അമ്മയ്‌ക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

എറണാകുളം നായരമ്പലത്ത് (nayarambalam) വീട്ടിനുള്ളിൽ അമ്മയ്‌ക്കൊപ്പം പൊള്ളലേറ്റ നിലയിൽ കണ്ട മകനും മരണമടഞ്ഞു.   

Written by - Zee Malayalam News Desk | Last Updated : Dec 6, 2021, 07:55 AM IST
  • അമ്മയ്‌ക്കൊപ്പം പൊള്ളലേറ്റ മകനും മരണമടഞ്ഞു
  • 70 ശതമാനത്തോളം അതുലിന് പൊള്ളലേറ്റിരുന്നു
  • അതുലിന്റെ അമ്മയായ സിന്ധു ഇന്നലെ മരിച്ചിരുന്നു
അമ്മയ്‌ക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

കൊച്ചി: എറണാകുളം നായരമ്പലത്ത് (nayarambalam) വീട്ടിനുള്ളിൽ അമ്മയ്‌ക്കൊപ്പം പൊള്ളലേറ്റ നിലയിൽ കണ്ട മകനും മരണമടഞ്ഞു.  സിന്ധുവിന്‍റെ മകൻ അതുലാണ് കൊച്ചിയിലെ സ്വകാര്യ  ആശുപത്രിയിൽ വച്ച് ഇന്നലെ രാത്രി മരിച്ചത്. 

70 ശതമാനത്തോളം അതുലിന് പൊള്ളലേറ്റിരുന്നു.  അതുലിന്റെ അമ്മയായ സിന്ധു ഇന്നലെ മരിച്ചിരുന്നു. കസ്റ്റഡിയിലുള്ള യുവാവിനെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. സംഭവം നടന്നത് ഇന്നലെ പുലർച്ചെയായിരുന്നു. 

Also Read: Online Fraud| പോലീസ് വല എറിഞ്ഞു, ഫെയ്സ്ബുക്ക് വഴി പണം തട്ടിയ പ്രതികൾ പിടിയിൽ

വീട്ടിനുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ടെത്തിയ സമീപവാസികളും ബന്ധുക്കളും ചേർന്ന് വാതിൽ തല്ലിപ്പൊളിച്ച് അകത്തു കടന്നാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. 

മരണത്തിൽ ദുരൂഹതയുണ്ടെന്ന് പരാതി നൽകിയ ബന്ധുക്കൾ മരിച്ച സിന്ധുവിനെ ഒരു യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും ഇയാൾക്ക് മരണത്തിൽ പങ്കുണ്ടെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട് മാത്രമല്ല ഇത് തെളിയിക്കാൻ രക്ഷാപ്രവർത്തനത്തിനിടെ ഇതിന് പിന്നിൽ ആരാണെന്ന ചോദ്യത്തിന് സിന്ധു യുവാവിന്റെ പേരു പറയുന്ന ശബ്ദരേഖയും കുടുംബം പൊലീസിന് കൈമാറിയിട്ടുണ്ട്.

Also Read: Drug party | തിരുവനന്തപുരത്തെ ലഹരിപാർട്ടി; സംഘാടകരും അതിഥികളും പിടിയിൽ

നേരത്തെ ഇയാൾ ശല്യം ചെയ്യുന്നുവെന്ന് കാണിച്ച് സിന്ധു പോലീസിൽ പരാതി നൽകുകയും ഇയാൾക്കെതിരെ കേസ് കൊടുക്കുകയും ചെയ്തിട്ടുണ്ട്.  പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുകയും അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു. 

സിന്ധുവിന്റെ പരാതിയിന്മേൽ യുവാവിനെ അറസ്റ്റ് ചെയ്യുകയും ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News