ലഹരിക്കേസിൽ മകൻ പിടിയിൽ; ജീവനൊടുക്കി അമ്മ

എംഡിഎംഎ കൈവശം വച്ചതിന് മകനെ എക്സൈസ് അറസ്റ്റ് ചെയ്തു. മാനസിക സംഘർഷത്തിലായ അമ്മ ആത്മഹത്യ ചെയ്തു

Written by - Zee Malayalam News Desk | Last Updated : Jan 21, 2023, 04:29 PM IST
  • ലഹരിക്കേസിൽ മകൻ പിടിയിലായതിൽ മനംനൊന്ത് ജീവനോടുക്കി അമ്മ
  • കഴക്കൂട്ടം സ്വദേശി ​ഗ്രേയ്സ് ക്ലെമൻ്റാണ് മരിച്ചത്
  • ഷൈൻ സ്ഥിരമായ ലഹരിവിൽപ്പന നടത്താറുണ്ടെന്ന് എക്സൈസ്
ലഹരിക്കേസിൽ മകൻ പിടിയിൽ; ജീവനൊടുക്കി അമ്മ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ലഹരിമരുന്നുമായി എക്സൈസ് പിടികൂടിയ യുവാവിൻ്റെ മാതാവ് ആത്മഹത്യ ചെയ്ത് നിലയിൽ. കഴക്കൂട്ടം ശാന്തിപുരം ഷൈനി കോട്ടേജിൽ ​ഗ്രേയ്സ് ക്ലെമൻ്റിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 55 വയസ്സായിരുന്നു. 

ശനിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് ​ഗ്രേയ്സിനെ ആത്മഹത്യ ചെയ്ത് നിലയിൽ കണ്ടെത്തിയത്. ​ഗ്രേയ്സിൻ്റെ മകൻ ഷൈനിനെ 4 ​ഗ്രാം എംഡിഎംഎ കൈവശം വച്ചതിന് എക്സൈസ് സംഘം ഇന്നലെ വൈകിട്ട് അറസ്റ്റ് ചെയ്തിരുന്നു. ഷൈൻ സ്ഥിരമായ ലഹരിവിൽപ്പന നടത്താറുണ്ടെന്നാണ് എക്സൈസ് പറയുന്നത്. 

Also Read: P Rajeev: 245 ദിവസങ്ങൾ കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ; ചരിത്രനേട്ടമെന്ന് മന്ത്രി പി.രാജീവ്

ല​ഹരിവിൽപ്പന നടത്തിയതിന് മകനെ എക്സൈസ് അറസ്റ്റ് ചെയ്ത വാർത്ത ​ഗ്രേയ്സിനെ മാനസികസംഘർഷത്തിലാക്കിയെന്ന് ബന്ധുക്കൾ വ്യക്തമാക്കി. ​ഗ്രേയ്സ് തൂങ്ങിമരിക്കാൻ ശ്രമിച്ചത് ശ്രദ്ധയിൽപ്പെട്ടപ്പോൾ ബന്ധുക്കൾ കഴുത്തിലെ കയർ ഊരിമാറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News