Today's horoscope: ഇന്ന് ഈ രാശിക്കാര്‍ക്ക് പണത്തിന്റെ കുത്തൊഴുക്ക്, ഇവര്‍ക്ക് പ്രതിസന്ധി; നോക്കാം സമ്പൂര്‍ണ രാശിഫലം

പന്ത്രണ്ട് രാശിക്കാർക്കും ഈ ദിവസം എങ്ങനെയായിരിക്കും? ഓരോ രാശിയിലുള്ളവർക്കും ജ്യോതിഷപരമായി ഇന്ന് ലഭിക്കുന്ന ഫലങ്ങളറിയണ്ടേ?

 

Today's horoscope 9th May 2024 in Malayalam: 12 രാശികളും അവരുടെ ഗ്രഹങ്ങളും അനുസരിച്ച് ഓരോ ദിവസവും വ്യത്യസ്തമായ ഫലങ്ങളാണ് ഉണ്ടാകുക. ഇന്ന് ഏതൊക്കെ രാശിക്കാർക്ക് എന്തൊക്കെയാണ് ഗുണങ്ങളെന്നും ഏതൊക്കെ രാശിക്കാർക്കാണ് പ്രതിസന്ധികൾ എന്നും നോക്കാം.   

1 /12

മേടം: മേടം രാശിക്കാർ ഇന്ന് ആരോഗ്യകരമായ ചില പുതിയ ശീലങ്ങൾ സ്വീകരിക്കാൻ ശ്രമിക്കും. ഇവരുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന കാര്യങ്ങൾ ഇന്ന് സംഭവിക്കാൻ സാധ്യതയുണ്ട്. ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പ്രധാനമാണ്. ചിലർക്ക് വിദേശയാത്രകൾ പോകാനുള്ള സാധ്യതയുണ്ട്. പുതിയ വീട് വാങ്ങാനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിക്കാൻ ഏറെ അനുയോജ്യമായ സമയമാണ് ഇത്.  

2 /12

ഇടവം: പ്രമുഖ വ്യക്തികളുമായി അടുത്ത് ഇടപഴകാൻ ഇടവം രാശിക്കാർക്ക് ഇന്ന് അവസരം ലഭിക്കും. ബിസിനസുകാർക്കും നിക്ഷേപകർക്കും ഏറെ അനുയോജ്യമായ സമയമാണിത്. വരുമാനം നൽകുന്ന ഓഹരികളിൽ നിക്ഷേപം നടത്തും. വീട്ടിൽ മംഗളകരമായ കാര്യങ്ങൾ നടക്കുന്നതിൻ്റെ ലക്ഷണമുണ്ട്. പെട്ടെന്നുള്ള പണത്തിൻ്റെ കുത്തൊഴുക്ക് ഈ രാശിക്കാരെ ഏറെ സന്തോഷിപ്പിക്കും.  

3 /12

മിഥുനം: ഈ രാശിക്കാർ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ട ദിവസമാണ് ഇന്ന്. ഇവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്ന കാര്യങ്ങൾ സംഭവിക്കും. ജോലിസ്ഥലത്ത് ബഹുമാനം വർധിക്കും. വീട്ടിൽ ചില ആഡംബര വസ്തുക്കൾ വാങ്ങാനുള്ള സാധ്യതയുണ്ട്. ദീർഘനാളായി കാത്തിരുന്ന ഒരു യാത്ര ഇന്ന് സഫലമായേക്കും. സ്വത്തുക്കൾ വിൽക്കാൻ ശ്രമിക്കുന്നവർക്ക് മികച്ച ലാഭം ലഭിക്കും.   

4 /12

കർക്കടകം: കർക്കടകം രാശിക്കാരുടെ ആരോഗ്യം മെച്ചപ്പെടുന്ന ദിവസമാണിത്. ഏറെ നാളായി അലട്ടിയിരുന്ന കടബാധ്യതകൾ ഇന്ന് മാറും. കുടുംബാംഗങ്ങളുമായും അടുത്ത സുഹൃത്തുക്കളുമായും തർക്കങ്ങൾ ഒഴിവാക്കുക. ഉല്ലാസയാത്രയ്ക്ക് പോകാൻ സാധ്യതയുണ്ട്. വീട് വാങ്ങുന്ന കാര്യത്തിൽ നല്ല തീരുമാനം എടുക്കും.  

5 /12

ചിങ്ങം: ഈ രാശിക്കാരുടെ ദൈനംദിന പ്രവർത്തനങ്ങൾ ആരോഗ്യം മെച്ചപ്പെടുത്തും. ഏറെ നാളായി ഇവരിലേയ്ക്ക് എത്താതെ തടസപ്പെട്ട് കിടന്നിരുന്ന തുക ഇന്ന് ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇന്ന് ജോലിയിൽ ഇവരുടെ കഴിവ് പ്രകടിപ്പിക്കാനുള്ള സമയമാണ്. അധിക്ഷേപകരമായ സാഹചര്യങ്ങളിൽ ഇന്ന് ശാന്തത പാലിക്കുന്നതാണ് നല്ലത്. ഇവരുടെ എല്ലാ ശ്രമങ്ങളിലും പ്രിയപ്പെട്ടവരുടെ പിന്തുണയുണ്ടാകും.   

6 /12

കന്നി: ആരോ​ഗ്യകാര്യങ്ങളിൽ അതീവ ശ്രദ്ധ ആവശ്യമായ ദിവസമാണിത്. ഇന്ന് എടുക്കുന്ന തീരുമാനങ്ങളിൽ നിന്ന് പ്രയോജനം ലഭിക്കും. മെഡിക്കൽ, ഐടി മേഖലയിലുള്ളവർക്ക് ഇന്ന് അനുകൂല ദിവസമാണ്. കുടുംബത്തോടൊപ്പം മംഗളകരമായ പരിപാടികളിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്. പ്രിയപ്പെട്ടവർക്കായി ഇന്ന് ഇവർ ബുദ്ധിമുട്ടുള്ള ഒരു ജോലി ചെയ്യും.  

7 /12

തുലാം: ദിവസങ്ങളായി ചിന്തിച്ചുകൊണ്ടിരുന്ന ഒരു കാര്യം ഇന്ന് പൂർത്തീകരിക്കും. ചില മികച്ച നിക്ഷേപ പദ്ധതികൾ ലാഭം നൽകും. ഇന്ന് ഈ രാശിക്കാർ മത്സരിക്കുന്ന ഏത് കാര്യത്തിലും വിജയിക്കാൻ സാധ്യതയുണ്ട്. ചിലർ പ്രിയപ്പെട്ടവരുമായി ദൂരയാത്ര നടത്തും . ചില സുപ്രധാന തീരുമാനങ്ങൾ എടുക്കാനുള്ള അവസരമാണിത്.   

8 /12

വൃശ്ചികം: മോശം ശീലങ്ങളിൽ നിന്ന് മുക്തി നേടാൻ ഇന്ന് വൃശ്ചികം രാശിക്കാർ ചില ശ്രമങ്ങൾ നടത്തും. ചിലർക്ക് ഇന്ന് ബിസിനസ്സിൽ ഉയർച്ച ലഭിക്കും. ദിവസങ്ങളായി ഇഴഞ്ഞുനീങ്ങിയിരുന്ന ജോലികൾ പൂർത്തീകരിക്കും. ചിലർ വീട്ടുജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഇന്ന് ചിലർക്ക് വസ്തുവകകൾ വാങ്ങാൻ ബുദ്ധിമുട്ടേറിയ ദിവസമാണ്.   

9 /12

ധനു: വീടോ സ്ഥലമോ വാങ്ങാൻ ശ്രമിക്കുന്നവർക്ക് ഇന്ന് നല്ല വാർത്തകൾ ലഭിക്കും. കുറച്ചുപേർ അവരുടെ കരിയറിൽ ചില പ്രധാന മാറ്റങ്ങൾ വരുത്തും. ചിലർ ചെറിയ യാത്രകൾ നടത്താനുള്ള സാധ്യതയുണ്ട്. സ്വന്തം കഴിവിൽ വിശ്വാസം അർപ്പിച്ച് നടത്തുന്ന പ്രവർത്തനങ്ങൾ വിജയം കാണും. മുതിർന്നവരിൽ നിന്ന് ലഭിക്കുന്ന ഉപദേശങ്ങൾ സ്വീകരിക്കുക.   

10 /12

മകരം: റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന മകരം രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. ചില വസ്‌തുക്കൾ വാങ്ങുന്നത് ലാഭം നൽകും. കുറച്ചു നാളുകളായി അലട്ടിക്കൊണ്ടിരിക്കുന്ന രോഗത്തിൽ നിന്ന് ഇവർ ക്രമേണ സുഖം പ്രാപിക്കും. ഒരിക്കൽ ഇവർ ആർക്കെങ്കിലും നൽകിയ കടം ഇന്ന് തിരികെ ലഭിച്ചേക്കും. ഇന്ന് ഇവർ ചില ബിസിനസ്സ് വിപുലീകരണ തന്ത്രങ്ങൾ കൈകാര്യം ചെയ്യും. ഇവരുടെ തീരുമാനങ്ങൾക്ക് കുടുംബം ശക്തമായ പിന്തുണ നൽകും.   

11 /12

കുംഭം: വിദ്യാർത്ഥികൾക്കും ഉദ്യോ​ഗാർത്ഥികൾക്കും ഇന്ന് അനുകൂലമായ ദിവസമാണ്. ആ​ഗ്രഹിച്ച ജോലി ലഭിക്കാനുള്ള സാധ്യതയുണ്ട്. സാമ്പത്തികമായി ഇന്ന് ഇവർക്ക് തൃപ്തികരമായ ദിവസമായിരിക്കും. ജോലിക്ക് ശരിയായ അംഗീകാരം ലഭിക്കും. വിദേശയാത്ര നടത്തുകയാണെങ്കിൽ അതിനനുസരിച്ച് സ്വയം തയ്യാറാകണം.   

12 /12

മീനം: അമിത ജോലി ഭാരം മീനം രാശിക്കാരെ തളർത്തിയേക്കാം. വളരെയധികം ജോലികൾ ചെയ്യാനുണ്ടെങ്കിൽ കുറച്ച് ദിവസം അവധിയെടുത്ത് ആ ജോലികൾ വീണ്ടും ചെയ്യാൻ തുടങ്ങുന്നതാണ് നല്ലത്. ഇന്ന് ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് അനിവാര്യമാണ്. കുടുംബാംഗങ്ങളിൽ നിന്നുള്ള വാർത്ത ഇവരെ സന്തോഷിപ്പിക്കും. യാത്രകൾ നടത്തുന്നതിനെ കുറിച്ചുള്ള പദ്ധതികൾ തയ്യാറാക്കും. (ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola