ഗർഭം അലസി പോയതിന് ഭർത്താവും ഭർതൃവീട്ടുകാരും മാനസികമായി പീഡിപ്പിച്ചു; യുവതി ആത്മഹത്യ ചെയ്ത നിലയിൽ

Anupriya Death Case : ആറ് മാസം മുമ്പാണ് അനുപ്രിയയെ കൊല്ലം അഞ്ചൽ സ്വദേശി മനു വിവാഹം ചെയ്യുന്നത്.  

Written by - Zee Malayalam News Desk | Last Updated : Apr 14, 2023, 09:23 PM IST
  • 29കാരിയായ അനുപ്രിയയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
  • ആറ് മാസം മുമ്പാണ് അനുപ്രിയയും വിവാഹം നടന്നത്
  • ഗർഭം അലസി പോയതിന് ഭർതൃവീട്ടുകാർ യുവതിയെ കുറ്റപ്പെടുത്തിയുരുന്നു
  • അഞ്ചൽ സ്വദേശി മനുവാണ് ഭർത്താവ്
ഗർഭം അലസി പോയതിന് ഭർത്താവും ഭർതൃവീട്ടുകാരും മാനസികമായി പീഡിപ്പിച്ചു; യുവതി ആത്മഹത്യ ചെയ്ത നിലയിൽ

തിരുവനന്തപുരം : അരുവിക്കര കാച്ചാണിയിൽ ഭർത്താവിന്റെയും ഭർതൃ വീട്ടുകാരുടെയും മാനസിക പീഡനത്തെ തുടർന്ന് നവവധു ആത്മഹത്യ ചെയ്ത നിലയിൽ. ഏപ്രിൽ 11 ചൊവ്വാഴ്ച അരുവിക്കര കാച്ചാണി സ്വദേശിനി 29കാരിയായ അനുപ്രിയയെയാണ് കിടപ്പ് മുറയിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിന് ശേഷം മുകളിലെ മുറിയിൽ പോയ അനുപ്രിയ വൈകിട്ട് ഏറെ നേരമായിട്ടും താഴേക്ക് വന്നില്ല. തുടർന്ന് പരിശോധിച്ചപ്പോഴാണ് യുവതിയെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവിനും ഭർതൃവീട്ടുകാർക്കെതിരെയും പരാതിയുമായി അനുപ്രിയയുടെ ബന്ധുക്കൾ രംഗത്തെത്തി.

കൊല്ലം അഞ്ചൽ സ്വദേശി മനുവാണ് ഭർത്താവ്. മനുവും അനുപ്രിയയുമായിട്ടുള്ള വിവാഹം ആറ് മാസത്തിന് മുമ്പാണ് നടന്നത്. ഭർത്താവിനെയും ഭർതൃവീട്ടുകാർക്കെതിരെയും ആത്മഹത്യക്കുറിപ്പ് എഴുതിവെച്ചാണ് യുവതി തൂങ്ങി മരിച്ചത്. ഗർഭം അലസിയതിന് പിന്നാലെ മനുവിന്റെ വീട്ടുകാർ യുവതിയെ കുറ്റപ്പെടുത്തിയിരുന്നു. ഇക്കാര്യം മനുവിനോട് അറിയിച്ചപ്പോൾ ഭർത്താവും ഇതേ കാര്യം പറഞ്ഞ് തന്നെ സമ്മർദ്ദത്തിലാഴ്ത്തിയെന്ന് യുവതി തന്റെ അത്മഹത്യക്കുറിപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അനുപ്രിയയെ ഭർത്താവ് മനു ഫോണിലൂടെ മാനസികമായി തളർത്തിയെന്ന് കത്തിൽ പറയുന്നതായി സഹോദരി അഖില പറഞ്ഞു.

ALSO READ : Crime: അമ്മയെ മുറിയിൽ പൂട്ടി ഇട്ടു; ഭിന്നശേഷിക്കാരിയെ ബലാത്സംഗംചെയ്തു

വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷം മനു ഗൾഫിൽ ജോലി സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. തൊട്ടുപിന്നാലെ അനുപ്രിയ ഗർഭം ധരിക്കുകയും ചെയ്തു. വിവാഹത്തിന് ശേഷം ആകെ ഒരു മാസം മാത്രമാണ് യുവതി ഭർത്യവീട്ടിൽ താമസിച്ചിട്ടുള്ളത്. കഴിഞ്ഞ അഞ്ച് മാസമായി അനുപ്രിയ മാതാപിതാക്കൾക്കൊപ്പം അരുവിക്കരയിലെ വാടക വീട്ടിലാണ് താമസിക്കുന്നത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് അരുവിക്കര പോലീസ്  കേസെടുത്തു. അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News