Murder: എറണാകുളം നെട്ടൂരിൽ യുവാവിനെ അടിച്ചുകൊന്നു; പ്രതി പിടിയിൽ

Youth beaten to death: സ്പാനർ ഉപയോഗിച്ച് തലയ്ക്കടിച്ചാണ് അജയകുമാറിനെ കൊലപ്പെടുത്തിയത്.

Written by - Zee Malayalam News Desk | Last Updated : Aug 28, 2022, 11:01 AM IST
  • പാലക്കാട് സ്വദേശി അജയകുമാറാണ് (25) മരിച്ചത്
  • പ്രതി സുരേഷിനെ പനങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു
  • സുരേഷിൻ്റെ ഭാര്യയുമായി അജയകുമാറിനുണ്ടായിരുന്ന അടുപ്പത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം
  • സ്പാനർ ഉപയോഗിച്ച് തലയ്ക്കടിച്ചാണ് അജയകുമാറിനെ കൊലപ്പെടുത്തിയത്
Murder: എറണാകുളം നെട്ടൂരിൽ യുവാവിനെ അടിച്ചുകൊന്നു; പ്രതി പിടിയിൽ

കൊച്ചി: എറണാകുളം നെട്ടൂരിൽ യുവാവിനെ തലക്കടിച്ച്‌ കൊലപ്പെടുത്തി. പാലക്കാട്‌ പിരായിരി സ്വദേശി അജയകുമാറാണ്‌ (25) കൊല്ലപ്പെട്ടത്. പ്രതി സുരേഷിനെ പനങ്ങാട്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. താമസിച്ചിരുന്ന ഹോട്ടലിലുണ്ടായ തർക്കത്തിനൊടുവിലാണ് കൊലപാതകം നടന്നത്. സുരേഷിന്‍റെ ഭാര്യയുമായി അജയകുമാറിനുണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് പോലീസ് പറയുന്നത്. പാലക്കാട് സ്വദേശിയായ സുരേഷ് ആണ് ക്രൂരകൃത്യം നടത്തിയത്.

സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. അജയകുമാറിനെ സ്പാനർ  ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കും വരെ മർദിച്ചു. കൊലപാതകത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നു. മരണം ഉറപ്പിക്കും വരെ തുടരെ തുടരെ സുരേഷ് മർദിക്കുന്നത് സിസിടിവിയിൽ വ്യക്തമാണ്. കൊലപാതകത്തിന് മുമ്പ് ഏതെങ്കിലും തരത്തിലുള്ള ആസൂത്രണം നടന്നിട്ടുണ്ടോ എന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് പരിശോധിക്കുകയാണ്. കൂടാതെ ഇയാൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. കൊച്ചിയിൽ കൊലപാതകങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ ജാഗ്രത കൂടുതൽ ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം.

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചത് എബിവിപി പ്രവർത്തകർ; സിസിടിവി ദൃശ്യങ്ങളിൽ ആറ് പേരെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടത്തിയവരെ പോലീസ് തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സിപിഎം ഓഫീസിന് നേരെ ആക്രമണമുണ്ടായത്. ഓഫീസിന് നേരെ കല്ലെറിഞ്ഞത് എബിവിപി പ്രവർത്തകരാണെന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വ്യക്തമായി. ഇതിൽ ആറ് പേരെ തിരിച്ചറിഞ്ഞെന്ന് പോലീസ്  വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തിരിച്ചറിഞ്ഞ ആറുപേരിൽ മൂന്ന് പേർ ആറ്റുകാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

മൂന്ന് ബൈക്കുകളിൽ എത്തിയവർ ഓഫീസിന് നേർക്ക് കല്ലെറിഞ്ഞുവെന്നാണ് ജീവനക്കാർ പറയുന്നത്. ആക്രമണത്തിൽ ജില്ലാ സെക്രട്ടറിയുടെ കാറിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. പോലീസ് പിന്തുടർന്നെങ്കിലും അക്രമിസംഘത്തെ പിടികൂടാൻ സാധിച്ചില്ല. പുലർച്ചെ രണ്ട് മണിയോടെയാണ് ആക്രമണം നടന്നത്. പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സിസിടിവി കേന്ദ്രീകരിച്ചും അക്രമിസംഘം എത്തിയ ബൈക്കിന്റെ നമ്പർ കേന്ദ്രീകരിച്ചുമാണ് പോലീസ് അന്വേഷണം നടത്തിയത്. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്നാണ് സിപിഎം ആരോപിച്ചിരുന്നു. ആർഎസ്എസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് ജില്ലാ സെക്രട്ടറി ആരോപിച്ചത്. വഞ്ചിയൂർ സംഘർഷത്തിന്റെ തുടർച്ചയാണിതെന്നും ആനാവൂർ നാ​ഗപ്പൻ പറ‍ഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News