Crime: ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് തീകൊളുത്തി മരിച്ചു

Crime news: പത്തനാപുരം പിടവൂർ ലതീഷ് ഭവനിൽ രൂപേഷ് (38) ആണ് സ്വയം തീകൊളുത്തി മരിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Dec 22, 2023, 11:30 AM IST
  • ഇന്ന് വെളുപ്പിനെ മൂന്ന് മണിയോടെ വാടക വീട്ടിലാണ് സംഭവം.
  • രൂപേഷിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
  • പത്തനാപുരം പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Crime: ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് തീകൊളുത്തി മരിച്ചു

കൊല്ലം: ഭാര്യയേയും 7 വയസുകാരി മകളേയും ക്രൂരമായി വെട്ടി പരിക്കേൽപ്പിച്ച ശേഷം യുവാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു. പത്തനാപുരം പിടവൂർ ലതീഷ് ഭവനിൽ രൂപേഷ് (38) ആണ് മരണപ്പെട്ടത്. ഇന്ന് വെളുപ്പിനെ മൂന്ന് മണിയോടെ വാടക വീട്ടിലാണ് സംഭവം.

പത്തനാപുരം നടുക്കുന്ന് കുളങ്ങര നസീർ ഖാന്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു രൂപേഷും കുടുംബവും. പത്തനാപുരം പോലീസും ഫയർഫോഴ്സുമെത്തി തീ അണച്ച് രൂപേഷിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യയേയും മകളേയും ഗുരുതര പരിക്കുകളാടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 

ALSO READ: നാല് ചാക്കുകളിലായി 100 കിലോയോളം തൂക്കം വരുന്ന ചന്ദനം കടത്താൻ ശ്രമം; യുവാക്കൾ പിടിയിൽ

രൂപേഷിന്റെ മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർചറിയിലേയ്ക്ക് മാറ്റി. പത്തനാപുരം പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഓട്ടോ ഡ്രൈവറായിരുന്നു രൂപേഷ്. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. അലിമുക്ക് സ്വദേശിയാണ് രൂപേഷിന്റെ ഭാര്യ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News