വയനാട്ടില്‍ ലക്ഷങ്ങള്‍ വില മതിക്കുന്ന എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍

 348 ഗ്രാം എം.ഡി.എം.എയാണ് ഇവരിൽ നിന്നും പോലീസ് പിടിച്ചെടുത്തത്

Written by - Zee Malayalam News Desk | Last Updated : Apr 6, 2024, 05:29 PM IST
  • 348 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്.
  • കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിൽ ലഹരി മരുന്നുമായി റിസോർട്ടിൽ നിന്നും നാല് പേരെ പോലീസ് പിടികൂടിയിരുന്നു
വയനാട്ടില്‍ ലക്ഷങ്ങള്‍ വില മതിക്കുന്ന എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍

വയനാട്ടില്‍ വന്‍ ലഹരി വേട്ട. ലക്ഷങ്ങള്‍ വില മതിക്കുന്ന എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍. കണ്ണൂര്‍, തലശ്ശേരി, സുഹമ മന്‍സില്‍ ടി.കെ. ലാസിം, പാലക്കാട് മണ്ണാര്‍ക്കാട്, പാട്ടകുണ്ടില്‍ വീട്ടില്‍, ഹാഫിസ് എന്നിവരെയാണ് മീനങ്ങാടി പോലീസ് പിടികൂടിയത്.  എസ്.എച്ച്.ഒ പി.ജെ. കുര്യക്കോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികുടിയത്. 348 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. 

കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിൽ ലഹരി മരുന്നുമായി റിസോർട്ടിൽ നിന്നും നാല് പേരെ  പോലീസ് പിടികൂടിയിരുന്നു. ഇവരിൽ നിന്നും 3.25 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെത്തി. പാലക്കാട് കോട്ടോപ്പാടം സ്വദേശി മുഹമ്മദ് ഷെബീർ, പെരിന്തൽമണ്ണ സ്വദേശി മുർഷിദ്, പൊന്ന്യാകൃഷി കുന്നുമ്മൽ ഇബ്രാഹിം ബാദുഷ, കുന്നപ്പള്ളി വെട്ടിക്കാളി അജ്മൽ എന്നിവരെയാണ് ലഹരിമരുന്നുമായി പെരിന്തൽമണ്ണ എസ്ഐ ഷിജോ സി തങ്കച്ചനും സംഘവും പിടികൂടിയത്.

ALSO READ : Loan Fraudulent : ഒരു ലക്ഷം രൂപ വായ്പ നൽകാമെന്ന് പറഞ്ഞ് യുവാവിന്റെ കൈയ്യിൽ നിന്നും 33,000 രൂപ തട്ടി; 2 താമരശ്ശേരി സ്വദേശികൾ പിടിയിൽ

ആവശ്യക്കാർ വിളിക്കുന്നതനുസരിച്ച് ഇവർ പായ്ക്കറ്റ് എത്തിച്ചു കൊടുക്കും.  ശേഷം റിസോർട്ടിലേക്ക് മടങ്ങി വരും.  ജില്ലയിലെ ടൗണുകളിലും ആഡംബര ഫ്ളാറ്റുകളിലും റിസോർട്ടുകളിലും കേന്ദ്രീകരിച്ച് ലഹരി വിൽപ്പനയും ഉപയോഗവും നടക്കുന്നുണ്ടെന്ന് പോലീസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് മിന്നൽ പരിശോധന നടത്തിയത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News