Crime News: സ്വകാര്യദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; കർണാടകയിൽ രണ്ട് വിദ്യാർത്ഥികൾ ജീവനൊടുക്കി!

Crime News: കാംപസിന്‍റെ ടെറസിൽ വെച്ച് ഇരുവരും ചേർന്നുള്ള സ്വകാര്യ ദൃശ്യങ്ങൾ മറ്റൊരാൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

Written by - Zee Malayalam News Desk | Last Updated : Jul 31, 2023, 02:22 PM IST
  • സ്വകാര്യദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു
  • വിദ്യാർത്ഥികൾ ജീവനൊടുക്കി
  • കർണാടകയിലെ ദേവനാഗിരിയിലുള്ള സ്വകാര്യ കോളേജിലെ രണ്ടാംവർഷ വിദ്യാർത്ഥികളാണ് ജീവനൊടുക്കിയത്
Crime News: സ്വകാര്യദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; കർണാടകയിൽ രണ്ട് വിദ്യാർത്ഥികൾ ജീവനൊടുക്കി!

ബെംഗളൂരു: സമൂഹമാധ്യമങ്ങളിൽ സ്വകാര്യ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ കർണാടകയിൽ വിദ്യാർത്ഥികൾ ജീവനൊടുക്കി. കർണാടകയിലെ ദേവനാഗിരിയിലുള്ള സ്വകാര്യ കോളേജിലെ രണ്ടാംവർഷ വിദ്യാർത്ഥികളാണ് ജീവനൊടുക്കിയതെന്നാണ് റിപ്പോർട്ട്.

Also Read: പുക പരിശോധന കേന്ദ്രത്തിന് 5000 കൈക്കൂലി; എംവിഐയും ഏജൻറും അറസ്റ്റിൽ

കാംപസിന്‍റെ ടെറസിൽ വെച്ച് ഇരുവരും ചേർന്നുള്ള സ്വകാര്യ ദൃശ്യങ്ങൾ മറ്റൊരാൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.  സംഭവം നടന്നത് ജൂലൈ 25 നായിരുന്നു.  ഇരുവരും ചേർന്നുള്ള ഏതാണ്ട് 3.21 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയായിരുന്നു സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചത്. സംഭവമറിഞ്ഞ പെൺകുട്ടി വെള്ളിയാഴ്ച വീട്ടിൽ വെച്ച് ആത്മഹത്യ ചെയ്യുകയും പെൺകുട്ടിയുടെ മരണവാർത്തയറിഞ്ഞ യുവാവ് അതിനു പിന്നാലെ ജീവനൊടുക്കുകയായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്.

Also Read: Shukra Vakri 2023: ശുക്രൻ വക്ര ഗതിയിൽ; ഈ 3 രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!

സംഭവത്തിൽ ഇരുവരുടെയും മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.  അനുവാദമില്ലാതെ വീഡിയോ പകർത്തിയ വ്യക്തിയെ കണ്ടെത്തണമെന്നും അത് ആരായാലും ഉചിതമായ ശിക്ഷ ഉറപ്പാക്കണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.  കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും ദേവനാഗിരി പോലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News