Highest Paid Actor: അമിതാഭ് ബച്ചനല്ല, ഷാരൂഖ് ഖാനുമല്ല, ഇദ്ദേഹമാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടൻ!!

Highest Paid Actor: ബോളിവുഡിലെ മുന്‍ നിര നടന്മാര്‍ ഒരു ചിത്രത്തിന് വന്‍ തുക പ്രതിഫലം വാങ്ങുന്നത് ഒരു വലിയ കാര്യമല്ല. നമുക്കറിയാം,  അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയവര്‍ ഒരു ചിത്രത്തിന് വലിയ തുക പ്രതിഫലം പറ്റുന്നവരാണ്. 

എന്നാല്‍, നിലവില്‍ . ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയിൽ സൽമാൻ ഖാന്‍റെയോ ഷാരൂഖ് ഖാന്‍റെയോ അല്ലു അർജുന്‍റെയോ പ്രഭാസിന്‍റെയോ പേരല്ല..!! അപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും മറിച്ച്  ഇന്ത്യയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടന്‍ ആരാണ് എന്ന്?  അത്  മറ്റാരുമല്ല, ദളപതി വിജയ് ആണ്. വളരെ ചിലവേറിയ ഒരു സിനിമയുടെ ബജറ്റിനേക്കാൾ കൂടുതലാണ് ദളപതി വിജയുടെ പ്രതിഫലം....!!  

1 /5

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ സൂപ്പർ സ്റ്റാർ ദളപതി വിജയ് യുടെ ഫീസിനെ കുറിച്ചുള്ള വാർത്തകളാണ് വൈറലാകുന്നത്. 48 കാരനായ സൂപ്പർതാരം ദളപതി വരാനിരിക്കുന്ന ചിത്രത്തിനായി കനത്ത പ്രതിഫലം വാങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.

2 /5

എജിഎസ് എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ സൂപ്പർസ്റ്റാർ ദളപതിക്ക് 10,20, 50 കോടിയല്ല, 200 കോടിയാണ് ഫീസായി ലഭിക്കുകയെന്നാണ് റിപ്പോർട്ടുകൾ. ദളപതി വിജയ് ഇത്രയും വലിയ തുക ഈടാക്കുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും വന്നിട്ടി

3 /5

റിപ്പോർട്ടുകൾ പ്രകാരം സൂപ്പർ സ്റ്റാർ ദളപതി വിജയ് ഇപ്പോൾ ലിയോ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. ഗ്യാങ്സ്റ്റർ ത്രില്ലർ സിനിമയിൽ ഒരുപാട് ആക്ഷനും സസ്‌പെൻസും ചേർത്താണ് ദളപതി വിജയ് എത്തുന്നത്. ദളപതി വിജയ് യുടെ ഈ ചിത്രത്തിൽ ബോളിവുഡ് താരം സഞ്ജയ് ദത്ത് വില്ലനായി എത്തുമെന്നാണ് സൂചന. 

4 /5

സൂപ്പർ സ്റ്റാർ ദളപതി വിജയ് ചിത്രം ലിയോ 2023 ഒക്ടോബർ 19 ന് റിലീസ് ചെയ്യാൻ പോവുകയാണ്. തമിഴ് ചിത്രം ലിയോ ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിൽ പുറത്തിറങ്ങും. റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, ഈ ചിത്രത്തിന് 120 കോടി രൂപയാണ് ദളപതി വിജയ് പ്രതിഫലമായി വാങ്ങുന്നത്.

5 /5

തമിഴ് സൂപ്പർസ്റ്റാർ ദളപതി വിജയ് ഫീസിന്‍റെ കാര്യത്തിൽ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, അക്ഷയ് കുമാർ, അമിതാഭ് ബച്ചൻ, രജനീകാന്ത് എന്നിവരുൾപ്പെടെ എല്ലാ അഭിനേതാക്കളെയും പിന്നിലാക്കി, ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടന്മാരിൽ മുന്‍പന്തിയില്‍ എത്തി. 

You May Like

Sponsored by Taboola