Malappuram Pocso Case: പോക്സോ കേസിൽ യുവാവിനെ തെറ്റായി പ്രതി ചേർത്തത് മനുഷ്യാവകാശ കമ്മീഷൻ അന്വേഷിക്കും

സംഭവത്തിൽ 35 ദിവസമാണ് യുവാവ് ജയിലിൽ കിടക്കേണ്ടി വന്നത്. മലപ്പുറം ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണ മെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം 

Written by - Zee Malayalam News Desk | Last Updated : Aug 31, 2021, 04:46 PM IST
  • കൽപ്പകഞ്ചേരി പോലീസാണ് യുവാവിനെതിരെ കേസെടുത്തത്.
  • പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി
  • തിരൂരങ്ങാടി പോലീസാണ് കേസിൽ തുടരന്വേഷണം നടത്തിയത്.
Malappuram Pocso Case: പോക്സോ കേസിൽ യുവാവിനെ തെറ്റായി പ്രതി ചേർത്തത് മനുഷ്യാവകാശ കമ്മീഷൻ അന്വേഷിക്കും

മലപ്പുറം:  മലപ്പുറത്തെ പോക്സോ കേസിൽ യുവാവിൻറെ പേര് തെറ്റായി പ്രതി ചേർത്തതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിലാണ് കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടത്.

സംഭവത്തിൽ 35 ദിവസമാണ് യുവാവ് ജയിലിൽ കിടക്കേണ്ടി വന്നത്. മലപ്പുറം ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണ മെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ് ആവശ്യപ്പെട്ടു. യുവാവ് ജയിലിൽ കിടക്കേണ്ടി വന്ന സാഹചര്യം വിശദമായി അന്വേഷിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

ALSO READ: മോഷണക്കുറ്റം ആരോപിച്ച് പിതാവിനെയും മൂന്നാംക്ലാസുകാരി മകളേയും പരസ്യവിചാരണ ചെയ്ത Civil Police ഓഫീസറെ സ്ഥലം മാറ്റി

പത്രവാർത്തയുടെ അടിസ്ഥാനത്തിൽ  കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.യുവാവിൻെറ ഡിഎൻഎ ഫലം നെഗറ്റീവായ പശ്ചാത്തലത്തിലാണ് കമ്മീഷൻ അന്വേഷണത്തിന് തീരുമാനിച്ചത്. 35 ദിവസം യുവാവ് തിരൂർ സബ് ജയിലിൽ തടവിൽ കഴിഞ്ഞു.സ്കൂളിൽ നിന്നും  മടങ്ങിയ പെൺകുട്ടിയെ സ്വന്തം വീട്ടിൽ കൊണ്ടുപോയി യുവാവ് പീഡിപ്പിച്ചെന്നായിരുന്നു കേസ്. 

Also ReadSuresh Gopi: ഫോണില്ലെന്ന് സങ്കടം അറിയിച്ച് വിദ്യാർഥി, ദാ വന്നു ഫോണുമായി സുരേഷ് ഗോപി

കൽപ്പകഞ്ചേരി   പോലീസാണ് യുവാവിനെതിരെ കേസെടുത്തത്. തിരൂരങ്ങാടി പോലീസാണ് തുടരന്വേഷണം നടത്തിയത്. യുവാവിൻ്റെ ആവശ്യപ്രകാരമാണ് ഡി എൻ എ ടെസ്റ്റ് നടത്തിയത്. കഴിഞ്ഞ ദിവസം ഫലം വന്നപ്പോൾ ടെസ്റ്റ് നെഗറ്റീവായി .തുടർന്ന് കോടതിയുടെ നിർദ്ദേശാനുസരണം യുവാവിനെ ജയിൽ മോചിതനാക്കി.തിരൂരങ്ങാടി തെന്നല സ്വദേശിയാണ് യുവാവ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News