UAE: ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തി ഇന്ത്യന്‍ പ്രവാസി ആത്മഹത്യ ചെയ്തു

UAE: റിപ്പോർട്ട് അനുസരിച്ച്  യുവാവ് ഭാര്യയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയതാണെന്നാണ്. രണ്ടുപെണ്‍കുട്ടികളേയും കഴുത്തു ഞെരിച്ച് ദാരുണമായാണ് ഇയാൾ കൊലപ്പെടുത്തിയത്

Written by - Zee Malayalam News Desk | Last Updated : Mar 31, 2023, 11:40 PM IST
  • ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തി ഇന്ത്യന്‍ പ്രവാസി ആത്മഹത്യ ചെയ്തു
  • സംഭവത്തില്‍ കൂടുതല്‍ വിവരങ്ങളുമായി യുഎഇ പോലീസ്
  • പ്രവാസിയായ ഇന്ത്യന്‍ യുവാവ് കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത് ചൊവ്വാഴ്ച്ചയാണ്
UAE: ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തി ഇന്ത്യന്‍ പ്രവാസി ആത്മഹത്യ ചെയ്തു

അബുദാബി: ഭാര്യയേയും രണ്ടുപെണ്‍മക്കളേയും കൊലപ്പെടുത്തി പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങളുമായി യുഎഇ പോലീസ്. പ്രവാസിയായ ഇന്ത്യന്‍ യുവാവ് കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത് ചൊവ്വാഴ്ച്ചയാണ്.  ഇതിനെ തുടര്‍ന്ന് നടത്തിയ  പരിശോധനയിലാണ് ഭാര്യയേയും ഏഴും മൂന്നും വയസുള്ള രണ്ടുപെണ്‍മക്കളേയും കൊലപ്പെടുത്തിയ ശേഷമാണ് ഇയാൾ ആത്മഹത്യ ചെയ്തതെന്ന കുറിപ്പ് ഇയാളില്‍ നിന്നും പോലീസ് കണ്ടെത്തിയത്.

Also Read: Saudi Arabia: ഓടിക്കൊണ്ടിരിക്കെ സ്കൂൾ ബസിന് തീപിടിച്ചു; ആളപായമില്ല

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് മൂവരുടേയും കൊലപാതകം സംബന്ധിച്ച കൂടുതല്‍ വിവരങ്ങൾ പുറത്തുവന്നത്. റിപ്പോർട്ട് അനുസരിച്ച്  യുവാവ് ഭാര്യയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയതാണെന്നാണ്. രണ്ടുപെണ്‍കുട്ടികളേയും കഴുത്തു ഞെരിച്ച് ദാരുണമായാണ് ഇയാൾ കൊലപ്പെടുത്തിയത്.  കുട്ടികളുടെ കഴുത്ത് ഞെരിച്ചതിന്റെ പാടുകള്‍ പോലീസ് കണ്ടെത്തി.  ഇത് മാത്രമല്ല കുഞ്ഞുങ്ങളുടെയോ ഭാര്യയുടെയോ ശരീരത്തില്‍ ആക്രമിക്കപ്പെട്ടതിന്റെയോ ചെറുത്തുനിന്നതിന്റെയോ ഒരു  ലക്ഷണങ്ങളും കണ്ടെത്താനായില്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.

Also Read: Viral Video: പ്രതീക്ഷിക്കാതെ വീട്ടിലേക്കെത്തി മുട്ടൻ പെരുമ്പാമ്പ്..! ഞെട്ടിക്കുന്ന വീഡിയോ വൈറൽ

ആത്മഹത്യ ചെയ്ത ഇന്ത്യന്‍ പ്രവാസി ഷാര്‍ജയില്‍ സ്ഥിര താമസക്കാരാനാണെന്ന് ഷാര്‍ജ പൊലീസ് കമ്മാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് അല്‍സാരി അല്‍ ഷംസി വ്യക്തമാക്കിയിട്ടുണ്ട്.  ഇയാൾ എന്തിനാണ് ഈ കൊലപാതകവും തുടർന്ന് ആത്മഹത്യയും ചെയ്തത് എന്ന കാര്യത്തിൽ ഒരു വ്യക്തതയും ഇല്ല.  മാത്രമല്ല ഇയാള്‍ക്ക് സാമ്പത്തിക പ്രതിസന്ധിയുള്ളതായിട്ടുള്ള ഒരു അറിവുമില്ലെന്നും പോലീസ് അറിയിച്ചു. മൂന്ന്കൊലപാതകങ്ങള്‍ നടത്തി യുവാവ് ആത്മഹത്യ ചെയ്തതിൽ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി പോലീസ് കടുത്ത അന്വേഷണം നടത്തിവരികയാണ്. 

Also Read: Gajalakshmi Rajyog: ഗജലക്ഷ്മി രാജ യോഗം ഈ രാശിക്കാർക്ക് നൽകും വൻ അഭിവൃദ്ധി! 

വിഷയത്തിൽ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതിനായി ആത്മഹത്യ ചെയ്ത പ്രവാസിയുടെ ഭാര്യയുടെ സുഹൃത്തിനെ മൊഴിയെടുക്കുന്നതിനായി പോലീസ് വിളിച്ചുവരുത്തിയിരുന്നു.  ചൊവ്വാഴ്ച്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് പ്രവാസി യുവാവിനെ കെട്ടിടത്തില്‍ നിന്നും താഴേക്കു വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്ക് അബദ്ധത്തില്‍ വീണതായിരിക്കാമെന്നാണ് ആദ്യം കരുതിയത്.  പിന്നീട് ഇയാളുടെ പോക്കറ്റില്‍ നിന്നും ലഭിച്ച ആത്മഹത്യ കുറിപ്പില്‍ നിന്നാണ് സംഭവത്തിന്റെ ചുരുൾ അഴിയുന്നത്. 

റ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News