നാണ് പഠിച്ചിരുന്നത്. ഭയന്ന കുട്ടി സംഭവം പുറത്ത് പറിഞ്ഞില്ല. സമാനമായ സംഭവം ഹോമിലെ മറ്റൊരു കുട്ടിക്ക് നടന്നപ്പോൾ ആണ് ഇക്കാര്യം കുട്ടി പറഞ്ഞത്. തുടർന്ന് ഹോം അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു. പിഴതുക കുട്ടിക്ക് നൽകണമെന്ന് കോടതി വിധിന്യായത്തിൽ പറയുന്നുണ്ട്.

പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർഎസ് വിജയ് മോഹൻ, അഡ്വ അഖിലേഷ് ആർ വൈ എന്നിവർ ഹാജരായി. നഗരൂർ പോലീസ് സ്റ്റേഷൻ എസ്ഐമാരായ എം സഹിൽ, എം സലീം, എസ്.എസ് ഷിജു എന്നിവരാണ് കേസിൽ അന്വേഷണം നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News