Viral News: മകൻ മരിച്ചു; മരുമകളെ വിവാഹം കഴിച്ച് എഴുപതുകാരൻ

Man marries daughter-in-law: എഴുപതുകാരനായ കൈലാസ് യാദവ് ഇരുപത്തിയെട്ടുകാരിയായ മരുമകളെയാണ് വിവാഹം കഴിച്ചത്.

Written by - Zee Malayalam News Desk | Last Updated : Jan 27, 2023, 03:23 PM IST
  • മകന്റെ മരണത്തെ തുടർന്ന് മരുമകളെ വേറെ വിവാഹം ചെയ്തയച്ചിരുന്നു
  • എന്നാൽ, ഈ ബന്ധം അധികനാൾ നീണ്ടുനിന്നില്ല
  • പൂജ വീണ്ടും ആദ്യ ഭർത്താവിന്റെ വീട്ടിൽ തിരിച്ചെത്തി
  • ഇതേ തുടർന്നാണ് കൈലാസ് യാദവ് മരുമകളെ വിവാഹം ചെയ്തത്
Viral News: മകൻ മരിച്ചു; മരുമകളെ വിവാഹം കഴിച്ച് എഴുപതുകാരൻ

ലഖ്നൗ: മകൻ മരിച്ചതിനെ തുടർന്ന് വിധവയായ മരുമകളെ വിവാഹം കഴിച്ച് എഴുപതുകാരൻ. ഉത്തർപ്രദേശിലെ ഛാപിയ ഉംറാവോ ഗ്രാമത്തിലാണ് കൈലാസ് യാദവ് എന്ന വ്യക്തി മരുമകളായ പൂജയെ വിവാഹം കഴിച്ചത്. 12 വർഷം മുൻപ് ഭാര്യ കൈലാസ് യാദവിന്റെ ഭാര്യ മരിച്ചിരുന്നു. വിവാഹത്തിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എഴുപതുകാരനായ കൈലാസ് യാദവ് ഇരുപത്തിയെട്ടുകാരിയായ മരുമകളെയാണ് വിവാഹം കഴിച്ചത്.

ബർഹൽഗഞ്ച് പോലീസ് സ്‌റ്റേഷനിൽ കാവൽക്കാരനായാണ് കൈലാസ് യാദവ് ജോലി ചെയ്യുന്നത്. മകന്റെ മരണത്തെ തുടർന്ന് മരുമകളെ വേറെ വിവാഹം ചെയ്തയച്ചിരുന്നു. എന്നാൽ, ഈ ബന്ധം അധികനാൾ നീണ്ടുനിന്നില്ല. പൂജ വീണ്ടും ആദ്യ ഭർത്താവിന്റെ വീട്ടിൽ തിരിച്ചെത്തി. ഇതേ തുടർന്നാണ് കൈലാസ് യാദവ് മരുമകളെ വിവാഹം ചെയ്തത്.

ALSO READ: Viral video: ബിഹാറിലെ വൈശാലിയിൽ സായുധരായ ബാങ്ക് കൊള്ളക്കാരെ നേരിട്ട് വനിതാ പോലീസുകാർ- വീഡിയോ വൈറൽ

കൈലാസ് ​ഗ്രാമത്തിൽ ആരെയും അറിയിക്കാതെയാണ് മരുമകളെ വിവാഹം കഴിച്ചത്. വിവാഹ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് ശേഷമാണ് ആളുകൾ ഇക്കാര്യം അറിഞ്ഞത്. സോഷ്യൽ മീഡിയയിൽ ഫോട്ടോ കണ്ടതായും വിവാഹത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ബർഹൽഗഞ്ച് പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ജെഎൻ ശുക്ല പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News