NTR Daughter : എൻടിആറിന്റെ ഇളയ മകൾ ഉമ മഹേശ്വരി മരിച്ച നിലയിൽ

NTR Daughter : ഹൈദരാബദിലെ ജൂബിലി ഹിൽസിലെ വസതിയിൽ മരിച്ചയിൽ നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റമോർട്ടത്തിനായി മാറ്റി.

Written by - Zee Malayalam News Desk | Last Updated : Aug 1, 2022, 09:01 PM IST
  • മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാക്കളുമായ ദഗ്ഗുബട്ടി പുരണ്ടേശ്വരി, ടിഡിപി പാർട്ടി പാർട്ടി അധ്യക്ഷൻ എൻ ചന്ദ്രബാബു നായിഡുവിന്റെ ഭാര്യ നാരാ ഭുവനേശ്വരി എന്നിവർ സഹോദരിമാരാണ്.
  • ഹൈദരാബദിലെ ജൂബിലി ഹിൽസിലെ വസതിയിൽ മരിച്ചയിൽ നിലയിൽ കണ്ടെത്തുകയായിരുന്നു.
  • മൃതദേഹം പോസ്റ്റമോർട്ടത്തിനായി മാറ്റി.
  • കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണ നടപടികൾ ആരംഭിക്കുകയും ചെയ്തു.
NTR Daughter : എൻടിആറിന്റെ ഇളയ മകൾ ഉമ മഹേശ്വരി മരിച്ച നിലയിൽ

ഹൈദരാബാദ് : മുൻ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി തെലുഗു സിനിമ ഇൻഡസ്ട്രിയിലെ ആദ്യ സൂപ്പർ സ്റ്റാറുമായിരുന്ന എൻ ടി രാമ റാവുവിന്റെ മകൾ ഉമാ മഹേശ്വരി മരിച്ച നിലയിൽ. എൻടിആറിന്റെ 12 മക്കളിൽ ഏറ്റവും ഇളയ മകളാണ് ഉമാ. മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാക്കളുമായ ദഗ്ഗുബട്ടി പുരണ്ടേശ്വരി, ടിഡിപി പാർട്ടി പാർട്ടി അധ്യക്ഷൻ എൻ ചന്ദ്രബാബു നായിഡുവിന്റെ ഭാര്യ നാരാ ഭുവനേശ്വരി എന്നിവർ സഹോദരിമാരാണ്. 

ഹൈദരാബദിലെ ജൂബിലി ഹിൽസിലെ വസതിയിൽ മരിച്ചയിൽ നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റമോർട്ടത്തിനായി മാറ്റി. കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണ നടപടികൾ ആരംഭിക്കുകയും ചെയ്തു. പ്രഥമിക അന്വേഷണം പ്രകാരം ഉമ മഹേശ്വരി വിഷാദരോഗത്തിന് ചികിത്സയിലാണെന്നും മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ഓസ്മാനിയ ആശുപത്രിയിലേക്ക് മാറ്റിയതായി ജൂബിലി ഹിൽസ് പോലീസ് ഉദ്യോഗസ്ഥനായ രാജശേഖർ റെഡ്ഡി ഇന്ത്യ ടുഡേയോട് പറഞ്ഞു.

ALSO READ : West Bengal Tragedy: ജനറേറ്ററിൽ നിന്നും ഷോക്കടിച്ച്‌ 10 ശിവ ഭക്തര്‍ക്ക്‌ ദാരുണാന്ത്യം, 16 പേര്‍ക്ക് പരിക്ക്

അതേസമയം ചന്ദ്രബാബു നായിഡുവിന്റെ മകൻ നരാ ലോകേഷ്, എൻടിആർ കുടുംബത്തിലെ മറ്റ് അംഗങ്ങളും ഉമ മഹേശ്വരിയുടെ വസതിയിലെത്തി.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News