Best Foods To Control Uric Acid: യൂറിക്ക് ആസിഡിന്റെ അളവ് കൂടുതലാണോ...? നിയന്ത്രിക്കാൻ ഈ സൂപ്പർഫുഡുകൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

Foods To Control Uric Acid: ഇന്ന് നാം നേരിടുന്ന മിക്ക ജീവിതശൈലി രോ​ഗങ്ങളുടേയും പ്രധാന കാരണക്കാർ നാം തന്നെയാണ്. നമ്മുടെ അനാര​ഗ്യകരമായ ഭക്ഷണശീലങ്ങളും ജീവിത രീതിയുമാണ് ഇതിന്റെ പ്രധാനമായ കാരണം. 

അത്തരത്തിൽ ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നമാണ് ശരീരത്തിലെ ഉയരുന്ന യൂറിക്ക് ആസിഡ്. നാം ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെ യൂറിക്ക് ആസിഡിന്റെ അളവ് നിയന്ത്രിക്കാൻ സാധിക്കും. 

 

1 /8

ശരീരത്തിൽ യൂറിക്ക് ആസിഡിന്റെ അളവ് വർദ്ധിക്കുന്നത് പലവിധത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. കൊളസ്ട്രോളിനേയും, രക്തത്തിലെ പഞ്ചസാരയുടെ അളവിനെ പോലേയും യൂറിക്ക് ആസിഡും നിയന്ത്രണത്തിലായിരിക്കണം.   

2 /8

അതിനാൽ ഇടയ്ക്കിടെ ശരീരത്തിലെ യൂറിക്ക് ആസിഡിന്റെ അളവ് പരിശോധിക്കേണ്ടത് വളരെ പ്രധാനമാണ്. ജീവിതശൈലികളാൽ വരുന്ന ആരോ​ഗ്യപ്രശ്നമായതിനാൽ, ജീവിതരീതിയിൽ വരുത്തുന്ന ചില മാറ്റങ്ങളിലൂടെ മാത്രമേ  നിയന്ത്രിക്കാൻ സാധിക്കൂ.  

3 /8

അതിന് പ്രധാനമായും നമ്മുടെ ഭക്ഷണശൈലിയിലും പല മാറ്റങ്ങളും കൊണ്ടുവരേണ്ടതുണ്ട്. അത്തരത്തിൽ ശരീരത്തിൽ യൂറിക്ക് ആസിഡിന്റെ അളവ് കുറവുള്ളവർ പതിവായ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.  

4 /8

വിറ്റാമിൻ സിയാൽ സമ്പുഷ്ടമായ പച്ചക്കറിയാണ് തക്കാളി. ഇത് നമ്മുടെ ശരീരത്തിൽ നിന്ന് യൂറിക്ക് ആസിഡ് പുറന്തള്ളാൻ സഹായിക്കുന്നു. അതിനാൽ തക്കാളി ഡയറ്റിൽ ഉൾപ്പെടുത്തുക.  

5 /8

വിറ്റാമിൻ സിയാൽ സമ്പുഷ്ടമായ പച്ചക്കറിയാണ് കാരറ്റ്. ഇത് ശരീരത്തിലെ അമിതമായ യൂറിക്ക് ആസിഡിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ദിവസവും ആരോ​ഗ്യം മെച്ചപ്പെടുത്തുന്നത് ശരീരത്തിലെ നല്ല കാർബോഹൈഡ്രേറ്റിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ ശരീരത്തിന് ആവശ്യമായ നല്ല കാർബോഹാഡ്രേറ്റ് ഇതിൽ അടങ്ങിയിട്ടുണ്ട്.      

6 /8

യൂറിക്ക് ആസി‍ഡ് നിയന്ത്രിക്കാൻ ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. ചീര, കെയിൽ, ബ്രൊക്കോളി, ബ്രസൽസ് എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.   

7 /8

ശരീരത്തിലെ ഉയരുന്ന യൂറിക്ക് ആസിഡിന്റെ അളവ് കുറയ്ക്കുന്നതിനായി കോവയക്ക് കഴിക്കുന്നത് വളരെ നല്ലതാണ്. മാത്രമല്ല ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സ​ഹായിക്കുന്നു.     

8 /8

കുമ്പളത്തിൻെ നീരിൽ നാരങ്ങാ നീര് ഒഴിച്ച് കുടിക്കുന്നത് ശരീരത്തിലെ ഉയർന്ന അളവിലുള്ള യൂറിക്ക് ആസിഡ് നിയന്ത്രിക്കുന്നതിനായി സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിൻ, ആൻ്റിഓക്‌സിഡൻ്റുകൾ, ല്യൂട്ടിൻ എന്നിവ ശരീരത്തിന് വളരെ നല്ലതാണ്. 

You May Like

Sponsored by Taboola