Heavy Rain Alert : സംസ്ഥാനത്ത് മഴ അതിശക്തമായി തുടരുന്നു; തിരുവനന്തപുരത്ത് കണ്ട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ, കാസർകോട്  ജില്ലകളിലാണ്.   

Written by - Zee Malayalam News Desk | Last Updated : Nov 14, 2021, 05:33 PM IST
  • എട്ട് ജില്ലകളിൽ ഓറഞ്ച് അലെർട്ടുമാണ് (Orange Alert) നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത്.
  • എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് റെഡ് അലർട്ട് (Red Alert) പ്രഖ്യാപിച്ചിട്ടുള്ളത്.
  • അതേസമയം ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ്.
  • അടുത്ത മൂന്ന് ദിവസത്തേക് സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
Heavy Rain Alert : സംസ്ഥാനത്ത് മഴ അതിശക്തമായി തുടരുന്നു; തിരുവനന്തപുരത്ത് കണ്ട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

Thiruvananthapuram : സംസ്ഥാനത്ത് മഴ (Heavy Rain) അതിശക്തമായി തന്നെ തുടരുകയാണ്. മൂന്ന് ജില്ലകളിൽ റെഡ് അലർട്ടും (Red Alert) , എട്ട് ജില്ലകളിൽ ഓറഞ്ച് അലെർട്ടുമാണ് (Orange Alert) നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത്.  എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് റെഡ് അലർട്ട് (Red Alert) പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ, കാസർകോട്  ജില്ലകളിലാണ്. 

അടുത്ത മൂന്ന് ദിവസത്തേക് സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. നാളെയും ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  തമിഴ്നാടിന് മുകളിലെ ചക്രവതച്ചുഴി അറബികടലിലേക്ക് നീങ്ങുന്നതിനാൽ പടിഞ്ഞാറൻ കാറ്റ് സജീവമാകുന്നതാണ് മഴയ്ക്ക് കാരണം. ബംഗാൾ ഉൾക്കടലിലെ പുതിയ ന്യൂനമർദ്ദം 48 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ച് ആന്ധ്രാതീരത്ത് പ്രവേശിക്കും.

ALSO READ: Red alert | സംസ്ഥാനത്ത് മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളിൽ കൂടി റെഡ് അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കനത്ത മഴയും (Heavy rain) മഴക്കെടുതികളും തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ  ഉന്നതതലയോ​ഗം (High-level meeting) വിളിച്ച് ചേർത്തിരുന്നു.  സംസ്ഥാനത്തെ ഏറ്റവും വലിയ ജലസംഭരണിയായ ഇടുക്കി ഡാം (Idukki Dam) തുറന്നു. ഉച്ചയ്ക്ക് ശേഷം 2 മണിയോടെയാണ് അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടർ ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കിയത്. സക്കൻഡിൽ 40,000 ലിറ്റർ ജലമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്.

ALSO READ: Drown to death | കണ്ണൂർ ഇരിക്കൂറിൽ മൂന്ന് വയസ്സുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു

തിരുവനന്തപുരം ജില്ലയിൽ രണ്ട് ദിവസമായി തുടരുന്ന മഴക്കെടുതിയിൽ 19 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 146 കുടുംബങ്ങളിലെ 427 പേരെ ജില്ലയിലെ വിവിധ ക്യാമ്പുകളിൽ മാറ്റിപ്പാർപ്പിച്ചു. ശക്തമായ മഴയെ തുടർന്ന് ഏറ്റവും കൂടുതൽ ക്യാമ്പുകൾ തുറന്നത് നെയ്യാറ്റിൻകര താലൂക്കിലാണ്. 8 ക്യാമ്പുകളിലായി 75 കുടുംബങ്ങളിലെ 216 പേർ ഇവിടെ ക്യാമ്പുകളിൽ കഴിയുന്നു. തിരുവനന്തപുരം താലൂക്കിൽ അഞ്ച് ക്യാമ്പുകളാണ് തുറന്നത്.

ALSO READ: Mullaperiyar | മുല്ലപ്പെരിയാർ അണക്കെട്ട് വീണ്ടും തുറക്കും; അടുത്ത 24 മണിക്കൂറിനുള്ളിൽ ഷട്ടറുകൾ ഉയർത്തുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചു

 21 കുടുംബങ്ങളിൽ നിന്നായി 66 പേരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. നെടുമങ്ങാട്, കാട്ടാക്കട, ചിറയിൻകീഴ് താലൂക്കുകളിൽ രണ്ട് ക്യാമ്പുകൾ വീതം പ്രവർത്തനം തുടങ്ങി. നെടുമങ്ങാട് താലൂക്കിൽ 17 കുടുംബങ്ങളിലെ 51 പേർ രണ്ട് ക്യാമ്പുകളിലായി കഴിയുന്നു. കാട്ടാക്കട താലൂക്കിൽ 27 കുടുംബങ്ങളിൽ നിന്നായി 71 പേരും ചിറയിൻകീഴ് താലൂക്കിൽ 6 കുടുംബങ്ങളിലെ 23 പേരും ക്യാമ്പുകളിൽ കഴിയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News