Leo Movie Review: ഗംഭീര സസ്പെൻസ്, ആക്ഷൻ പാക്ക് മിക്സ് തീയ്യേറ്ററിൽ ലിയോ ആറാട്ട്

Leo Movie Review Ratings: ഗംഭീര ഷോർട്ടുകളും മികച്ച ദൃശ്യങ്ങളും ചിത്രത്തിന് കൊടുക്കുന്ന വേറെ ലെവൽ ഹൈപ്പ് തന്നെയെന്ന് ആരാധകർ പറയുന്നത്. കേരളത്തിൽ മാത്രമാണ് ഇന്ന് 4 മണിക്ക് ഫാൻസ് ഷോകൾ ഉള്ളത്

Written by - Zee Malayalam News Desk | Last Updated : Oct 19, 2023, 06:28 AM IST
  • വൻ സസ്പെൻസിലാണ് ചിത്രത്തിൻറെ ആദ്യ പകുതി
  • ഗംഭീര ഷോർട്ടുകളും മികച്ച ദൃശ്യങ്ങളും ചിത്രത്തിന് കൊടുക്കുന്ന വേറെ ലെവൽ ഹൈപ്പ്
  • കേരളത്തിൽ മാത്രമാണ് ഇന്ന് 4 മണിക്ക് ഫാൻസ് ഷോകൾ ഉള്ളത്
Leo Movie Review: ഗംഭീര സസ്പെൻസ്, ആക്ഷൻ പാക്ക് മിക്സ് തീയ്യേറ്ററിൽ ലിയോ ആറാട്ട്

Leo Movie  First Half Review: തീയ്യേറ്ററുകളിൽ ഇളയ ദളപതിയുടെ ആറാട്ട് എന്നാണ് ലിയോയുടെ ആദ്യ റിപ്പോർട്ടുകളായി പുറത്ത് വരുന്നത്. വൻ സസ്പെൻസിലാണ് ചിത്രത്തിൻറെ ആദ്യ പകുതി തുടങ്ങുന്നത്. ടൈറ്റിൽ എത്തുന്നത് ചിത്രത്തിൻറെ ആദ്യ പകുതിയിലാണ്.

ഗംഭീര ഷോർട്ടുകളും മികച്ച ദൃശ്യങ്ങളും ചിത്രത്തിന് കൊടുക്കുന്ന വേറെ ലെവൽ ഹൈപ്പ് തന്നെയെന്ന് ആരാധകർ പറയുന്നത്. കേരളത്തിൽ മാത്രമാണ് ഇന്ന് 4 മണിക്ക് ഫാൻസ് ഷോകൾ ഉള്ളത്. ബാബു ആൻറണിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ലോകേഷിൻറെ തന്നെ കൈതി റഫറൻസ് കൂടി എത്തുന്നതോടെ ചിത്രത്തിനെ ആവേശത്തിൻറെ കൊടുമുടിയിൽ കൊണ്ടു പോയി വെക്കുകയാണ്. 

ALSO READ : Leo Movie Advance Booking: ജവാനെയും കടത്തിവെട്ടി 'ലിയോ'യുടെ അഡ്വാൻസ് ബുക്കിം​ഗ്; ഇതുവരെ വിറ്റത് ഇത്രയും ടിക്കറ്റ്

അതിനിടയിൽ ലിയോ ലേകോഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണെന്ന് സൂചന നൽകിയിരിക്കുകയാണ് ഉദയനിധി സ്റ്റാലിൻ. സിനിമയുടെ പ്രിവ്യൂ കണ്ടതിന് ശേഷം ഉദയനിധി എക്സിൽ പങ്കുവെച്ച ട്വീറ്റിലാണ് ലിയോ എൽസിയുവിന്റെ ഭാഗമാണെന്ന് സൂചന നൽകിയിരിക്കുന്നത്. കേരള ബോക്സ്ഓഫീസിലെ തകർത്താണ് ലിയോയുടെ ടിക്കറ്റുകൾ വിറ്റു പോയിരിക്കുന്നത്. ഏകദേശം എട്ട് കോടിയുടെ പ്രീ-സെയിൽ നടന്നതായാണ് കണക്ക്.

തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്.  ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ആണ്. അനിരുദ്ധ് രവിചന്ദർ ആണ് ലഭിച്ചത്. 

സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്.ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ട്നർ. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്, പി ആർ ഓ: പ്രതീഷ് ശേഖർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News