എറണാകുളം കാലടിയിൽ സ്ത്രീയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് പിടിയിൽ

സുനിതയുടെ മൃതദേഹത്തിനരികിലായി ചോര പാടുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഭർത്താവിനെ കസ്റ്റഡിയിലെടുത്തു.

Written by - Zee Malayalam News Desk | Last Updated : Jan 4, 2023, 07:07 PM IST
  • കാലടി മറ്റൂരിൽ സുനിതയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
  • മൃതദേഹത്തിന് സമീപം ചോര പാടുകളും കണ്ടെത്തിയിട്ടുണ്ട്.
  • സംഭവത്തില്‍ സുനിതയുടെ ഭർത്താവ് ഷൈജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
എറണാകുളം കാലടിയിൽ സ്ത്രീയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് പിടിയിൽ

കൊച്ചി: എറണാകുളത്ത് സ്ത്രീയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കാലടി മറ്റൂരിലാണ് സംഭവം. സുനിത എന്ന സ്ത്രീയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം ചോര പാടുകളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ സുനിതയുടെ ഭർത്താവ് ഷൈജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം തൃശൂർ തളിക്കുളത്ത് ഇന്ന് സ്ത്രീയെ സുഹൃത്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തളിക്കുളം സ്വദേശി ഷാജിതയാണ് കൊല്ലപ്പെട്ടത്. വലപ്പാട് സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ ഹബീബ് ആണ് കൊലപാതകം നടത്തിയത്. ഷാജിതയും ഹബീബും അടുത്ത സുഹൃത്തുക്കളായിരുന്നു. പണയം വെയ്ക്കാൻ സ്വർണ ആവശ്യപ്പെട്ടതാണ് ഇരുവരും തമ്മിൽ വഴക്ക് ഉണ്ടാകാനും പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചതും. 

Also Read: കടയ്ക്കാവൂരിൽ യുവാവിനെ വധിക്കാൻ ശ്രമം; കാപ്പാ പ്രതിയടക്കം മൂന്ന് പേർ അറസ്റ്റിൽ

ഷാജിതയും ഹബീബും അടുത്ത സുഹൃത്തുക്കളായിരുന്നു. പണത്തിന് ആവശ്യം വന്നപ്പോൾ ഹബീബ് ഷാജിതയോട് സ്വർണ്ണം പണയപ്പെടുത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഷാജിത സ്വർണം നൽകിയില്ല. ഇത് പിന്നീട് ഇരുവരും തമ്മിൽ വഴക്കിന് കാരണമായി. ഷാജിത തളിക്കുളത്തെ  ഒറ്റയ്ക്ക് വീടെടുത്ത് താമസിക്കുകയായിരുന്നു. സ്വർണം നൽകാത്തതിന്റെ ദേഷ്യത്തിൽ ഷാജിതയുടെ വീട്ടിലെത്തിയ ഹബീബ് ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് ഇവരെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. വീട്ടിൽ നിന്ന് ശബ്ദം കേട്ട നാട്ടുകാരാണ് പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ഷാജിതയെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News