Actor Vjay : വിജയ് അടുത്ത മൂന്ന് വർഷത്തേക്ക് സിനിമ ചെയ്യുന്നില്ല; ലക്ഷ്യം തമിഴ്നാട് തിരഞ്ഞെടുപ്പ്

Actor Vijay Break : ലിയോയ്ക്ക് ശേഷം വെങ്കട് പ്രഭു ചിത്രമാണ് വിജയ് ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന് ശേഷം താരം ഇടവേളയെടുക്കമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 3, 2023, 03:18 PM IST
  • തലപതി 68ന് ശേഷം ഇടവേളയെടുക്കും
  • ലക്ഷ്യം തമിഴ് നാട് തിരഞ്ഞെടുപ്പ്
  • ലിയോയാണ് താരത്തിന്റെ അടുത്ത ചിത്രം
  • വെങ്കട് പ്രഭവാണ് തലപതി 68 സംവിധാനം ചെയ്യുക
Actor Vjay : വിജയ് അടുത്ത മൂന്ന് വർഷത്തേക്ക് സിനിമ ചെയ്യുന്നില്ല; ലക്ഷ്യം തമിഴ്നാട് തിരഞ്ഞെടുപ്പ്

ചെന്നൈ : നടൻ വിജയ് സിനിമയിൽ നിന്നും ഇടവേളയെടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. വെങ്കട് പ്രഭു ഒരുക്കുന്നു ദളപതി 68ന് (താൽക്കാലിക നാമം) പിന്നാലെ വിജയി സിനിമയിൽ രണ്ട് മുതൽ മൂന്ന് വർഷത്തേക്ക് ഇടവേളയെടുക്കമെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത് നേരത്തെ താരം സിനിമയിൽ നിന്നും മാറി നിൽക്കാൻ ഒരുങ്ങുന്നതായി തമിഴ് സിനിമ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിുന്നു. ആ റിപ്പോർട്ട് സ്ഥിരീകരിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. 2026ൽ നടക്കാൻ പോകുന്ന തമിഴ് നാട് തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് കോളിവുഡ് സൂപ്പർ താരം സിനിമയിൽ നിന്നും ഇടവേളയെടുക്കാൻ തീരുമാനിക്കുന്നതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

2021 നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ് തന്റെ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനായി താരത്തിന്റെ ആരാധക കൂട്ടായ്മ പ്രവർത്തിച്ചിരുന്നു. എന്നാൽ വിജയ് തന്നെ അവ നിരാകരിക്കുകയും ചെയ്തിരുന്നു. കൂടാതെ വിജയ് ഫാൻസ് തമിഴ് നാട് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഏതാനും സീറ്റുകളിൽ മത്സരിച്ചരുന്നു. എന്നാൽ അവരുമായി തനിക്ക് യാതൊരു ബന്ധമില്ലെന്ന് കോളിവുഡ് താരം അറിയിച്ചിരുന്നു. ഇതിന് പിന്നാലെ താരത്തിന്റെ പേരിൽ ജീവകാരുണ്യ പ്രവർത്തനവുമായി മുന്നോട്ട് പോകുകയായണ് വിജയ് ഫാൻസ്. അതേസമയം ഈ റിപ്പോർട്ടിനെ അനുബന്ധിച്ച് വിജയ് ഫാൻസിന്റെ ഔദ്യോഗിക പ്രതികരണം പുറത്ത് വന്നിട്ടില്ല.

ALSO READ : കിടിലന്‍ ലുക്കില്‍ റോഷനും ഷൈനും ജോണി ആന്റണിയും; മഹാറാണിയുടെ പുതിയ പോസ്റ്റര്‍ പുറത്ത്

നിലവിൽ വിജയുടേതായി അണിയറയിൽ ഒരുങ്ങുന്നത് ലോകേഷ് കനകരാജ് ചിത്രം ലിയോയാണ്. പൂജ റിലീസായി തിയറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ആദ്യ ഗാനവും താരത്തിന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് പുറത്ത് വിട്ടു. മാസ്റ്റർ എന്ന സിനിമയ്ക്ക് ശേഷം വിജയിയും ലോകേഷ് കനകരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. ലോകേഷിന്റെ സിനിമാറ്റിക് യൂണിവേഴ്സായ ലോക്കിവേഴ്സിന്റെ ഭാഗമാണ് ലിയോ എന്നും നേരത്തെ സംവിധായകൻ അറിയിച്ചിരുന്നു. ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത് ജമ്മു കശ്മീരിൽ വെച്ചായിരുന്നു. സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ് ലളിത് കുമാറാണ് ചിത്രം നിർമിക്കുന്നത്.

ലിയോയ്ക്ക് ശേഷം വിജയ് നായകനാകുന്നത് വെങ്കട് പ്രഭു ചിത്രത്തിലാണ്. ഇതാദ്യമായിട്ടാണ് വിജയ് മങ്കാത്തയുടെ സംവിധായകനുമായി കൈകോർക്കുന്നത്. എജിഎസ് എന്റർടൈൻമെന്റ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. യുവൻ ശങ്കർ രാജയാണ് ദളപതി 68ന്റെ സം​ഗീത സംവിധാനം നിർവഹിക്കുന്നത്. 2003ൽ റിലീസ് ചെയ്ത പുതിയ ഗീതൈയ്‌ക്ക് ശേഷം വിജയ്‌ യുവൻ ശങ്കർ രാജ കൂട്ടുകെട്ടിലെത്തുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. ചിത്രം 2024 തിയറ്ററുകളിൽ എത്തിയേക്കും. ഈ ചിത്രത്തിന് ശേഷമാകും വിജയ് സിനിമയിൽ നിന്നും ഇടവേളയെടുക്കാൻ ഒരുങ്ങുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News