Mumbai Air Hostess Murder: എയർഹോസ്റ്റസിന്റെ കൊലപാതകം: പ്രതി ലോക്കപ്പിൽ തൂങ്ങി മരിച്ചനിലയിൽ

Crime News: ഇയാളെ ധരിച്ചിരുന്ന പാന്റുപയോഗിച്ച് കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.  ഇയാൾക്ക് ഭാര്യയും രണ്ടു മക്കളുമുണ്ട്.

Written by - Zee Malayalam News Desk | Last Updated : Sep 9, 2023, 01:43 PM IST
  • എയര്‍ഹോസ്റ്റസ് ട്രെയിനി രൂപല്‍ ഒഗ്രേയെ കൊലപ്പെടുത്തിയ കേസിലെ പ്രതി വിക്രം അത്വല്‍ ലോക്കപ്പില്‍ തൂങ്ങി മരിച്ചനിലയിൽ
  • ഇന്നലെ രാവിലെയാണ് ഇയാളെ അന്ധേരി പോലീസ് ലോക്കപ്പില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
Mumbai Air Hostess Murder: എയർഹോസ്റ്റസിന്റെ കൊലപാതകം: പ്രതി ലോക്കപ്പിൽ തൂങ്ങി മരിച്ചനിലയിൽ

മുംബൈ: എയര്‍ഹോസ്റ്റസ് ട്രെയിനി രൂപല്‍ ഒഗ്രേയെ കൊലപ്പെടുത്തിയ കേസിലെ പ്രതി വിക്രം അത്വല്‍ ലോക്കപ്പില്‍ തൂങ്ങിമരിച്ചനിലയിലെന്ന് റിപ്പോർട്ട്. ഇന്നലെ  രാവിലെയാണ് ഇയാളെ അന്ധേരി പോലീസ് ലോക്കപ്പില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.  

Also Read: പാലക്കാട്ടെ സഹോദരിമാരുടെ മരണം കൊലപാതകം; കൊല കവർച്ചാശ്രമത്തിനിടെ

ഇയാളെ ധരിച്ചിരുന്ന പാന്റുപയോഗിച്ച് കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.  ഇയാൾക്ക് ഭാര്യയും രണ്ടു മക്കളുമുണ്ട്. റിമാന്‍ഡ് കാലാവധി തീര്‍ന്ന ഇയാളെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കേണ്ടതിനിടയ്ക്കായിരുന്നു ഈ സംഭവം.  കഴിഞ്ഞ ആഴ്ചയാണ് ഛത്തീസ്ഗഢില്‍ നിന്നുള്ള രൂപല്‍ ഒഗ്രേ അന്ധേരിയിലെ ഫ്‌ളാറ്റിനുള്ളില്‍ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഹൗസിങ് സൊസൈറ്റിയിലെ ശുചീകരണ തൊഴിലാളിയായ വിക്രമെയിരുന്നു യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തിയത്. ഉപദ്രവിക്കാനുള്ള ശ്രമത്തെ യുവതി ചെറുത്തതോടെ കുത്തുകയായിരുന്നുവെന്ന് ഇയാള്‍ പോലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ടായിരുന്നു.

Also Read: ശനി-ചന്ദ്ര കൂടിച്ചേരൽ സൃഷ്ടിക്കും വിഷയോഗം; ഈ 3 രാശിക്കാർക്ക് ദൗർഭാഗ്യകാലം!

രൂപല്‍ എയര്‍ഹോസ്റ്റസായി എയര്‍ ഇന്ത്യയില്‍ പരിശീലനം നേടിക്കൊണ്ടിരിക്കുകയായിരുന്നു. സംഭവത്തിന് കുറച്ചു ദിവസം മുൻപ് വിക്രമിനെ രൂപല്‍ ശകാരിക്കുകയുണ്ടായി ഇതിന്റെ പ്രതികാരം തീര്‍ക്കാനായിട്ടാണ് പ്രതി യുവതിയുടെ ഫ്‌ളാറ്റിലെത്തിയത്.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News