Thalapathy 68 : ലിയോ ആവേശത്തിന് പിന്നാലെ അടുത്ത വിജയ് ചിത്രം അണിയറയിൽ; 'ദളപതി 68'ന്റെ പൂജ നടന്നു

Thalapathy 68 Latest Update : വിജയിയും വെങ്കട് പ്രഭുവും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ്  ദളപതി 68.

Written by - Zee Malayalam News Desk | Last Updated : Oct 24, 2023, 05:20 PM IST
  • എജിഎസ് എന്റർടൈൻമെന്റ്സ് ആണ് ദളപതി 68 നിർമ്മിക്കുന്നത്.
  • മാനാട്, മങ്കാത്ത, ചെന്നൈ 600028 എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് വെങ്കട്ട് പ്രഭു.
  • വെങ്കട്ടും വിജയിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ദളപതി 68
Thalapathy 68 : ലിയോ ആവേശത്തിന് പിന്നാലെ അടുത്ത വിജയ് ചിത്രം അണിയറയിൽ; 'ദളപതി 68'ന്റെ പൂജ നടന്നു

ചെന്നൈ : ലിയോ വിജയത്തിന് പിന്നാലെ തന്റെ അടുത്ത ചിത്രത്തിന് തുടക്കമിട്ട് നടൻ വിജയ്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ദളപതി 68 (താൽക്കാലികമായ പേര്) സിനിമയുടെ പൂജ ചെന്നൈയിൽ നടന്നു. തിയറ്ററിൽ വൻ വിജയമായി തീർന്ന ലിയോയുടെ തംരഗത്തിന് പിന്നാലെ വിജയ് ആരാധകർക്ക് ആവേശവുമായി ദളപതി 68ന്റെ ഈ പുതിയ അപ്ഡേറ്റ്. 

എജിഎസ് എന്റർടൈൻമെന്റ്സ് ആണ് ദളപതി 68 നിർമ്മിക്കുന്നത്. മാനാട്, മങ്കാത്ത, ചെന്നൈ 600028 എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് വെങ്കട്ട് പ്രഭു. വെങ്കട്ടും വിജയിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ദളപതി 68. യുവൻ ശങ്കർ രാജയാണ് ദളപതി 68ന്റെ സം​ഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിൽ ജയറാം പ്രധാന വേഷത്തിൽ എത്തുന്നു. തുപ്പാക്കിക്ക് ശേഷം ജയറാമും വിജയിയും വീണ്ടുമൊന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ദളപതി 68നുണ്ട്.

ALSO READ : Lokesh Kanagaraj : പാലക്കാട്ടെ സ്നേഹം അതിരുകടന്നു; തിയറ്റർ സന്ദർശനത്തിനിടെ ലോകേഷിന് പരിക്ക്, സംവിധായകൻ കേരളം വിട്ടു

ഇവരുവർക്കും പുറമെ മീനാക്ഷി ചൗധരി, സ്നേഹ, ലൈല, പ്രശാന്ത്, പ്രഭുദേവ, മോഹൻ, യോഗി ബാബു, അജ്മൽ അമീർ, വിടിവി ഗണേശ്, പ്രേംജി അമരൻ, അരവിന്ദ് ആകാശ്, അജയ് രാജ്, വൈഭവ് എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ധാർഥി നുനിയാണ് ഛായഗ്രാഹകൻ, വെങ്കട് രാജനാണ് സിനിമയുടെ എഡിറ്റർ. ദിലിപി സുബ്ബരായനാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. 

കൂടാതെ ദളപതി 68ന്റെ തെന്നിന്ത്യൻ ഭാഷകളിലെ ഒടിടി റൈറ്റ്‍സ് വിറ്റുപോയിരിക്കുന്നുവെന്ന വാർത്തയും പുറത്തുവന്നിരുന്നു. കോടികളുടെ തുകയ്‍ക്കാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് വിറ്റുപോയിരിക്കുന്നതെന്നാണ് വിവരം. ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണെന്നുമാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. 

അതേസമയം കേരളത്തിൽ വമ്പൻ കളക്ഷനാണ് വിജയ് ചിത്രം ലിയോ നേടുന്നത്. ആദ്യ ദിനം 12 കോടി എന്ന റെക്കോർഡ് കളക്ഷൻ സ്ഥാപിച്ചാണ് വിജയ് ചിത്രത്തിന്റെ പ്രദർശനം കേരളത്തിൽ ആരംഭിച്ചത്. തുടർന്ന് അഞ്ച് ദിവസങ്ങൾ കൊണ്ട് കേരള ബോക്സ്ഓഫീസിൽ ഗ്രോസ് കളക്ഷൻ 40 കോടിയോളം നേടിട്ടുണ്ടാകുമെന്ന് ട്രേഡ് അനലിസ്റ്റുകൾ പങ്കുവെക്കുന്ന വിവരം.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News