Thiruvananthapuram Metro Rail: കേരളത്തിലെ രണ്ടാമത്തെ മെട്രോ റെയിൽ തിരുവനന്തപുരത്ത് എത്തുന്നു; ചിലവ് 11,560 കോടി രൂപ

Thiruvananthapuram Metro Rail: ഡിആർപിയിൽ ഡിഎംആർസി തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം ടെക്‌നോസിറ്റി മുതൽ പള്ളിപ്പുറം വരെയുള്ള ആദ്യ ഇടനാഴിക്ക് 7503.18 കോടി രൂപയും കഴക്കൂട്ടം മുതൽ കിള്ളിപ്പാലം വരെയുള്ള രണ്ടാം ഇടനാഴിക്ക് 4057.7 കോടി രൂപയുമാണ് ചെലവ്. 

Written by - Zee Malayalam News Desk | Last Updated : May 1, 2024, 06:48 PM IST
  • കൊച്ചി മെട്രോയുടെ മാതൃകയിലുള്ള പരമ്പരാഗത മെട്രോ തിരുവനന്തപുരത്തും നടപ്പാക്കും.
  • ഫെബ്രുവരിയിൽ തന്നെ കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ സംസ്ഥാന സർക്കാരിന് ഡിപിആർ കൈമാറി.
Thiruvananthapuram Metro Rail: കേരളത്തിലെ രണ്ടാമത്തെ മെട്രോ റെയിൽ തിരുവനന്തപുരത്ത് എത്തുന്നു; ചിലവ് 11,560 കോടി രൂപ

തിരുവനന്തപുരം: കേരളത്തിൽ രണ്ടാമത്തെ മെട്രോ റെയിൽ എത്തുന്നു. കൊച്ചിക്ക് പിന്നാലെ അടുത്ത മെട്രോ റെയിൽ യാഥാർത്ഥ്യമാകുന്നത് തിരുവനന്തപുരത്താണ്. 11,560 കോടി രൂപായാണ് ചിലവ്.  രണ്ട് റൂട്ടുകളിലായി നിർമിക്കുന്ന മെട്രോ റെയിൽ 46.7 കിലോമീറ്റർ ആണ്. പദ്ധതിയുടെ അന്തിമ ഡിപിആർ ജൂണിൽ അംഗീകരിക്കപ്പെടുമെന്ന് റിപ്പോർട്ടുകൾ. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനാണ് (ഡിഎംആർസി) തിരുവനന്തപുരം മോട്രോ റെയിലിന്റെ അന്തിമ ഡിപിആർ  തയ്യാറാക്കിയത് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനാണ് (ഡിഎംആർസി). 

ഡിആർപിയിൽ ഡിഎംആർസി തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം ടെക്‌നോസിറ്റി മുതൽ പള്ളിപ്പുറം വരെയുള്ള ആദ്യ ഇടനാഴിക്ക് 7503.18 കോടി രൂപയും കഴക്കൂട്ടം മുതൽ കിള്ളിപ്പാലം വരെയുള്ള രണ്ടാം ഇടനാഴിക്ക് 4057.7 കോടി രൂപയുമാണ് ചെലവ്. കൊച്ചി മെട്രോയുടെ മാതൃകയിലുള്ള പരമ്പരാഗത മെട്രോ തിരുവനന്തപുരത്തും നടപ്പാക്കും. ഫെബ്രുവരിയിൽ തന്നെ കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ സംസ്ഥാന സർക്കാരിന് ഡിപിആർ കൈമാറി.

ALSO READ: ആര്യ തെറ്റ് ചെയ്തിട്ടില്ല, മോശമായി പെരുമാറിയത് ഡ്രൈവർ; മേയർക്ക് പിന്തുണയുമായി ഡിവൈഎഫ്ഐ

സിവിൽ, ഇലക്ട്രിക്കൽ, സിഗ്നലിംഗ്, ടെലികമ്മ്യൂണിക്കേഷൻ, പരിസ്ഥിതി സംരക്ഷണം, പുനരധിവാസം തുടങ്ങി മൊത്തം പദ്ധതിച്ചെലവ് 11,560.8 കോടി രൂപയാണ്. ആദ്യ ഇടനാഴിയായ പള്ളിപ്പുറം ടെക്‌നോസിറ്റി മുതൽ പള്ളിച്ചൽ വരെയുള്ള 30.8 കിലോമീറ്റർ പാതയിൽ 25 സ്റ്റേഷനുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഫ്‌ളൈ ഓവറുകളിൽ മാത്രം ഓടുന്ന പൂർണമായും മെട്രോ പാതയായിരിക്കും ഇത്.

കഴക്കൂട്ടം മുതൽ കിള്ളിപ്പാലം വരെയുള്ള 15.9 കിലോമീറ്റർ രണ്ടാം ഇടനാഴിയിൽ 13 സ്റ്റേഷനുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിൽ 11 സ്റ്റേഷനുകൾ മേൽപ്പാലങ്ങളിലും രണ്ട് സ്റ്റേഷനുകൾ (കിഴക്കേകോട്ട ജംഗ്ഷനും കിള്ളിപ്പാലവും) ഭൂഗർഭത്തിലുമാണ്. പദ്ധതി വിശകലനം ചെയ്യാൻ മുൻ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിൻ്റെ അധ്യക്ഷതയിൽ ഏപ്രിൽ 15ന് ഉന്നതതല യോഗം ചേർന്നിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ചാലുടൻ ഡിഎംആർസി അന്തിമ ഡിപിആർ കൊച്ചി മെട്രോ റെയിൽ കോർപറേഷന് സമർപ്പിക്കും. ഇതിന് ശേഷം അന്തിമ അനുമതിക്കായി സമർപ്പിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News