Summer Drinks: കുക്കുമ്പർ വാട്ടർ വേനൽക്കാലത്തെ മികച്ച പാനീയം; കാരണം ഇതാണ്

Cucumber Water Benefits: ശരീരത്തിന് ആവശ്യത്തിന് ജലാംശം ലഭിച്ചില്ലെങ്കിൽ നിർജ്ജലീകരണം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാൽ, വേനൽക്കാലത്ത് ക്ഷീണം ഇല്ലാതിരിക്കാൻ ജലാംശം കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കണം.

Written by - Zee Malayalam News Desk | Last Updated : May 14, 2024, 12:25 PM IST
  • വേനൽക്കാലത്ത് ശരീരത്തിന് നിരവധി ​ഗുണങ്ങൾ നൽകുന്ന ഒന്നാണ് കുക്കുമ്പർ വാട്ടർ
  • ഇത് ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനും ചൂടിനെ ചെറുക്കുന്നതിനും സഹായിക്കുന്നു
  • കൂടാതെ, ചർമ്മത്തിന്റെ ആരോ​ഗ്യത്തിനും ഇത് മികച്ചതാണ്
Summer Drinks: കുക്കുമ്പർ വാട്ടർ വേനൽക്കാലത്തെ മികച്ച പാനീയം; കാരണം ഇതാണ്

വേനൽക്കാലത്ത് വിവിധ ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ, വേനൽക്കാലത്ത് ശരീരത്തിന് ആവശ്യത്തിന് ജലാംശവും പോഷകങ്ങളും ആവശ്യമാണ്. ശരീരത്തിന് ആവശ്യത്തിന് ജലാംശം ലഭിച്ചില്ലെങ്കിൽ നിർജ്ജലീകരണം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാൽ, വേനൽക്കാലത്ത് ക്ഷീണം ഇല്ലാതിരിക്കാൻ ജലാംശം കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കണം.

വേനൽക്കാലത്ത് ശരീരത്തിന് നിരവധി ​ഗുണങ്ങൾ നൽകുന്ന ഒന്നാണ് കുക്കുമ്പർ വാട്ടർ. ഇത് ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനും ചൂടിനെ ചെറുക്കുന്നതിനും സഹായിക്കുന്നു. കൂടാതെ, ചർമ്മത്തിന്റെ ആരോ​ഗ്യത്തിനും ഇത് മികച്ചതാണ്. ചർമ്മം തിളക്കമുള്ളതാക്കാനും ചൂടിൽ നിന്ന് സംരക്ഷണം നൽകാനും കുക്കുമ്പർ വാട്ടർ മികച്ചതാണ്.

ALSO READ: വേനൽക്കാലത്തെ ഭക്ഷണത്തിൽ ചേർക്കാം ഈ വിത്തുകൾ; ശരീരഭാരം കുറയ്ക്കാൻ മികച്ചത്

ശരീരത്തിൽ ജലാംശം നിലനിർത്തുന്നു: ജലാംശം നിലനിർത്താൻ ദിവസവും എട്ട് ​ഗ്ലാസ് വെള്ളം കുടിക്കണം. ദാഹം തോന്നുന്നില്ലെങ്കിൽ പോലും വെള്ളം കുടിക്കണം. വെള്ളരിക്കയിൽ 95 ശതമാനം ജലാംശം അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താനും നിർജ്ജലീകരണം തടയാനും സഹായിക്കും.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു: കുക്കുമ്പർ വാട്ടറിൽ കലോറി കുറവാണ്. ഉയർന്ന ജലാംശവും കലോറി കുറവുമുള്ള ഭക്ഷണങ്ങൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. അതിനാൽ, കൃത്രിമ മധുരം ചേർത്ത പാനീയങ്ങളേക്കാൾ ആരോ​ഗ്യകരമാണ് കുക്കുമ്പർ വാട്ടർ. ഇത് ക്ഷീണം കുറച്ച് ശരീരത്തിന് ഊർജ്ജം നൽകാൻ സഹായിക്കുന്നു.

ആന്റി ഓക്സിഡന്റുകളുടെ ഉറവിടം: കുക്കുമ്പർ വാട്ടർ ആന്റി ഓക്സിഡന്റുകളുടെ മികച്ച ഉറവിടമാണ്. വിട്ടുമാറാത്ത രോ​ഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതിൽ ആന്റി ഓക്സിഡന്റുകൾ നിർണായക പങ്കുവഹിക്കുന്നു. വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ, ഫോസ്ഫറസ്, കാത്സ്യം തുടങ്ങിയ ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് വെള്ളരിക്ക.

ALSO READ: അത്തിപ്പഴം കഴിച്ചാൽ എന്താണ് ​ഗുണം? ശരീരഭാരം കുറയ്ക്കാൻ ഇങ്ങനെ കഴിക്കണം

രക്തസമ്മർദ്ദം കുറയ്ക്കുന്നു: സോഡിയം, പൊട്ടാസ്യം എന്നിവ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ രക്തസമ്മർദ്ദം വർധിപ്പിക്കും. കുക്കുമ്പർ വാട്ടർ കുടിക്കുന്നത് സോഡിയം, പൊട്ടാസ്യം അളവ് സന്തുലിതമാക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. ഇത് ഹൃദയത്തിന്റെ ആരോ​ഗ്യം മികച്ചതാക്കാൻ സഹായിക്കും.

ചർമ്മത്തിന്റെ ആരോ​ഗ്യം മികച്ചതാക്കുന്നു: ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം വർധിപ്പിക്കാനും ചർമ്മത്തിന്റെ ആരോ​ഗ്യം മികച്ചതാക്കാനും കുക്കുമ്പർ വാട്ടർ മികച്ചതാണ്. ഇത് ചർമ്മത്തെ ഈർപ്പമുള്ളതാക്കുകയും വിവിധ ചർമ്മപ്രശ്നങ്ങളിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്യുന്നു. വേനൽക്കാലത്തെ ചൂടിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും കുക്കുമ്പർ വാട്ടർ മികച്ചതാണ്.

കാൻസറിനെ ചെറുക്കുന്നു: കുക്കുമ്പറിൽ അടങ്ങിയിരിക്കുന്ന കുക്കുർബിറ്റാസിൻ എന്ന സംയുക്തം കാൻസറിനെ പ്രതിരോധിക്കുമെന്ന് കരുതപ്പെടുന്നു. ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്ന നിരവധി സംയുക്തങ്ങളും പോഷകങ്ങളും വെള്ളരിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് വേനൽക്കാലത്തെ ആരോ​ഗ്യ  സംരക്ഷണത്തിന് വളരെയധികം ​ഗുണങ്ങൾ നൽകുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News