Murder Attempt: വിവാഹ വാഗ്ദാനം നല്‍കി പീഡനം, ബന്ധത്തിൽ നിന്നും പിന്മാറിയതോടെ വെട്ടിവീഴ്ത്തി

Crime News: കാഞ്ഞിരപ്പള്ളി സ്വദേശിനിയുമായി പ്രണയത്തിലായ ഡെന്നീസ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചിരുന്നു.  മാത്രമല്ല യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രതി മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു.

Written by - Zee Malayalam News Desk | Last Updated : Sep 1, 2023, 12:33 PM IST
  • വിവാഹ വാഗ്ദാനം നല്‍കി പീഡനം
  • സുഹൃത്തുമായുള്ള ബന്ധം അവസാനിപ്പിച്ച യുവതിയെ വീട്ടില്‍ വിളിച്ചുവരുത്തി വെട്ടിവീഴ്ത്തിയതായി റിപ്പോർട്ട്
Murder Attempt: വിവാഹ വാഗ്ദാനം നല്‍കി പീഡനം, ബന്ധത്തിൽ നിന്നും പിന്മാറിയതോടെ വെട്ടിവീഴ്ത്തി

കോട്ടയം: പീഡിപ്പിച്ച് മൊബൈല്‍ ഫോണില്‍ ചിത്രം പകര്‍ത്തിയ സുഹൃത്തുമായുള്ള ബന്ധം അവസാനിപ്പിച്ച യുവതിയെ വീട്ടില്‍ വിളിച്ചുവരുത്തി വെട്ടിവീഴ്ത്തിയതായി റിപ്പോർട്ട്. സംഭവത്തില്‍ കുരിയിലം കാട്ടില്‍ ഡെന്നീസ് ദേവസ്യയെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു.

Also Read: വയറ്റിൽ കത്രിക കുടുങ്ങിയ കേസ്: പുതുക്കിയ പ്രതിപട്ടികയുമായി പോലീസ് കോടതിയിലേക്ക്

കാഞ്ഞിരപ്പള്ളി സ്വദേശിനിയുമായി പ്രണയത്തിലായ ഡെന്നീസ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചിരുന്നു.  മാത്രമല്ല യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രതി മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. തുടർന്ന് യുവതി ഇയാളുമായുള്ള സൗഹൃദത്തില്‍നിന്ന് പിന്മാറിയപ്പോൾ ഈ ചിത്രങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തി. ശേഷം തന്റെ താമസസ്ഥലത്തേക്ക് യുവതിയെ വിളിച്ചു വരുത്തുകയിരുന്നു.

Also Read: LPG സിലിണ്ടർ നിരക്ക് വീണ്ടും കുറച്ചു, അറിയാം പുതിയ നിരക്ക്!

പ്രതിയുടെ താമസസ്ഥലത്തെത്തിയ യുവതിയെ ഇയാൾ കയ്യിൽ കരുതിയിരുന്ന വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു.  ശേഷം ഇയാൾ സംഭവ സ്ഥലത്തു നിന്നും കടന്നു കളയുകയിരുന്നു.  യുവതി നൽകിയ പരാതിയിൻമേൽ അന്വേഷണം ആരംഭിച്ച മുണ്ടക്കയം പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ കട്ടപ്പന പോലീസ് സ്റ്റേഷനിൽ നേരത്തെ പോക്സോ കേസ് നിലവിലുണ്ട്.  ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News