Lokesh Kanagaraj: ലിയോ കണ്ട് മാനസിക സംഘർഷമുണ്ടായി, ലോകേഷിന്റെ മാനസികനില പരിശോധിക്കണം; മദ്രാസ് ഹൈക്കോടതിയിൽ ഹർജി

Petition against Lokesh Kanagaraj: ലോകേഷ് തന്‍റെ സിനിമകളിലൂടെ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണ് സ്ത്രീകളെ കൊല്ലുന്ന രംഗങ്ങൾ കാണിക്കുന്ന സംവിധായകന് ക്രിമിനൽ മനസാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. 

Written by - Zee Malayalam News Desk | Last Updated : Jan 3, 2024, 03:20 PM IST
  • ചിത്രത്തിൽ ലഹരി ഉപയോ​ഗിക്കുന്ന രം​ഗങ്ങൾ കാണിച്ചതിലൂടെ സമൂഹത്തിന് തെറ്റായ മാതൃക നൽകുന്നുവെന്ന് ഹർജിക്കാരൻ പറയുന്നു.
  • എന്നാൽ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഹർജി പരിഗണിച്ചപ്പോൾ ലോകേഷ് കനകരാജിന്റെ അഭിഭാഷകൻ ഹാജരായില്ല.
Lokesh Kanagaraj: ലിയോ കണ്ട് മാനസിക സംഘർഷമുണ്ടായി, ലോകേഷിന്റെ മാനസികനില പരിശോധിക്കണം; മദ്രാസ് ഹൈക്കോടതിയിൽ ഹർജി

ചെന്നൈ: സംവിധായകൻ ലോകേഷ് കനകരാജിന്റെ മാനസിക നില പരിശോധിക്കണമെന്നാവശ്യവുമായി മദ്രാസ് ഹൈക്കോടതിയിൽ ഹർജി. മധുര ഒറ്റക്കടവ് സ്വദേശി രാജാമുരുകൻ ആണ് ഹർജിക്കാരൻ. ലോകേഷിന് ക്രിമിനൽ മൈൻഡ് ആണെന്നും അദ്ദേഹത്തിന്റെ ചിത്രമായ ലിയോ ടിവിയിൽ പ്രദർശിപ്പിക്കരുത് ചിത്രത്തിൽ ലഹരി ഉപയോ​ഗിക്കുന്ന രം​ഗങ്ങൾ കാണിച്ചതിലൂടെ സമൂഹത്തിന് തെറ്റായ മാതൃക നൽകുന്നുവെന്ന് ഹർജിക്കാരൻ പറയുന്നു.

ലിയോ കണ്ട് തനിക്ക് മാനസിക സം​​ഘർഷം ഉണ്ടായെന്നും ലോകേഷ് തന്‍റെ സിനിമകളിലൂടെ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണ് സ്ത്രീകളെ കൊല്ലുന്ന രംഗങ്ങൾ കാണിക്കുന്ന സംവിധായകന് ക്രിമിനൽ മനസാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഹർജി പരിഗണിച്ചപ്പോൾ ലോകേഷ് കനകരാജിന്റെ അഭിഭാഷകൻ ഹാജരായില്ല. ഇതേ തുടർന്ന് ഹർജിയിൽ വാദം കേൾക്കുന്നത് കോടതി മാറ്റി.

ALSO READ: ഡോക്ടറായി ഉണ്ണി മുകുന്ദൻ, ഒപ്പം നിഖില വിമലും; ഗെറ്റ്-സെറ്റ് ബേബി സിനിമയുടെ പൂജ നടന്നു

ലോകേഷ് ചിത്രമായ ലിയോയിൽ തമിഴ് സൂപ്പർസ്റ്റാർ വിജയ് ആണ് നായകാനായെത്തിയത്. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ വേഷമിട്ടു. ചിത്രത്തിനായി സംഗീതം ഒരുക്കിയത് അനിരുദ്ധാണ്. ആ​ഗോളതലത്തിൽ 600 കോടിയിലധികമാണ് ചിത്രം ബോക്സോഫീസിൽ നിന്ന് നേടിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News