Udupi: ഉഡുപ്പിയിൽ വിദ്യാര്‍ത്ഥിനി ഫ്‌ളാറ്റില്‍ നിന്നും വീണ് മരിച്ച നിലയില്‍

ഉഡുപ്പിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫ്‌ളാറ്റില്‍ നിന്നും വീണ് മരിച്ച നിലയില്‍. പതിമൂന്ന് വയസുകാരിയായ പ്രജ്ഞയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മണിപ്പാല്‍ ഹെര്‍ഗ സ്വദേശിനി കൃതികയുടെ മകളാണ് പ്രജ്ഞ. 

Written by - Zee Malayalam News Desk | Last Updated : Nov 8, 2023, 07:24 AM IST
  • ഉഡുപ്പിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫ്‌ളാറ്റില്‍ നിന്നും വീണ് മരിച്ച നിലയില്‍
  • പതിമൂന്ന് വയസുകാരിയായ പ്രജ്ഞയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്
  • മണിപ്പാല്‍ ഹെര്‍ഗ സ്വദേശിനി കൃതികയുടെ മകളാണ് പ്രജ്ഞ
Udupi: ഉഡുപ്പിയിൽ വിദ്യാര്‍ത്ഥിനി ഫ്‌ളാറ്റില്‍ നിന്നും വീണ് മരിച്ച നിലയില്‍

മംഗളൂരു: ഉഡുപ്പിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫ്‌ളാറ്റില്‍ നിന്നും വീണ് മരിച്ച നിലയില്‍. പതിമൂന്ന് വയസുകാരിയായ പ്രജ്ഞയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മണിപ്പാല്‍ ഹെര്‍ഗ സ്വദേശിനി കൃതികയുടെ മകളാണ് പ്രജ്ഞ. 

Also Read: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പിഡനം; യുവാവ് അറസ്റ്റിൽ

താമസിക്കുന്ന ഫ്‌ളാറ്റിന്റെ എട്ടാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നാണ് പ്രജ്ഞ താഴേക്ക് വീണതെന്നാണ് പോലീസ് പറയുന്നത്. സാമ്പത്തവം നടന്നത് ഞായറാഴ്ച രാവിലെയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഉടന്‍ തന്നെ പ്രജ്ഞയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് ഉഡുപ്പി പോലീസ് അറിയിച്ചിട്ടുണ്ട്.

Also Read: 

വയനാട്ടിൽ പോലീസും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ; രണ്ട് മാവോയിസ്റ്റുകൾ പിടിയിൽ 

വയനാട് പേര്യയ ചപ്പാരം ആദിവാസി കോളനിയിൽ പോലീസും മാവോയിസ്റ്റും  തമ്മിൽ ഏറ്റുമുട്ടൽ.  ഏറ്റുമുട്ടലിനെ തുടർന്ന് രണ്ട് മാവോയിസ്റ്റുകൾ അറസ്റ്റിലായി. ചന്ദ്രു ഉണ്ണിമായ എന്നിവരാണ് പിടിയിലായത്.   ഇവരുടെ കൂടെയുണ്ടായിരുന്ന ലത, സുന്ദരി എന്നിവർ ഓടി രക്ഷപ്പെട്ടു.  പിടിയിലായ ചന്ദ്രു, ഉണ്ണിമായ എന്നിവരെ കൽപ്പറ്റയിലെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇവറീ ചോദ്യം ചെയ്തുവരുകയാണ്. ഇന്നലെ രാത്രി 7 മണിയോടെ മാവോയിസ്റ്റുകൾ ചപ്പാരം കോളനിയിലെ അനീഷിൻ്റെ വീട്ടിലെത്തുകയും മൊബൈൽ ഫോണുകളും, ലാപ് ടോപ്പും ചാർജ് ചെയ്യണമെന്നാന്ന് ആവശ്യപ്പെടുകയുമുണ്ടായി. ഇതിന് ശേഷം വീട്ടിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് തണ്ടർബോൾട്ട് വീട് വളഞ്ഞതും ഏറ്റുമുട്ടലുണ്ടായതും. ഇതിടെ പരസ്പരം വെടിയുതിർക്കുകയായിരുന്നു. 

ഇതിനിടെ മാവോയിസ്റ്റ് പ്രവർത്തകനെ കൊയിലാണ്ടിയിൽ നിന്നും പിടികൂടി. പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി കേഡർ അനീഷ് ബാബു ആണ് പിടിയിലായത്.  ഇയാൾ തമിഴ്നാട് തിരുനൽവേലി സ്വദേശിയാണ്. സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (SOG) ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് ഇയാളെ പിടികൂടിയത്.  അരീക്കോട് എംഎസ്പി ക്യാമ്പിൽ എത്തിച്ച അനീഷിനെ പ്രത്യേക അന്വേഷണ സംലത്തിലെ ഡിഐജിയുടെ നേതൃത്വത്തിൽ ഇന്ന് ചോദ്യം ചെയ്യും. കണ്ണൂർ വനമേഖലയിലും മാവോയിസ്റ്റുകൾക്കായുള്ള ഊർജിതമായ തിരച്ചിൽ നടക്കുന്നുണ്ട്.

Trending News