കുറ്റിപ്പുറത്ത് വാഹന പരിശോധന; 43 കിലോ കഞ്ചാവ് പിടികൂടി

ലഹരി മാഫിയകള്‍ പകല്‍ സമയങ്ങളില്‍ വന്‍തോതില്‍ ലഹരിപദാര്‍ത്ഥങ്ങള്‍ കടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റിപ്പുറം പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലാകുന്നത്

Written by - Zee Malayalam News Desk | Last Updated : Nov 26, 2023, 09:07 AM IST
  • കുറ്റിപ്പുറം പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലാകുന്നത്
  • പോലീസും തിരൂര്‍ ഡാന്‍സാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കാറില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടിച്ചെടുത്തത്.
  • പ്രത്യേകമായി പ്രസ്സ് ചെയ്ത് പ്രത്യേക ബണ്ടിലുകള്‍ ആക്കിയാണ് കഞ്ചാവ് കാറില്‍ സൂക്ഷിച്ചിരുന്നത്
കുറ്റിപ്പുറത്ത് വാഹന പരിശോധന; 43 കിലോ കഞ്ചാവ് പിടികൂടി

മലപ്പുറം; കുറ്റിപ്പുറത്ത് വാഹന പരിശോധനയ്ക്കിടെ 43 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പോലീസിന്റെ പിടിയില്‍. ചങ്ങരംകുളം സ്വദേശികളായ ഹുസൈന്‍, ബിജു എന്നിവരാണ് പോലീസിന്റെ പിടിയിലായത്.വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ടു യുവാക്കളെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങരംകുളം നന്നംമുക്ക് സ്വദേശികളായ കൊയലികണക്കത്ത് വീട്ടില്‍ ഹുസൈന്‍,നന്നംമുക്ക് മഞ്ചേരി വീട്ടില്‍ ബിജുലാല്‍ എന്നിവരാണ് അറസ്റ്റിലായത്.

ലഹരി മാഫിയകള്‍ പകല്‍ സമയങ്ങളില്‍ വന്‍തോതില്‍ ലഹരിപദാര്‍ത്ഥങ്ങള്‍ കടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റിപ്പുറം പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലാകുന്നത്. കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് സമീപം കുറ്റിപ്പുറം പോലീസും തിരൂര്‍ ഡാന്‍സാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കാറില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടിച്ചെടുത്തത്.

കാറില്‍ കൊണ്ടുപോകാനായി പ്രത്യേകമായി പ്രസ്സ് ചെയ്ത് പ്രത്യേക ബണ്ടിലുകള്‍ ആക്കിയാണ് കഞ്ചാവ് കാറില്‍ സൂക്ഷിച്ചിരുന്നത്. ക്രിസ്തുമസ് ന്യൂയര്‍ പ്രമാണിച്ച് വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് കുറ്റിപ്പുറം എസ് എച്ച് ഒ പത്മരാജന്‍ അറിയിച്ചു. കഞ്ചാവും ഇത് കടത്താന്‍ ഉപയോഗിച്ച കാറും പോലീസ് സംഘം പിടികൂടിയിട്ടുണ്ട്‌.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News