Crime: മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന് അമ്മ!

ഇന്നലെ വൈകുന്നേരം ദിവ്യയുടെ വീടായ കാഞ്ഞിരകോട് മായംകോട് നന്ദാവനത്തില്‍ വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം.    

Written by - Zee Malayalam News Desk | Last Updated : Mar 10, 2021, 11:34 AM IST
  • മൂന്നു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി
  • ദിവ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
  • ദിവ്യയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് ബന്ധുക്കൾ.
Crime: മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന് അമ്മ!

കൊല്ലം:   മൂന്നു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയിരിക്കുകയാണ് അമ്മ. സംഭവം നടക്കുന്നത് കൊല്ലാത്താണ്.  

ആയുര്‍വേദ ക്ലിനിക്ക് നടത്തുന്ന പുത്തൂര്‍ തെക്കുമ്പുറം ശങ്കരവിലാസത്തില്‍ ഡോ. ബബൂലിന്റെ മൂന്നരമാസം മാത്രമുള്ള കുഞ്ഞിനെയാണ് അമ്മയായ ദിവ്യ ശ്വാസം മുട്ടിച്ച് കൊന്നത് (Murder).  ദിവ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ഇന്നലെ വൈകുന്നേരം ദിവ്യയുടെ വീടായ കാഞ്ഞിരകോട് മായംകോട് നന്ദാവനത്തില്‍ വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം.  വൈകുന്നേരം ദിവ്യയുടെ അച്ഛൻ വീട്ടിലെത്തിയപ്പോൾ ദിവ്യ വാതിൽ തുറക്കാൻ വിസമ്മതിക്കുകയായിരുന്നു.  

Also Read: സ്വത്ത് തട്ടാൻ 40 കാരനെ കൊന്ന് വീപ്പയിൽ തള്ളി,പുറത്തറിയാതിരിക്കാൻ വീപ്പ കോൺക്രീറ്റ് ചെയ്തു,കാമുകിയും മകനുമടക്കം അറസ്റ്റിൽ

ശേഷം ഒരുപാട് നിർബന്ധിച്ചപ്പോൾ വാതിൽ തുറന്ന ദിവ്യയുടെ പെരുമാറ്റത്തിൽ ഉണ്ടായ സംശയത്തിൽ കുഞ്ഞിനെ എടുത്തപ്പോഴാണ് കുഞ്ഞിന് അനക്കമില്ലെന്ന സത്യം അദ്ദേഹത്തിന് മനസിലായത്.   ഉടന്‍തന്നെ കുഞ്ഞിനെ കുണ്ടറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.  

സംഭവ നടന്നപ്പോൾ വീട്ടിൽ ദിവ്യയും കുഞ്ഞും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ദിവ്യയ്ക്ക് ഇടയ്ക്കിടയ്ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടാകാറുണ്ടെന്നും ചികിത്സയിലാണെന്നും കുഞ്ഞിന്റെ നൂലുകെട്ടുദിവസം കൈമുറിച്ച് ആത്മഹത്യയ്ക്ക് (Suicide) ശ്രമിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.  

Also Read: iPhone Controversy: ചോദ്യം ചെയ്യൽ ഇന്ന്; കോടിയേരിയുടെ ഭാര്യ ഇന്ന് ഹാജരാകുമോ? 

മകൾക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതിനാൽ കുഞ്ഞിന്റെ സംരക്ഷണത്തിന് ദിവ്യയുടെ അച്ഛനായ ജോണി സെബാസ്റ്റിയന്‍ ഒരു സ്ത്രീയെ നിര്‍ത്തിയിരുന്നു. എന്നാൽ തന്റെ അസുഖം മാറിയെന്നും ഇനി സഹായിയെ ആവശ്യമില്ലെന്നും ദിവ്യ പറഞ്ഞതിനെ തുടർന്നാണ് ആ സ്ത്രീയെ പറഞ്ഞുവിട്ടത്.   

ഇപ്പോൾ കുഞ്ഞിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍കോളജിലേക്ക് മാറ്റിയിട്ടുണ്ട്.   കുണ്ടറ പൊലിസ് (Kollam Police) കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News