Leo Kerala BO: കേരളമാകെ 'ലിയോ' തരം​ഗം; വിജയ് ചിത്രം 15 ദിവസത്തിൽ നേടിയത്...

 നവംബർ 24ന് ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് തുടങ്ങുമെന്നാണ് അനൗദ്യോ​ഗിക റിപ്പോർട്ട്.

Written by - Zee Malayalam News Desk | Last Updated : Nov 3, 2023, 05:30 PM IST
  • റിലീസ് ചെയ്ത് 15 ദിവസം കൊണ്ട് ചിത്രം കേരളത്തിൽ നിന്ന് മാത്രം 57 കോടി നേടിയതായാണ് റിപ്പോർട്ട്.
  • ജയിലറിനെ മറികടക്കുകയാണ് ഇനിയുള്ള ലക്ഷ്യം.
  • രണ്ടാഴ്ച കൊണ്ട് 550 കോടി കളക്ഷൻ ആ​ഗോളതലത്തിൽ ചിത്രം സ്വന്തമാക്കി.
Leo Kerala BO: കേരളമാകെ 'ലിയോ' തരം​ഗം; വിജയ് ചിത്രം 15 ദിവസത്തിൽ നേടിയത്...

ആ​ഗോളതലത്തിൽ എന്ന പോലെ തന്നെ ലിയോ തരം​ഗമാണ് കേരളത്തിലും ഇപ്പോൾ. വിജയ് ചിത്രത്തിന്റെ വിജയ കുതിപ്പ് തുടർന്ന് കൊണ്ടേയിരിക്കുകയാണ്. ഒക്ടോബർ 19നാണ് ലിയോ റിലീസ് ചെയ്തത്. റിലീസ് ചെയ്ത് 15 ദിവസം കൊണ്ട് ചിത്രം കേരളത്തിൽ നിന്ന് മാത്രം 57 കോടി നേടിയതായാണ് റിപ്പോർട്ട്. ജയിലറിനെ മറികടക്കുകയാണ് ഇനിയുള്ള ലക്ഷ്യം. രണ്ടാഴ്ച കൊണ്ട് 550 കോടി കളക്ഷൻ ആ​ഗോളതലത്തിൽ ചിത്രം സ്വന്തമാക്കി. 600 കോടിയിലേക്കുള്ള കുതിപ്പാണ് ഇനി. 

ദീപാവലി വരെ മറ്റ് വലിയ റിലീസുകൾ ഇല്ലാത്തതിനാൽ ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരും. നവംബർ 24ന് ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് തുടങ്ങുമെന്നാണ് അനൗദ്യോ​ഗിക റിപ്പോർട്ട്. ഗോകുലം ​ഗോപാലന്റെ ശ്രീ ​ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത്. ലിയോയുടെ സക്സസ് മീറ്റ് കഴിഞ്ഞ ദിവസം നടന്നിരുന്നു. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിച്ചത്. 

Also Read: Thalapathy 68 Update: ലിയോ സക്സസ് മീറ്റിന് പിന്നാലെ വിജയ് എത്തി; 'ദളപതി 68' ഷൂട്ടിം​ഗ് തായ്ലൻഡിൽ

 

 

തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരന്നത്. അനിരുദ്ധ് ആയിരുന്നു സം​ഗീതം.  ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ്, എഡിറ്റിങ് : ഫിലോമിൻ രാജ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News