Wild Elephant Attack : ചിന്നക്കനാലിൽ ചക്കക്കൊമ്പൻ, മൂന്നാറിൽ പടയപ്പ; ഇടുക്കിയിൽ കാട്ടാനാക്രമണം പതിവായി

Idukki Wild Elephant Attack : ചിന്നക്കനാൽ സിങ്കുകണ്ടത്ത് ഒരു വീടിന് ചക്കക്കൊമ്പൻ കേടുപാട് വരുത്തി

Written by - Zee Malayalam News Desk | Last Updated : Mar 27, 2024, 01:22 PM IST
  • ചിന്നക്കനാൽ സിങ്കുകണ്ടത്ത് ചക്കകൊമ്പൻ വീട് ആക്രമിച്ചു.
  • മൂന്നാർ ദേവികുളം മിഡില്‍ ഡിവിഷനില്‍ പടയപ്പയിറങ്ങി കൃഷി നശിപ്പിച്ചു
Wild Elephant Attack : ചിന്നക്കനാലിൽ ചക്കക്കൊമ്പൻ, മൂന്നാറിൽ പടയപ്പ; ഇടുക്കിയിൽ കാട്ടാനാക്രമണം പതിവായി

ഇടുക്കി : ഹൈറേഞ്ചിൽ വന്യമൃഗങ്ങളുടെ ശൈല്യം പതിവാകുന്നത്. ചിന്നക്കനാലിൽ ചക്കക്കൊമ്പനാണ് ആക്രമം നടത്തുന്നത്. മൂന്നാറിലേക്ക് വരുമ്പോൾ പടയപ്പയാണ് പരാക്രമം നടത്തുന്നത്. ഇന്ന് മാർച്ച് 27-ാം തീയതി പുലർച്ചെ ചിന്നക്കനാൽ സിങ്കുകണ്ടത്ത് ചക്കകൊമ്പൻ വീട് ആക്രമിച്ചു. കൂനംമാക്കൽ മനോജിന്റെ വീടാണ് ആന ആക്രമിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ വീടിന്റെ ഭിത്തിയിൽ വിള്ളൽ വീണു. മൂന്നാർ ദേവികുളം മിഡില്‍ ഡിവിഷനില്‍ പടയപ്പയിറങ്ങി കൃഷിനാശമാണ് വരുത്തിവെച്ചിരിക്കുന്നത്.

പുലർച്ചെ നാല് മണിയോടെയാണ് ചക്കകൊമ്പൻ സിങ്കുകണ്ടത്തെ ജനവാസ മേഖലയിൽ ഇറങ്ങിയത്. മനോജിന്റെ വീടിന്റെ മുൻഭാഗത്ത് എത്തിയ ആന കൊമ്പ് ഉപയോഗിച്ച് ഭിത്തിയിൽ കുത്തുകയായിരുന്നു. ഭിത്തിയിൽ വിള്ളലുകൾ വീണു. മുറിയിലെ സീലിങ് തകർന്നു. കഴിഞ്ഞ ദിവസവും ചക്കകൊമ്പൻ  സിങ്കു കണ്ടം മേഖലയിൽ ഇറങ്ങിയിരുന്നു. സമീപ മേഖലയായ ബി എൽ റാമിൽ ഏതാനും മാസങ്ങളായി കാട്ടാന ശല്യം രൂക്ഷമാണ്. ഏക്കറു കണക്കിന് കൃഷി ഭൂമി നശിച്ചിട്ടുണ്ട്. ഈ വർഷം മേഖലയിൽ രണ്ട് പേർ കാട്ടാന ആക്രമണത്തിൽ കൊല്ലപെടുകയും ചെയ്തിരുന്നു.

ALSO READ : Wild Animals: വന്യമൃ​ഗശല്യം രൂക്ഷം; കാട്ടാനയ്ക്കും പുലിയ്ക്കും പിന്നാലെ ഇടുക്കിയിൽ ഭീതി പരത്തി പെരുമ്പാമ്പും- വീഡിയോ

വേനല്‍ കനത്തതോടെയാണ് മൂന്നാര്‍ മേഖലയില്‍ വന്യജീവിയാക്രമണവും രൂക്ഷമായി.കാട്ടാന ശല്യമാണ് ജനവാസ മേഖലയില്‍ ആളുകളെ വലക്കുന്നത്.കാട്ടുകൊമ്പന്‍ പടയപ്പ ഇന്നലെ രാത്രിയിലും ജനവാസ മേഖലയില്‍ ഇറങ്ങി.ദേവികുളം മിഡില്‍ ഡിവിഷനില്‍ ഇറങ്ങിയ കാട്ടുകൊമ്പന്‍ വാഴ കൃഷി നശിപ്പിച്ചു. ലയങ്ങള്‍ക്കരികിലൂടെയായിരുന്നു പടയപ്പയുടെ സഞ്ചാരം.

ഇടമലക്കുടിയില്‍ ഉണ്ടായ കാട്ടാന ആക്രമണത്തില്‍ സൊസൈറ്റിക്കുടിയില്‍ ഉണ്ടായിരുന്ന സൊസൈറ്റി കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു.കെട്ടിടത്തിലുണ്ടായിരുന്ന ഭക്ഷ്യ സാധനങ്ങള്‍ക്കും ആന നാശം വരുത്തിയതായാണ് വിവരം.മൂന്നാര്‍ തലയാര്‍ എസ്റ്റേറ്റ് കടുകുമുടി ഡിവിഷനില്‍ പുലിയുടെ ആക്രമണത്തില്‍ പശു ചത്തു.തോട്ടം തൊഴിലാളിയായ മുനിയാണ്ടിയുടെ പശുവാണ് ചത്തത്.തുടരെ തുടരെ പ്രദേശത്ത് പശുക്കള്‍ക്ക് നേരെ വന്യജീവിയാക്രമണം ഉണ്ടാകുന്നുവെന്നാണ് കുടുംബങ്ങളുടെ പരാതി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News