Varisu OTT : വിജയിയുടെ വാരിസ് ഒടിടിയിൽ എത്തിയോ? എങ്കിൽ എവിടെ കാണാം?

Varisu ÓTT Update : ജനുവരി 11ന് അജിത്തിന്റെ തുനിവിനോടൊപ്പം ക്ലാഷ് റിലീസായി എത്തിയ ചിത്രമാണ് വിജയിയുടെ വാരിസ്

Written by - Zee Malayalam News Desk | Last Updated : Feb 23, 2023, 04:22 PM IST
  • ആമസോൺ പ്രൈം വീഡിയോയ്ക്കാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം
  • സൺ പിക്ച്ചേഴ്സാണ് വാരിസിന്റെ സാറ്റ്ലൈറ്റ് അവകാശം നേടിയിരിക്കുന്നത്
  • വിജയ് ചിത്രം ജനുവരി 11ന് തിയറ്ററുകളിൽ എത്തി
Varisu OTT : വിജയിയുടെ വാരിസ് ഒടിടിയിൽ എത്തിയോ? എങ്കിൽ എവിടെ കാണാം?

തമിഴ് നാട്ടിലെ പൊങ്കൽ റിലീസിൽ സൂപ്പർ ഹിറ്റായി മാറിയ വിജയ് ചിത്രം വാരിസ് ഒടിടിയിൽ എത്തി. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയ ആമസോൺ പ്രൈം വീഡിയോയിൽ ഇന്നലെ അർധരാത്രി മുതലാണ് സംപ്രേഷണം ചെയ്തു തുടങ്ങിയത്. അതേസമയം ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ സംപ്രേഷണം മാർച്ച് എട്ട് മുതലാണ് ആരംഭിക്കുകയെന്ന് പ്രൈം വീഡിയോ അറിയിച്ചു. ജനുവരി 11ന് അജിത് ചിത്രം തുനിവിനോടൊപ്പം ക്ലാഷ് റിലീസായി തിയറ്ററുകളിൽ എത്തിയ വാരിസ് 300 കോടി രൂപയിൽ അധികമാണ് ബോക്സ് ഓഫീസിൽ നിന്നും സ്വന്തമാക്കിയത്. ഫാൻസിനെ തൃപ്തിപ്പെടുത്തിയില്ലെങ്കിലും കുടുംബ പ്രേക്ഷകർ വിജയ് ചിത്രം ഏറ്റെടുത്തതോടെ വിജയ് ചിത്രം ബോക്സ് ഓഫീസ് ഹിറ്റായി മാറി.

സൺ നെറ്റ്വർക്കാണ് ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഏപ്രിലോടെ സൺ ടിവിയിൽ ചിത്രം സംപ്രേഷണം ചെയ്തേക്കും. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ് രാജേന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിച്ചത്. തെന്നിന്ത്യൻ താരം രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ശരത് കുമാറാണ് വിജയുടെ അച്ഛന്റെ വേഷത്തിലെത്തിയത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ALSO READ : Nanpakal Nerathu Mayakkam OTT :നൻപകൽ നേരത്ത് മയക്കം ഒടിടിയിലെത്തി; എവിടെ കാണാം?

പ്രഭു, പ്രകാശ് രാജ്, ഷാം, ശ്രീകാന്ത്, ഖുശ്ബു, യോഗി ബാബു, ജയസുധ, സംഗീതാ ക്രിഷ്, സംയുക്താ ഷണ്‍മുഖനാഥന്‍, നന്ദിനി റായ്, ഗണേഷ് വെങ്കട്ടരാമന്‍, ശ്രീമാന്‍, വി.ടി. ഗണേശന്‍, ജോണ്‍ വിജയ്, ഭരത് റെഡ്ഡി, സഞ്ജന എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സംവിധായകനൊപ്പം ഹരി, അഹിഷോര്‍ സോളമന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. അഡീഷണല്‍ തിരക്കഥ ഗാനരചയിതാവ് വിവേകാണ് ഒരുക്കിയിരിക്കുന്നത്.

വാരിസിന് ശേഷം ലോകേഷ് കനകരാജുമായിട്ടാണ് വിജയുടെ അടുത്ത ചിത്രം ഒരുങ്ങുന്നത്. ലിയോ എന്നാണ് വിജയിയുടെ 67-ാമത്തെ  ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ലിയോയ്ക്കുണ്ട്. ലിയോയുടെ ചിത്രീകരണം കശ്മീരിൽ പുരോഗമിക്കുകയാണ്. തൃഷയാണ് നായികയായി എത്തുന്നത്. ലിയോയ്ക്ക് ശേഷം വിജയ് തന്റെ 68-ാം ചിത്രം ക്രിക്കറ്റ് താരം ധോണിയ്ക്കൊപ്പം ചേർന്നായിരിക്കുമെന്നും റിപ്പോർട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News