Gold Rate Today: സ്വർണ്ണ വില വീണ്ടും 54000 കടന്നു; ഒറ്റയടിക്ക് ഉയർന്നത് 560 രൂപ!

Gold Rate Today: വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് സ്വർണ്ണവില. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലേക്ക് ഇന്ന് സ്വർണ്ണ വില എത്തിയിരിക്കുകയാണ്. 

Kerala Gold Rate: ഇന്ന് ഒറ്റയടിക്ക് 560 രൂപയാണ് വര്‍ധിച്ചത്. ഏതോടെ കേരളത്തിലെ ഇന്നത്തെ സ്വർണ്ണവില പവന് 54,280 രൂപയായിട്ടുണ്ട്. 

1 /10

വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് സ്വർണ്ണവില. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലേക്ക് ഇന്ന് സ്വർണ്ണ വില എത്തിയിരിക്കുകയാണ്. 

2 /10

ഇന്ന് ഒറ്റയടിക്ക് 560 രൂപയാണ് വര്‍ധിച്ചത്.  ഏതോടെ കേരളത്തിലെ ഇന്നത്തെ സ്വർണ്ണവില പവന് 54,280 രൂപയായിട്ടുണ്ട്. ഗ്രാമിന് 70 രൂപയാണ് ഇന്ന് കൂടിയത്. ഒരു ഗ്രാമിന്റെ ഇന്നത്തെ വില 6785 രൂപയാണ്.

3 /10

സ്വർണവിലയിൽ പുത്തൻ റെക്കോർഡുകൾ തീർത്ത മാസമായിരുന്നു കഴിഞ്ഞ ഏപ്രിൽ മാസം. ഇതേ മാസമാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന അഞ്ച് വിലകളും രേഖപ്പെടുത്തിയത്.

4 /10

എന്നാൽ മെയ് മാസം ആരംഭിച്ചപ്പോൾ തന്നെ സ്വർണ്ണം വാങ്ങുന്നവർക്ക് വലിയ പ്രതീക്ഷ നൽകിയിരുന്നു.  അതായത് മെയ് ആരംഭിച്ച അന്ന് തന്നെ വലിയ തോതില്‍ സ്വർണവിലകുറഞ്ഞിരുന്നു. 

5 /10

മെയ് മാസത്തിലെ ഇതുവരെയുള്ള നിരക്കുകൾ ഇപ്രകാരമാണ് മെയ് 1- 52,440, മെയ് 2- 53000, മെയ് 3-52600, മെയ് 4- 52680, മെയ് 5- 52680, മെയ് 6- 52840, മെയ് 7- 53080, മെയ് 8- 53000, മെയ് 9- 52920, മെയ് 10- 54,040, മെയ് 11- 53,800, മെയ് 12-53800, മെയ് 13-53720, മെയ് 14- 53400, മെയ് 15- 53,720.

6 /10

ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്. 

7 /10

സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതും സ്വര്‍ണവില ഇപ്പോഴും 50,000ന് മുകളില്‍ നില്‍ക്കാന്‍ കാരണമാകുന്നുണ്ട്.

8 /10

സ്വര്‍ണവില ആദ്യമായി 50,000 കടന്നത് മാര്‍ച്ച് 29ന് ആണ്. കഴിഞ്ഞമാസം 19 ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടിരുന്നു. തുടര്‍ന്ന് വില കുറഞ്ഞെങ്കിലും  ശേഷം വില തിരിച്ചുകയറുകയായിരുന്നു.  

9 /10

വിവാഹ സീസൺ ആയതിനാൽ ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയാണ് സ്വർണ്ണത്തിന്റെ ഈ കുതിപ്പ്. അതുകൊണ്ടുതന്നെ സ്വർണ്ണത്തിന്റെ വിലയിൽ നേരിയ കുറവ് സംഭവിക്കുമ്പോൾ തന്നെ ജ്വല്ലറികളിൽ അഡ്വാൻസ് ബുക്കിങ്ങിന്റെ തിരക്കും വർദ്ധിക്കാറുണ്ട്.

10 /10

കൂടിയും  കുറഞ്ഞുമുള്ള സ്വര്‍ണവിലയുടെ ഈ പോക്ക് ഇനി അങ്ങോട്ട് എന്താകും എന്ന് ഉറപ്പിക്കാൻ കഴിയില്ല.   

You May Like

Sponsored by Taboola