Vijay Selfie Video: 'എൻ നെഞ്ചില്‍ കുടിയിരിക്കും..' ആരാധകർക്കൊപ്പം വിജയ്; വൈറലായി സെൽഫി വീഡിയോ

Varisu Audio Launch: വൻ ആരാധകവൃന്ദമാണ് വിജയ് ചിത്രം വാരിസിന്റെ ഓഡിയോ ലോഞ്ചിനെത്തിയ്. വാരിസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.  

Written by - Zee Malayalam News Desk | Last Updated : Dec 25, 2022, 12:25 PM IST
  • ആരാധകർക്കൊപ്പം എടുത്ത സെൽഫി വീഡിയോ ആണ് വിജയ് ട്വിറ്ററിൽ പങ്കുവെച്ചത്.
  • 'എൻ നെഞ്ചില്‍ കുടിയിരിക്കും' എന്ന ക്യാപ്ഷനോടെയാണ് വിജയ് വീഡിയോ ട്വീറ്റ് ചെയ്തത്.
  • 12 സെക്കൻഡ് മാത്രമുള്ള ഈ വീഡിയോ ഇതിനോടകം 10.6 മില്യൺ ആളുകൾ കണ്ടുകഴിഞ്ഞു.
Vijay Selfie Video: 'എൻ നെഞ്ചില്‍ കുടിയിരിക്കും..' ആരാധകർക്കൊപ്പം വിജയ്; വൈറലായി സെൽഫി വീഡിയോ

ആരാധകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് വാരിസ്. നെൽസൺ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ബീസ്റ്റ് പരാജയമായിരുന്നുവെങ്കിലും വാരിസിനായി അമിത പ്രതീക്ഷയിലാണ് ആരാധകർ. ഇന്നലെ ഡിസംബർ 24 വാരിസിന്റെ ഓഡിയോ ലോഞ്ച് നടന്നു. പരിപാടിയിലെ ചിത്രങ്ങളും വീഡിയോകളുമൊക്കെ ഇതിനോടകം സോഷ്യൽ മീഡിയയിൽ തംര​ഗമായി കഴിഞ്ഞു. അതിനിടെ വിജയ് പങ്കുവെച്ച ഒരു വീഡിയോ കൂടി ട്രെൻഡ് ആയിക്കൊണ്ടിരിക്കുകയാണ്. 

ആരാധകർക്കൊപ്പം എടുത്ത സെൽഫി വീഡിയോ ആണ് വിജയ് ട്വിറ്ററിൽ പങ്കുവെച്ചത്. 'എൻ നെഞ്ചില്‍ കുടിയിരിക്കും' എന്ന ക്യാപ്ഷനോടെയാണ് വിജയ് വീഡിയോ ട്വീറ്റ് ചെയ്‍തത്. 12 സെക്കൻഡ് മാത്രമുള്ള ഈ വീഡിയോ ഇതിനോടകം 10.6 മില്യൺ ആളുകൾ കണ്ടുകഴിഞ്ഞു. 82.9K റീട്വീറ്റുകളും 249.7K ലൈക്കും വീഡിയോയ്ക്ക് ലഭിച്ചു. വംശി പൈഡിപ്പള്ളിയാണ് വാരിസ് സംവിധാനം ചെയ്യുന്നത്. വിപുലമായ ആഘോഷങ്ങളോടെയാണ് വാരിസിന്റെ ഓഡിയോ ലോഞ്ച് നടന്നത്. ചിത്രത്തിലെ മൂന്ന് ​ഗാനങ്ങൾ നേരത്തെ തന്നെ പുറത്തിറക്കിയിരുന്നു.

കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ചിത്രസംയോജനം നിര്‍വഹിക്കുന്നു. ചിത്രം പൊങ്കല്‍ റിലീസായിട്ടായിരിക്കും തിയേറ്ററുകളില്‍ എത്തുക. വിവേകിന്റെ വരികൾക്ക് തമൻ എസ് ആണ് സം​ഗീതം നൽകിയിരിക്കുന്നത്. 

Also Read: Kadina Kadorami Andakadaham: ക്രിസ്മസ് നാളിൽ പുതിയ പോസ്റ്റർ; 'കഠിന കഠോരമീ അണ്ഡകടാഹം' ജനുവരിയിൽ തിയേറ്ററിലേക്ക്

 

ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ബാനറിൽ രാജു ശ്രീരിഷ് ആണ് ചിത്രം നിർമിക്കുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തിൽ വിജയുടെ നായികയായി എത്തുന്നത്. ഇരുവരെയും കൂടാതെ പ്രഭു, ശരത് കുമാർ, പ്രകാശ് രാജ്, ജയസുധ, ശ്രീകാന്ത്, ഷാം, യോഗി ബാബു, സംഗീത, സംയുക്ത തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഹരി, ആശിഷോർ സോളമൻ എന്നിവർക്കൊപ്പം സംവിധായകൻ വംശിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

വാരിസിന് ശേഷം ലോകേഷ് കനകരാജുമായിട്ടാണ് വിജയുടെ അടുത്ത ചിത്രം ഒരുങ്ങുന്നത്. തലപതി 67ന് ശേഷം വിജയ് 68-ാം ചിത്രം ക്രിക്കറ്റ് താരം ധോണിയ്ക്കൊപ്പം ചേർന്നായിരിക്കുമെന്നും റിപ്പോർട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News