Suicide : വളർത്തുമീൻ ചത്തു; മനോവിഷമത്തിൽ 13 കാരൻ ആത്മഹത്യ ചെയ്തു

റോഷൻ ആർ മേനോനെ വീട്ടുകാർ വീടിന്റെ വാർപ്പിന് മുകളിലെ ഷെഡിന് മുകളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.    

Written by - Zee Malayalam News Desk | Last Updated : Feb 24, 2023, 03:23 PM IST
  • ചങ്ങരംകുളത്ത് പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന വളാഞ്ചേരി കളത്തിൽ രവീന്ദ്രന്റെ മകൻ റോഷൻ ആർ മേനോനാണ് ആത്മഹത്യ ചെയ്തത്.
  • റോഷൻ ആർ മേനോനെ വീട്ടുകാർ വീടിന്റെ വാർപ്പിന് മുകളിലെ ഷെഡിന് മുകളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
  • ഇന്ന്, ഫെബ്രുവരി 24 വെള്ളിയാഴ്ച കാലത്ത് എട്ട് മണിയോടെയാണ് സംഭവം നടന്നത്.
Suicide : വളർത്തുമീൻ ചത്തു; മനോവിഷമത്തിൽ 13 കാരൻ ആത്മഹത്യ ചെയ്തു

വളർത്തുമീൻ ചത്തതിനെ തുടർന്നുണ്ടായ മനോവിഷമത്തിൽ 13 കാരൻ ആത്മഹത്യ ചെയ്തു. ചങ്ങരംകുളത്ത് പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന വളാഞ്ചേരി കളത്തിൽ രവീന്ദ്രന്റെ മകൻ റോഷൻ ആർ മേനോനാണ് ആത്മഹത്യ ചെയ്തത്. റോഷൻ ആർ മേനോനെ വീട്ടുകാർ വീടിന്റെ വാർപ്പിന് മുകളിലെ ഷെഡിന് മുകളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.  ഇന്ന്, ഫെബ്രുവരി 24 വെള്ളിയാഴ്ച കാലത്ത് എട്ട് മണിയോടെയാണ് സംഭവം നടന്നത്.

രാവിലെ റോഷന് പ്രാവിന് തീറ്റ കൊടുക്കുന്ന പതിവുണ്ട്. പതിവ് പോലെ രാവിലെ ഏഴരയോട് കൂടി  പ്രാവിന് തീറ്റ കൊടുക്കാൻ വാർപ്പിന് മുകളിൽ പോയ റോഷൻ എട്ടര കഴിഞ്ഞിട്ടും തിരികെ താഴേക്ക് വന്നില്ല. ഇതിനെ തുടർന്ന് വീട്ടുകാർ  മുകളിൽ പോയി നോക്കിയപ്പോഴാണ് വാർപ്പിന് മുകളിലെ ഷെഡിൽ ഇരുമ്പ് പൈപ്പിൽ പ്ളാസ്റ്റിക് കയറുപയോഗിച്ച് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ALSO READ: Crime News: എറണാകുളം ജനറൽ ആശുപത്രിയിലെ പൈപ്പുകൾ മോഷ്ടിച്ചയാൾ പിടിയിൽ

ഉടൻ തന്നെ ബന്ധുക്കൾ ചേർന്ന് റോഷനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവച്ചിരുന്നു. റോഷന്റെ അക്വോറിയത്തിൽ വളർത്തിയിരുന്ന മീൻ കഴിഞ്ഞ ദിവസം ചത്തിരുന്നു. ഇതിന്റെ മനോവിഷമിത്തിലായിരുന്നു റോഷൻ എന്ന് ബന്ധുക്കൾ പറഞ്ഞു. 

മൂക്കുതല ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാർത്ഥിയാണ് റോഷൻ. ചങ്ങരംകുളം സൺറൈസ്  ആശുപത്രിയിൽ മോർച്ചറി സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോലീസ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.

അളവ് വര്‍ദ്ധിക്കാന്‍ സഹായിയ്ക്കുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News