Senthil Balaji Arrest: ഞങ്ങളും എല്ലാത്തരം രാഷ്ട്രീയ കളികള്‍ക്കും കെല്‍പ്പുള്ളവര്‍, ബിജെപിക്ക് കനത്ത മുന്നറിയിപ്പ് നൽകി എം കെ സ്റ്റാലിൻ

Senthil Balaji Arrest: എംകെ സ്റ്റാലിൻ സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്ത നടപടിയ്ക്കെതിരെ വളരെ രൂക്ഷമായ ഭാഷയില്‍ ബിജെപിയേയും കേന്ദ്ര അന്വേഷണ ഏജന്‍സികളേയും വിമര്‍ശിക്കുകയാണ്. ഇതാദ്യമായാണ് ഒരു സംസ്ഥാന നേതൃത്വം ഇത്ര ശക്തമായ ഭാഷയില്‍ കേന്ദ്രത്തെ കടന്നാക്രമിക്കുന്നത്.     

Written by - Zee Malayalam News Desk | Last Updated : Jun 15, 2023, 05:32 PM IST
  • നിങ്ങളുടെ അടികള്‍ക്ക് മറുപടി നല്‍കാന്‍ ഞങ്ങള്‍ രംഗത്തിറങ്ങിയാല്‍ അതിനെ തടയാന്‍ ബിജെപിക്ക് കഴിയാതെ വരുമെന്നും സ്റ്റാലിന്‍ രൂക്ഷമായ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കി.
Senthil Balaji Arrest: ഞങ്ങളും എല്ലാത്തരം രാഷ്ട്രീയ കളികള്‍ക്കും കെല്‍പ്പുള്ളവര്‍, ബിജെപിക്ക് കനത്ത മുന്നറിയിപ്പ് നൽകി എം കെ സ്റ്റാലിൻ

Chennai: തമിഴ്നാട് വൈദ്യുതി - എക്സൈസ് വകുപ്പ് മന്ത്രി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ്  ചെയ്ത സാഹചര്യത്തില്‍ BJPയ്ക്ക് കനത്ത ഭാഷയില്‍ മറുപടി നല്‍കി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. നിങ്ങളുടെ അടികള്‍ക്ക് മറുപടി നല്‍കാന്‍ ഞങ്ങള്‍ രംഗത്തിറങ്ങിയാല്‍ അതിനെ തടയാന്‍ ബിജെപിക്ക് കഴിയാതെ വരുമെന്നും സ്റ്റാലിന്‍ രൂക്ഷമായ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കി.

Also Read:  Wrestlers Protest Update: ബ്രിജ് ഭൂഷണിനെതിരെ 1000 പേജുള്ള കുറ്റപത്രം സമർപ്പിച്ച് ഡല്‍ഹി പോലീസ്!!

വൈദ്യുതി - എക്സൈസ്  മന്ത്രി സെന്തില്‍ ബാലാജിക്ക് എതിരായ എന്‍ഫോഴ്‌സ്‌മെന്‍റ്  ഡയറക്ടറേറ്റ് നടപടി ബിജെപിയുടെ രാഷ്ട്രീയ നീക്കമെന്ന് ആരോപിച്ച മുഖ്യമന്ത്രി തമിഴ്നാട് മുഖ്യമന്ത്രി, ഭീഷണിപ്പെടുത്തി വശത്താക്കാന്‍ ശ്രമിക്കുന്ന BJP ഡിഎംകെയുടെ പേരാട്ട ചരിത്രം മറക്കരുത് എന്നും മുന്നറിയിപ്പ് നല്‍കി.   സാമുഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മുഖ്യമന്ത്രി ബിജെപിയെ കടന്നാക്രമിച്ച് രംഗത്തെത്തിയത്.  

Also Read:  Kolkata Airport Fire Update: കൊൽക്കത്ത വിമാനത്താവളത്തിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ AAI അന്വേഷണം ആരംഭിച്ചു

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ തന്‍റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ, സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്ത നടപടിയ്ക്കെതിരെ വളരെ രൂക്ഷമായ ഭാഷയില്‍ ബിജെപിയേയും  കേന്ദ്ര അന്വേഷണ ഏജന്‍സികളേയും വിമര്‍ശിക്കുകയാണ്. ഇതാദ്യമായാണ് ഒരു സംസ്ഥാന നേതൃത്വം ഇത്ര ശക്തമായ ഭാഷയില്‍ കേന്ദ്രത്തെ കടന്നാക്രമിക്കുന്നത്.   

'BJP ഭരണം ഇല്ലാത്ത സംസ്ഥാനങ്ങളിലെ മുന്‍നിര നേതാക്കളെ ലക്ഷ്യമിട്ട് കേന്ദ്ര ഏജന്‍സികള്‍ പ്രവര്‍ത്തിക്കുകയാണ്. എതിരാളികളെ ഭയപ്പെടുത്തി പാളയത്തിലെത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാല്‍ ഡിഎംകെ ഇത്തരം ഭീഷണികളെ ഭയക്കില്ല', സ്റ്റാലിന്‍ വ്യക്തമാക്കി. ബിജെപിയുടെ  നീക്കങ്ങള്‍ക്ക് ശക്തമായി തിരിച്ചടി നല്‍കുമെന്നും ഡിഎംകെയുടെ പോരാട്ടവീര്യം നിങ്ങള്‍ക്ക് ചരിത്രം പരിശോധിച്ചാല്‍ മനസിലാക്കാമെന്നും പറഞ്ഞു.  
 
ഒരു മന്ത്രിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നത് തെറ്റാണെന്നു പറയുന്നില്ല, സെന്തില്‍ ബാലാജി ഓടിയൊളിക്കുന്ന ആളുമല്ല, ഒരു ജനപ്രതിനിധിയാണ്, മന്ത്രിയാണ്.  അദ്ദേഹത്തെ തീവ്രവാദിയെ പോലെ 18 മണിക്കൂര്‍ തടങ്കലില്‍ വച്ച് ചോദ്യം ചെയ്യേണ്ട ആവശ്യം എന്തായിരുന്നു? സ്റ്റാലിന്‍ ചോദിച്ചു. BJP കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുകയാണ്. ഇന്ന് ജനങ്ങളെ അഭിമുഖീകരിച്ച് രാഷ്ട്രീയം നടത്താന്‍ ബിജെപിയോ, ബിജെപിയെ സ്വീകരിക്കാന്‍ ജനങ്ങളോ തയ്യാറല്ല. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാതെ ജനമനസുകളില്‍ ഇടം പിടിക്കാനാവില്ലെന്ന കാര്യം ബിജെപി തിരിച്ചറിയണം. ബിജെപിയുടെ രാഷ്ട്രീയം ജനവിരുദ്ധമാണ്, സ്റ്റാലിന്‍ പറഞ്ഞു.  

ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ BJP ഇതര സര്‍ക്കാരുകളെ ഭീഷണിപ്പെടുത്തുന്നതാണ്. കര്‍ണാടക മുതല്‍ ഡല്‍ഹി വരെ ഇതിന് ഉദാഹരണമാണെന്നും എം കെ സ്റ്റാലിന്‍ നേതാക്കളുടെ പേരെടുത്ത് പറഞ്ഞ് ആരോപിച്ചു. റെയ്ഡ് മാത്രമാണ് നടക്കുന്നത്, മറ്റ് നിയമ നടപടികള്‍ ഒന്നും ഉണ്ടാകുന്നില്ല. ബിജെപിയും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സിബിഐ, ഇഡി, ആദായ നികുതി വകുപ്പുകള്‍ക്ക് അനക്കമില്ല എനും സ്റ്റാലിന്‍ പറഞ്ഞു. 

കേന്ദ്ര നടപടിയ്ക്ക് കനത്ത ഭാഷയിലാണ് സ്റ്റാലിന്‍ മറുപടി നല്‍കിയത്. എഐഎഡിഎംകെയെ പോലെ അടിമകളല്ല ഡിഎംകെ. ഭീഷണികള്‍ക്ക് ഡിഎംകെ വഴങ്ങില്ല. തങ്ങള്‍ക്ക് എതിരായ നീക്കങ്ങള്‍ക്ക് തക്ക പ്രതികരണം ലഭിക്കും. ചുവരില്‍ പതിച്ച പന്ത് തിരികെ വന്ന് നെറ്റിയില്‍ കൊള്ളും പോലെയായിരിക്കും പ്രതികരണം. കരുണാനിധിയാണ് തങ്ങളെ നയിച്ചത്. അതിനാല്‍ ഭയപ്പെടുത്താന്‍ മുതിരരുത്. തങ്ങള്‍ തിരിച്ചടിച്ചാല്‍ ആഘാതം താങ്ങാന്‍ ബിജെപിക്ക് കഴിയില്ല, അദ്ദേഹം കനത്ത മുന്നറിയിപ്പ് നല്‍കി.  .

ബിജെപിയോട് നേരിട്ട് ഏറ്റുമുട്ടാന്‍ തയ്യാറാണ്. ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചാല്‍ മുട്ടിലിഴയില്ല. പ്രതികാര രാഷ്ട്രീയം നിര്‍ത്താന്‍ BJP തയ്യാറാകണം, ഇത് ഭീഷണിയല്ല, മുന്നറിയിപ്പാണ്. 2024 ലെ തിരഞ്ഞെടുപ്പില്‍ ഇവരെ ശക്തമായി നേരിടും, അപ്പോള്‍ മറുപടി നല്‍കും, സ്റ്റാലിന്‍ പറഞ്ഞു. DMKയെ ഭീഷണിപ്പെടുത്താനാണ് നീക്കമെങ്കില്‍ BJPയ്ക്ക് നിരാശപ്പെടേണ്ടി വരുമെന്നും സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കി. 

സെന്തില്‍ ബാലാജിക്ക് എതിരായ ആരോപണങ്ങളെ പൂര്‍ണമായും തള്ളിക്കളഞ്ഞ സ്റ്റാലിന്‍ പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ആരോപണങ്ങളുടെ പേരില്‍ 18 മണിക്കൂര്‍ തടങ്കലില്‍ വച്ച് മാനസിക ശാരീരിക പീഡനങ്ങള്‍ക്ക് വിധേയനാക്കി രാഷ്ട്രീയ വിരോധം തീര്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്നും ആരോപിച്ചു. 
 
അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളാകുകയും നെഞ്ചുവേദന ഉണ്ടാകുകയും ചെയ്തതിനുശേഷം മാത്രമാണ് അവർ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അതിനു ശേഷവും അവർ അലസത കാണിച്ചിരുന്നെങ്കിൽ അത് സെന്തിൽ ബാലാജിയുടെ ജീവന് ഭീഷണിയാകുമായിരുന്നു, സ്റ്റാലിൻ പറഞ്ഞു.  

ഇഡി നടപടിയെ ന്യായീകരിച്ച എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയെയും  അദ്ദേഹം രൂക്ഷമായി വിമർശിച്ചു. 2021 വരെ എഐഎഡിഎംകെ അധികാരത്തിലായിരുന്നു, എന്തുകൊണ്ടാണ് അവർ സെന്തിൽ ബാലാജിക്കെതിരെ നടപടിയെടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. 2024 ല്‍ നടക്കുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ പോണ്ടിച്ചേരിയടക്കം 40 സീറ്റിലും DMK വിജയം നേടും എന്ന് അദ്ദേഹം  ഉറപ്പിച്ച് പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News