Drugs: ഒരു വര്‍ഷത്തിനിടെ ഇന്ത്യയില്‍ നശിപ്പിച്ചത് 10 ലക്ഷം കിലോ മയക്കുമരുന്ന്; റെക്കോര്‍ഡെന്ന് അമിത് ഷാ, പ്രശംസിച്ച് മോദി

10 lakh kg of drugs destroyed in India in one year: മയക്കുമരുന്ന് കടത്തും ദേശീയ സുരക്ഷയും സംബന്ധിച്ച മേഖലാ സമ്മേളനത്തിലാണ് ഇന്ത്യ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 18, 2023, 07:07 PM IST
  • 1,44,000 കിലോഗ്രാം മയക്കുമരുന്ന് നശിപ്പിച്ചു കൊണ്ടാണ് ഇന്ത്യ റെക്കോർഡിട്ടത്.
  • മയക്കുമരുന്ന് വിമുക്ത ഇന്ത്യ എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് കരുത്തേകുമെന്ന് അമിത് ഷാ.
  • ഗംഭീരമെന്നാണ് ഈ നേട്ടത്തെ പ്രധാനമന്ത്രി ട്വീറ്റിലൂടെ വിശേഷിപ്പിച്ചത്.
Drugs: ഒരു വര്‍ഷത്തിനിടെ ഇന്ത്യയില്‍ നശിപ്പിച്ചത് 10 ലക്ഷം കിലോ മയക്കുമരുന്ന്; റെക്കോര്‍ഡെന്ന് അമിത് ഷാ, പ്രശംസിച്ച് മോദി

ന്യൂഡൽഹി: 1,44,000 കിലോഗ്രാം മയക്കുമരുന്ന് നശിപ്പിച്ചു കൊണ്ട് മയക്കുമരുന്ന് നിർമാർജനത്തിൽ ഇന്ത്യ കൈവരിച്ചത് ചരിത്രപരമായ നാഴികക്കല്ല്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേതൃത്വം നൽകിയ മയക്കുമരുന്ന് നിർമാർജനത്തെയും സ്വന്തമാക്കിയ നേട്ടത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഈ നേട്ടത്തോടെ ഒരു വർഷം കൊണ്ട് 12,000 കോടി രൂപ വിലമതിക്കുന്ന 10 ലക്ഷം കിലോ മയക്കുമരുന്ന് നശിപ്പിച്ചതിന്റെ അത്ഭുതകരമായ റെക്കോർഡ് ഇന്ത്യ കൈവരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ട്വീറ്റ് ചെയ്തു. മയക്കുമരുന്ന് കടത്തും ദേശീയ സുരക്ഷയും സംബന്ധിച്ച മേഖലാ സമ്മേളനത്തിലാണ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. 

ALSO READ: ലൈംഗികപീഡന കേസില്‍ WFI മേധാവി ബ്രിജ് ഭൂഷൺ ശരൺ സിംഗിന് ഇടക്കാല ജാമ്യം

മയക്കുമരുന്ന് വിമുക്ത ഇന്ത്യ എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ  ഉറച്ചതും അശ്രാന്തവുമായ പരിശ്രമത്തിന് ഇത് ഉദാഹരണമാണെന്ന് അമിത ഷാ പറഞ്ഞു. ഗംഭീരം എന്നായിരുന്നു അമിത് ഷായുടെ ട്വീറ്റിന് പ്രധാനമന്ത്രി നൽകിയ മറുപടി.  ഇന്ത്യയെ മയക്കുമരുന്ന് ഭീഷണിയിൽ നിന്ന് മുക്തമാക്കാനുള്ള നമ്മുടെ  ശ്രമങ്ങൾക്ക് ശക്തി പകരുന്ന നേട്ടമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  

ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

ന്യൂഡൽഹി: കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇരുവരും അവരവരുടെ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായി സേവനമനുഷ്ഠിച്ചപ്പോൾ ഉമ്മൻ ചാണ്ടിയുമായി നടത്തിയ വിവിധ ആശയവിനിമയങ്ങൾ പ്രധാനമന്ത്രി അനുസ്മരിച്ചു. 

'ശ്രീ ഉമ്മൻചാണ്ടി ജിയുടെ നിര്യാണത്തിൽ, പൊതുസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച് കേരളത്തിന്റെ പുരോഗതിക്കായി പ്രവർത്തിച്ച എളിമയും അർപ്പണബോധവുമുള്ള ഒരു നേതാവിനെയാണ് നമുക്ക് നഷ്ടമായത്. അദ്ദേഹവുമായുള്ള എന്റെ വിവിധ ഇടപഴകലുകൾ ഞാൻ ഓർക്കുന്നു, പ്രത്യേകിച്ചും ഞങ്ങൾ രണ്ടുപേരും അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായി സേവനമനുഷ്ഠിച്ചപ്പോഴും പിന്നീട് ഞാൻ ഡൽഹിയിലേക്ക് മാറിയപ്പോഴും. ദുഃഖത്തിന്റെ ഈ വേളയിൽ എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തിനും അനുയായികൾക്കും ഒപ്പമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു.' പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News