Neyyattinkkara യിൽ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചതിൽ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു,രാഷ്ട്രീയ വൈരാ​ഗ്യമെന്ന് ആരോപണം

 കെ.എസ്.ഇ.ബി അധികൃതർ വീട്ടിലെത്തിയപ്പോളായിരുന്നു ഇയാൾ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

Written by - Zee Malayalam News Desk | Last Updated : Feb 17, 2021, 11:09 AM IST
  • ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം
  • സനിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നു
  • അതേസമയം സനിലിന്റെ മരണത്തിന് പിന്നാലെ വിവാദങ്ങൾ മുളപൊട്ടി
Neyyattinkkara യിൽ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചതിൽ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു,രാഷ്ട്രീയ വൈരാ​ഗ്യമെന്ന് ആരോപണം

തിരുവനന്തപുരം: വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചതിൽ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു. നെയ്യാറ്റിൻകര പെരുങ്കടവിള സ്വദേശി സനിൽ ആണ് ഇന്ന് പുലർച്ചെ ചികിത്സയിലിരിക്കെ മരിച്ചത്.ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. സനിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച്‌
തീ കൊളുത്തുകയായിരുന്നു കെ.എസ്.ഇ.ബി(KSEB) അധികൃതർ വീട്ടിലെത്തിയപ്പോളായിരുന്നു ഇയാൾ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

അതേസമയം സനിലിന്റെ മരണത്തിന് പിന്നാലെ വിവാദങ്ങൾ മുളപൊട്ടി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസ്സ്(Congress) വിമതനായി താൻ മത്സരിച്ചുവെന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതനായതിനാലുള്ള പ്രതികാരമാണ് തന്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാൻ കാരണമെന്നും സനിൽ ആരോപിക്കുന്നു.എന്നാൽ മാസങ്ങളുടെ വൈദ്യുതി കുടിശ്ശികയുണ്ടെന്നും ലോക്ഡൗണിന് ശേഷം സനിൽ ബില്ല് അടച്ചിട്ടില്ലെന്നുമാണ് കെഎസ്‌ഇബി അധികൃതർ പറയുന്നത്.

Also read: Madhya Pradesh Accident: കനാലിലേക്ക് ബസ് മറിഞ്ഞ് 35 പേർ മരിച്ചു; 7 പേരെ രക്ഷപ്പെടുത്തി

താൻ മരിച്ച്‌ കഴിഞ്ഞാൽ കുടുംബത്തിന് സ്വസ്ഥമായി കഴിയാം എന്നതിനാലാണ് ആത്മഹത്യ(Suicide) ചെയ്യുന്നതെന്നും സനിൽ പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. കേസിൽ കുറ്റക്കാരായവരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും ഒരു വിഭാ​ഗം എത്തിയിട്ടുണ്ട്.

Also read: Actress Attack Case: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് കോടതി പരിഗണിക്കും

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News