കഴിഞ്ഞ് വർഷത്തെ ഉത്സവ തർക്കം; യുാവാവിനെ ബിയർ കുപ്പി കൊണ്ട് കുത്തിക്കൊന്നു

കഴിഞ്ഞ വർഷം നടന്ന ഉൽസവവുമായി ബന്ധപ്പെട്ട് നടന്ന തർക്കമാണ് ഇന്നലെ കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു

Written by - Zee Malayalam News Desk | Last Updated : Feb 11, 2024, 11:14 AM IST
  • കഴിഞ്ഞ വർഷം നടന്ന ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന തർക്കമാണ് ഇന്നലെ കൊലപാതകത്തിൽ കലാശിച്ചത്
  • 3 യുവാക്കളെ കാട്ടാക്കട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു
  • സംഭവം നടന്നയിടത്ത് ആളൊഴിഞ്ഞ പുരയിടയത്തിൽ ഇവർ മദ്യപിച്ചിരിക്കുകയായിരുന്നു
കഴിഞ്ഞ് വർഷത്തെ ഉത്സവ തർക്കം; യുാവാവിനെ ബിയർ കുപ്പി കൊണ്ട് കുത്തിക്കൊന്നു

തിരുവനന്തപുരം: പേയാട് കാരാംകോട്ട് കോണത്ത് യുവാവ് കുത്തേറ്റു മരിച്ചു. കാരാംകോട്ട്കോണം ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ശരത് (24) ആണ് മരിച്ചത്. ശരത്തിനെപ്പം പരിക്കേറ്റ സുഹൃത്തുക്കളായ 
ആദർശ് (24) അഖിലേഷ് 23 എന്നിവർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി 11.3- ഒാടെയാണ് സംഭവം. 

കഴിഞ്ഞ വർഷം നടന്ന ഉൽസവവുമായി ബന്ധപ്പെട്ട് നടന്ന തർക്കമാണ് ഇന്നലെ കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. . സംഭവത്തിൽ 3 യുവാക്കളെ കാട്ടാക്കട ഡിവൈഎസ്പി സി.ജയകുമാറിൻ്റെ നേതൃത്വത്തിൽ മലയിൻകീഴ് പോലീസ് രാത്രി തന്നെ പിടികൂടിയിരുന്നു.

സംഭവം നടന്നയിടത്ത് ആളെഴിഞ്ഞ പുരയിടയത്തിൽ ഇവർ മദ്യപിച്ചിരിക്കുകയായിരുന്നു. ഇതിനിടയിലാണ് സംഭവം. പൊട്ടിച്ച ബിയർ കുപ്പികളും  സ്ഥലത്ത് നിന്ന് കണ്ടെടുത്തു. സംഭവത്തിന് ശേഷം ഇവർ സ്വയം ബൈക്കുകളിൽ ആശുപത്രിയിലേക്ക് പോയി. പ്രതികൾ ഒളിവിൽ പോവുകയായിരുന്നു അവിടെ നിന്നും പോലീസ് ഇവരെ പിടികൂടി.

പ്രതികളും കുത്തേറ്റവരും ബന്ധുക്കളാണ്. മരണപ്പെട്ട ശരത്തും ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കുന്നവരും ചേർന്ന് കഴിഞ്ഞ വർഷം സമീപത്തെ കുടുംബക്ഷേത്രത്തിൽ ക്ഷേത്ര ഭരണ സമിതിയുടെ സമ്മതം ഇല്ലാതെ കുടിവെള്ളം വിതരണം ചെയ്തിരുന്നു. ഇത് അന്ന് പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. എന്ത് വന്നാലും ഇപ്രാവശ്യവും കുടിവെള്ളം  വിതരണം ചെയ്യുമെന്ന് ഇവർ പരസ്യമായി പറഞ്ഞിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത് എന്ന് പോലീസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News