POCSO Case : പ്രായപൂർത്തിയാകാത്തെ പെൺക്കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ പൊലീസ് പിടികൂടി

POCSO Case പ്രതിയെ പൊലീസ് (Kerala Police) പിടികൂടി. വിഴിഞ്ഞം ചൊവ്വര സ്വദേശി രാഹുലിനെയാണ് പൊലീസ് പിടികൂടിയത്.

Written by - Zee Malayalam News Desk | Last Updated : Aug 26, 2021, 08:23 PM IST
  • വിഴിഞ്ഞം ചൊവ്വര സ്വദേശി രാഹുലിനെയാണ് പൊലീസ് പിടികൂടിയത്.
  • തിരുവനന്തപുരം സിറ്റി ഐജിക്ക് ലഭിച്ച് രഹസ്യ വിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് അറസ്റ്റ്
  • അറസ്റ്റിലായ പ്രതിയെ തിരുവന്തപുരം പോക്സോ കോടതിയിൽ ഹാജരാക്കി.
  • കോടതി രാഹുലിനെ റിമാൻഡിലാക്കുകയും ചെയ്തു.
POCSO Case : പ്രായപൂർത്തിയാകാത്തെ പെൺക്കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ പൊലീസ് പിടികൂടി

Thiruvananthapuram : പ്രായപൂർത്തിയാകാത്ത പെൺക്കുട്ടിയെ തട്ടികൊണ്ട് പോയി കൂടെ പാർപ്പിച്ച് പീഡിപ്പിച്ച കേസിൽ (POCSO Case) പ്രതിയെ പൊലീസ് (Kerala Police) പിടികൂടി. വിഴിഞ്ഞം ചൊവ്വര സ്വദേശി രാഹുലിനെയാണ് പൊലീസ് പിടികൂടിയത്.

തിരുവനന്തപുരം സിറ്റി ഐജിക്ക് ലഭിച്ച് രഹസ്യ വിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് രാഹുൽ പ്രായപൂർത്തിയാകത്ത പെൺക്കുട്ടിയെ കൂടെ പാർപ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയത്. 

ALSO READ : Attempt to Murder : പതിനാറുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമം; കാരണം പ്രണയത്തെ ചൊല്ലിയുള്ള കലഹം

ഐജിയുടെ നിർദേശത്തെ തുടർന്ന് കന്റോൺമെന്റ് പൊലീസ് അസി. കമ്മീഷ്ണർ അജിത് കുമാറിന്റെ നേതൃത്വത്തിലാണ് രാഹുലിനെ പിടികൂടിയത്. മ്യൂസിയം പൊലീസ് സ്റ്റേഷനിലെയും വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെയും ഉദ്യോഗസ്ഥർ സംയുക്തമായിട്ടാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ALSO READ : Mysore Gang Rape: മൈസൂരിൽ കൂട്ട ബലാത്സംഗം,സുഹൃത്തിനെ അടിച്ച് വീഴ്ത്തി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു

അറസ്റ്റിലായ പ്രതിയെ തിരുവന്തപുരം പോക്സോ കോടതിയിൽ ഹാജരാക്കി. കോടതി രാഹുലിനെ റിമാൻഡിലാക്കുകയും ചെയ്തു. പ്രതിക്കെതിരെ നെയ്യാറ്റിൻകരൻ പൊലീസ് സ്റ്റേഷനിലും മ്യൂസിയം പൊലീസ് സ്റ്റേഷനിലും മറ്റ് കേസുകൾ രജിസ്റ്റ്ർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ALSO READ : Tiktok താരം അമ്പിളി പീഡന കേസിൽ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത പെൺക്കുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റിലായത്

ഇത്തരത്തിൽ ഉള്ള കേസിലാണ് ടിക്ടോക് താരം അമ്പിളി എന്ന് വിളിക്കുന്ന വിഘ്നേഷിനെ തൃശൂർ വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകത്തെ പെൺക്കുട്ടിയെ വീട്ടിൽ നിന്ന് ഇറക്കി കൊണ്ട് വന്ന് പീഡിപ്പിച്ചു എന്നായിരുന്നു വിഘ്നേഷിനെതിരെയുള്ള പരാതി. ഉള്ളവിലായിരുന്ന അമ്പിളിയെ തന്ത്രപൂർവ്വമായിരുന്നു പൊലീസ് പിടികൂടിയിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News