Parvathy Jayaram about Malavika Jayaram Wedding: ഞങ്ങളുടെ പവർ ഹൗസ്...! പാർവ്വതി ജയറാമിനും ചക്കിക്കും ഒപ്പം ഉള്ള ആളെ മനസ്സിലായോ?

 Malavika Jayaram Wedding: മലയാളികളുടെ ഇഷ്ട താര ദമ്പതികളാണ് ജയറാമും പാർവ്വതിയും. ഇവരുടെ മകളായ മാളവിക എന്ന ചക്കിയുടെ വിവാഹം അടുത്ത ദിവസമാണ് കഴിഞ്ഞത്. സിനിമാ മേഖലയിലെ നിരവധി പ്രമുഖ നടി നടന്മാർ പങ്കെടുത്തിരുന്നു വിവാഹത്തിന്.(Photo Courtesy: Magic Motion Media)

മാളവികയുടെ വിവാഹത്തിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം ഇപ്പോഴും സോഷ്യൽ മീഡിയയിൽ ട്രെന്റിങ് ആണ്. മലയാളത്തിൽ ഒരു കാലത്ത് തിളങ്ങി നിന്ന നടി നടന്മാരെല്ലാം നടി നടന്മാരെല്ലാം എത്തിയതോടെ ചക്കിയുടെ വിവാഹം ഇവർക്കെല്ലാം ഏറെ കാലത്തിന് ശേഷം ഒത്തു ചേരാനുള്ള  ഒരു വേദി കൂടെയായി മാറി. (Photo Courtesy: Magic Motion Media)

 

1 /6

മാളവികയുടെ വിവാഹ ദിവസത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് ഇവരുടെ മേക്കപ്പും ഒട്ട്ഫിറ്റുമായിരുന്നു. സം​ഗീത് നൈറ്റ് മുതൽ വിവാഹ ദിനം വരെയയുള്ള  ജയറാം കുടുംബത്തിലെ എല്ലാവരുടേയും ഔട്ട്ഫിറ്റുകൾ ഏറെ ശ്രദ്ധ നേടിയവയായിരുന്നു. (Photo Courtesy: Magic Motion Media)  

2 /6

ഇപ്പോഴിതാ തങ്ങളുടെ ജീവിത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായ മകളുടെ വിവാഹ ദിവസം കൂടുതല്‌ മനോഹരമാക്കുവാനായി പിന്തുണച്ച ആ സ്പെഷ്യൽ വ്യക്തിയെ ആരാധകർക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് നടി പാർവ്വതി. (Photo Courtesy: Magic Motion Media)  

3 /6

ഞങ്ങളുടെ പവർ ഹൗസ് എന്ന ക്യാപ്ഷനോടെ പാർവ്വതി പരിചയപ്പെടുത്തിയിരിക്കുന്നത് പ്രശസ്ത ഫാഷൻ ഡിസൈനർ ആയ ഷൈറീൻ ഷഹാന (SHIREEN SHAHANA) യെയാണ്. (Photo Courtesy: Magic Motion Media)  

4 /6

സെലിബ്രിട്ടികൾക്കെല്ലാം ഡ്രസ്സ് ഡിസൈൻ ചെയ്യുന്ന പ്രശസ്ത ഡിസൈനർ ആണ് ഷൈറീൻ. മാളവികയുടെ വിവാഹത്തിന്റെ ഓരോ ദിവസത്തേക്കും വേണ്ടി ‍ഡ്രസ്സുകൾ ‍ഡിസൈൻ ചെയ്ത് ഇവരാണ്. (Photo Courtesy: Magic Motion Media)  

5 /6

കഴിഞ്ഞ മെയ് 3 വെള്ളിയാഴ്ച്ചയാണ് മാളവികയുടെ വിവാഹം കഴിഞ്ഞത്. പാലക്കാടുകാരനായ നവനീത് ആണ് മാളവികയെ വിവാഹം കഴിച്ചത്. വിവാഹ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങ് ആയിരുന്നു.(Photo Courtesy: Magic Motion Media)  

6 /6

​ഗുരുവായൂരിൽ വെച്ചായിരുന്നു മാളവിക ജയറാമിന്റേയും നവനീതിന്റേയും വിവാഹം നടന്നത്. ജയറാമിന്റേയും പാർവ്വതിയുടേയും വിവാഹം നടന്നതും ​ഗുരുവായൂരിൽ വെച്ചായിരുന്നു. (Photo Courtesy: Magic Motion Media)

You May Like

Sponsored by Taboola