UP Police: എലിയെ അഴുക്കുചാലിൽ മുക്കി കൊന്നു, 30 പേജുള്ള കുറ്റപത്രം സമർപ്പിച്ച് ഉത്തര്‍ പ്രദേശ്‌ പോലീസ്..!!

UP Police:  ഉത്തർപ്രദേശിലെ ബദൗണിലെ അഴുക്കുചാലിൽ എലിയുടെ വാൽ ഇഷ്ടികയിൽ കെട്ടി എലിയെ മുക്കിക്കൊല്ലാൻ ശ്രമിച്ച പ്രതി മനോജ് കുമാറിനെതിരെ 30 പേജുള്ള കുറ്റപത്രം പൊലീസ് സമർപ്പിച്ചു

Written by - Zee Malayalam News Desk | Last Updated : Apr 11, 2023, 06:31 PM IST
  • ഉത്തർപ്രദേശിലെ ബദൗണിലെ അഴുക്കുചാലിൽ എലിയുടെ വാൽ ഇഷ്ടികയിൽ കെട്ടി എലിയെ മുക്കിക്കൊല്ലാൻ ശ്രമിച്ച പ്രതി മനോജ് കുമാറിനെതിരെ 30 പേജുള്ള കുറ്റപത്രം പൊലീസ് സമർപ്പിച്ചു
UP Police: എലിയെ അഴുക്കുചാലിൽ മുക്കി കൊന്നു, 30 പേജുള്ള കുറ്റപത്രം സമർപ്പിച്ച് ഉത്തര്‍ പ്രദേശ്‌ പോലീസ്..!!

Lucknow: എലിയെ അഴുക്കുചാലിൽ മുക്കി കൊന്ന യുവാവിനെതിരെ കേസ്. എലിയുടെ വാൽ ഇഷ്ടികയിൽ കെട്ടി അഴുക്കുചാലിൽ താഴ്ത്തിയെന്നും ഇതാണ് എലി ചാകാന്‍ ഇടയായത് എന്നുമാണ് പോലീസ് ഭാഷ്യം.  സംഭവത്തില്‍ പ്രതി മനോജ് കുമാറിനെതിരെ 30 പേജുള്ള കുറ്റപത്രം പൊലീസ് സമർപ്പിച്ചു....!! 

Also Read:  Cow Urine Shocking Update: ഗോമൂത്രം കുടിയ്ക്കാന്‍ യോഗ്യമല്ല, ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട് 

ഉത്തർപ്രദേശിലെ ബദൗണിലെ അഴുക്കുചാലിൽ എലിയുടെ വാൽ ഇഷ്ടികയിൽ കെട്ടി എലിയെ മുക്കിക്കൊല്ലാൻ ശ്രമിച്ച പ്രതി മനോജ് കുമാറിനെതിരെ 30 പേജുള്ള കുറ്റപത്രം പൊലീസ് സമർപ്പിച്ചു. കേസിനാസ്പദമായ സംഭവം നടക്കുന്നത് കഴിഞ്ഞ വര്‍ഷം നവംബറിലാണ്. 

Also Read:  Banking Scam: നിങ്ങള്‍ക്കും ഈ സന്ദേശം ലഭിച്ചിട്ടുണ്ടോ? ഉടൻ ഡിലീറ്റ് ചെയ്തോളൂ, അല്ലെങ്കിൽ അക്കൗണ്ട് ശൂന്യമാകും

ഉത്തർപ്രദേശിലെ ബദൗണിലാണ് സംഭവം.  മൃഗാവകാശ പ്രവർത്തകൻ വികേന്ദ്ര ശർമ്മ സംഭവത്തിന്‍റെ മുഴുവൻ ചിത്രങ്ങളും വീഡിയോയും സഹിതം പ്രതിയായ മനോജ് കുമാറിനെതിരെ പരാതി നൽകിയതോടെയാണ് വിചിത്രമായ സംഭവം ശ്രദ്ധയിൽപ്പെട്ടത്. ശർമ്മ എലിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അത് ശ്വാസം മുട്ടി ചത്തു.

മൂന്ന് പെൺമക്കളുമൊത്ത് ഒരു ചെറിയ വീട്ടിൽ താമസിക്കുന്ന കുശവനായ മനോജ് കുമാറിനെതിരെ  ഐപിസി സെക്ഷൻ 429 (കന്നുകാലികളെ കൊല്ലുകയോ അംഗവൈകല്യം വരുത്തുകയോ ചെയ്യുക) കൂടാതെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ സെക്ഷൻ 11 (1) പ്രകാരം കേസെടുത്തു. കേസിൽ പ്രതിയെ അറസ്റ്റ് ചെയ്‌തെങ്കിലും പ്രാദേശിക കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്ന സാഹചര്യത്തില്‍ ജയില്‍ വാസം ഉണ്ടായില്ല.....!!   

കുറ്റപത്രത്തിൽ പോലീസ് വിവിധ ഘടകങ്ങൾ ചേർത്തിട്ടുണ്ടെന്ന് സർക്കിൾ ഓഫീസർ (സിഒ) ബദൗൺ സിറ്റി അലോക് മിശ്ര പറഞ്ഞു. വനംവകുപ്പ് നിയമപ്രകാരം എലിയെ കൊല്ലുന്നത് കുറ്റമായി കണക്കാക്കില്ലെന്ന് ബദൗൺ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) അശോക് കുമാർ സിംഗ് പറഞ്ഞു. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിനാൽ നടപടിയെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  

പോലീസ് എലിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ബറേലിയിലെ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് (ഐവിആർഐ) അയച്ചു. നീരുവന്ന് എലിയുടെ ശ്വാസകോശത്തിന് തകരാർ സംഭവിച്ചതായും കരളിൽ അണുബാധയുണ്ടെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുപുറമെ ശ്വാസം മുട്ടിയാണ് എലി ചത്തതെന്നും സൂക്ഷ്മപരിശോധനയിൽ വ്യക്‌തമായി. 

എന്താണ് ശിക്ഷ?

മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ 10 രൂപ മുതൽ 2000 രൂപ വരെ പിഴയും മൂന്ന് വർഷം തടവും വരെ ലഭിക്കുമെന്ന് നിയമവിദഗ്ധർ പറയുന്നു.  സെക്ഷൻ 429 പ്രകാരം അഞ്ച് വർഷം തടവും പിഴയും ലഭിക്കാവുന്ന വകുപ്പുണ്ട്.

അതേസമയം, എലിയെയോ കാക്കയെയോ കൊല്ലുന്നതിൽ തെറ്റില്ലെന്ന് മനോജിന്‍റെ പിതാവ് വാദിച്ചു. എലികളെ കൊല്ലാൻ മരുന്ന് വിൽക്കുന്നവർക്കെതിരെയും നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. 
 
അതേസമയം, എലിയെ വളരെ ക്രൂരമായാണ് കൊന്നത് എന്നാണ്  മനോജ് കുമാറിനെതിരെ കേസ് ഫയൽ ചെയ്ത വികേന്ദ്ര ശർമ്മ പറയുന്നത്. ഞങ്ങൾ വളരെക്കാലമായി മൃഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ഏർപ്പെട്ടിരിക്കുകയാണ്. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം ഉണ്ടാക്കുമ്പോൾ, അതും പാലിക്കണം, ശർമ്മ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News