Leo Movie Review: ലോകേഷ് - വിജയ് തകർത്ത ആദ്യ പകുതി; കൈവിട്ടുപോയ രണ്ടാം പകുതി; ലിയോ റിവ്യൂ

Leo Movie Review: ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ (എൽസിയു) ഭാഗമാണോ 'ലിയോ' എന്നറിയാൻ പ്രേക്ഷകർക്ക് ആകാംക്ഷയുണ്ടായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Oct 19, 2023, 08:07 PM IST
  • കേരളത്തിൽ 655 സ്‌ക്രീനുകളിലായിരുന്നു 'ലിയോ'യുടെ പ്രദർശനം.
  • ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് സിനിമയുടെ നിർമ്മാണം.
  • വിജയ്‌യ്ക്ക് പുറമെ തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ എന്നിവരും ചിത്രത്തിലുണ്ട്.
Leo Movie Review: ലോകേഷ് - വിജയ് തകർത്ത ആദ്യ പകുതി; കൈവിട്ടുപോയ രണ്ടാം പകുതി; ലിയോ റിവ്യൂ

ആരാധകരുടെ ഒരുപാട് നാളുകൾ ഫാൻ തിയറികളും ഡീക്കോഡിങ്ങും കഴിഞ്ഞ് ലോകേഷ് കനകരാജ് ചിത്രം 'ലിയോ' തീയേറ്ററുകളിലേക്ക് എത്തുമ്പോൾ നൂറായിരം സംശയങ്ങളുമായിട്ടാണ് സിനിമ പ്രേമികൾ തീയേറ്ററുകൾക്ക് ഉള്ളിലേക്ക് കടന്നത്. ചിത്രം LCU ന്റെ ഭാഗമാണോ എന്നത് തന്നെയാണ് ഏറ്റവും വലിയ ചോദ്യം. എന്നാൽ സിനിമ വെച്ച് ലോകേഷ് ചതിക്കില്ല എന്നൊരു വല്ലാത്ത ആത്‍മവിശ്വാസം ആരാധകർക്കിടയിൽ ഉണ്ടായിരുന്നു. എന്നാൽ സംഭവിച്ചത് എന്താണ്?

ആദ്യ പകുതിയിൽ ലോകേഷ് പറഞ്ഞതുപോലെ ആദ്യ 10 മിനുറ്റ് ആരും മിസ് ചെയ്യരുതെന്ന് പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്. അത്ര ഗംഭീരമായ തുടക്കം. CGI വർക്ക് കൊണ്ട് മികച്ചത്. തീയേറ്റർ എക്സ്പീരിയൻസ് വേറെ ലെവൽ ആക്കിത്തന്ന ആദ്യ 10 മിനുറ്റ്. അതിന് ശേഷം പാർതിഭൻ എന്ന കഥാപാത്രത്തിൽ നാല് പേരുള്ള ഒരു കുടുംബത്തിൽ അഞ്ചാമനായി പ്രേക്ഷകൻ ഇങ്ങനെ ഒപ്പം സഞ്ചരിക്കുന്നു. ആദ്യ പകുതി അവസാനിക്കും വരെ പ്രേക്ഷകനെ തീയേറ്റർ എക്സ്പീരിയൻസ് സമ്മാനിച്ച് പല ഹൈപ്പുകളിലൂടെയും കൊണ്ട് പോയി സിനിമ വെടിക്കെട്ട് ഇന്റർവെൽ ബ്ലോകോട് കൂടി നിർത്തുന്നു. പ്രതീക്ഷകൾ കൊടുമുടി കയറുന്നു. വളരെ മച്ചുവെർഡ് ആയിട്ടുള്ള കയ്യടക്കത്തോടെയുള്ള വിജയുടെ പ്രകടനവും ലോകേഷിന്റെ മേക്കിങ്ങും പ്രതീക്ഷകൾ കൂട്ടുന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ ചിത്രം LCU ആണോ ഇല്ലയോ എന്ന് പ്രേക്ഷകനും ബോധ്യമാകും.

ALSO READ: ലിയോ എൽസിയുവിന്റെ ഭാ​ഗം തന്നെയോ? ആ ചോദ്യത്തിന് ഒടുവിൽ ഉത്തരം

രണ്ടാം പകുതി വന്നതും ഇതുവരെ കണ്ടുകൊണ്ടിരുന്ന കയ്യടക്കം നഷ്ടമാകുന്നു. ഇത്രയും നേരം കണ്ടുകൊണ്ടിരുന്ന സിനിമ തന്നെയാണോ ഇതെന്ന തോന്നൽ പ്രേക്ഷകന് ജനിപ്പിക്കുന്നു. വിജയ് സിനിമകൾ ഫോർമുലകൾ വീണ്ടും വീണ്ടും ആവർത്തിക്കപ്പടുന്ന ഫ്രഷ്നസ് മുഴുവൻ നഷ്ടപ്പെട്ട ഫീലോടെയായി പ്രേക്ഷകൻ. നിരാശ സമ്മാനിക്കുന്ന ക്ലൈമാക്സ് കൂടി ആയതോടെ ചിത്രം ആവറേജ് ലെവലിലേക്ക് മാറി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News