Murder Attempt: ഭാര്യയേയും ഭാര്യാ മാതാവിനേയും വെട്ടിപ്പരിക്കേൽപ്പിച്ചു; യുവാവിനെ തിരഞ്ഞ് പോലീസ്

Crime News: രാവിലെ വീടിനു പുറത്തിറങ്ങിയ ബിന്ദുവിനെ ഷിബു കൊടുവാൾ കൊണ്ടാണ് വെട്ടിയത്.  ബിന്ദുവിന്റെ കരച്ചിൽ കേട്ട് പുറത്തിറങ്ങിവന്ന 'അമ്മ ഷിബുവിനെ തടയാൻ ശ്രമിച്ചപ്പോഴാണ് അമ്മയ്ക്ക് വെട്ടേറ്റത്

Written by - Zee Malayalam News Desk | Last Updated : Oct 2, 2023, 12:54 PM IST
  • കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയേയും ഭാര്യാ മാതാവിനേയും ഭർത്താവ് വെട്ടിപരിക്കേപ്പിച്ചു
  • കോടഞ്ചേരി പാറമല സ്വദേശി ബിന്ദു, ബിന്ദുവിന്റെ മാതാവ് എന്നിവര്‍ക്കാണ് പരിക്കേറ്റത്
  • ആക്രമണം നടത്തിയത് ബിന്ദുവിന്റെ ഭര്‍ത്താവ് ഷിബുവാണ്
Murder Attempt: ഭാര്യയേയും ഭാര്യാ മാതാവിനേയും വെട്ടിപ്പരിക്കേൽപ്പിച്ചു; യുവാവിനെ തിരഞ്ഞ് പോലീസ്

കോഴിക്കോട്: കോടഞ്ചേരിയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയേയും ഭാര്യാ മാതാവിനേയും ഭർത്താവ് വെട്ടിപരിക്കേപ്പിച്ചു. കോടഞ്ചേരി പാറമല സ്വദേശി ബിന്ദു, ബിന്ദുവിന്റെ മാതാവ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആക്രമണം നടത്തിയത് ബിന്ദുവിന്റെ ഭര്‍ത്താവ് ഷിബുവാണ്. അക്രമണത്തിന് കാരണം കുടുംബ വഴക്കാണെന്നാണ് പോലീസ് പറയുന്നത്. അക്രമം നടത്തിയ ശേഷം ഒളിവിൽ പോയ ഷിബുവിനായി പോലീസ് തിരയുകയാണ്. 

Also Read: ലിഫ്റ്റ്‌ ചോദിച്ചത് എസ്.ഐയുടെ സ്കൂട്ടറിൽ; പീഡനശ്രമക്കേസ് പ്രതി അറസ്റ്റിൽ

നാളുകളായി ഇവർക്കിടയിൽ കുടുംബപ്രശ്‌നങ്ങള്‍ പതിവായിരുന്നു. ഷിബു കുറച്ചു നാളായി ഇവരില്‍ നിന്നും അകന്നു താമസിക്കുകയായിരുന്നു. ഇന്ന് രാവിലെയോടെ ഇയാൾ ഇവരുടെ വീടിനു സ്ഥലത്തെത്തി ഒളിച്ചിരുന്ന ശേഷം ഇവരെ അക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ശേഷം ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

Also Read: ശുക്രനും വ്യാഴവും ചേർന്ന് ഗൃഹ ലക്ഷ്മി യോഗം; ഈ 3 രാശിക്കാർക്ക് വൻ നേട്ടങ്ങൾ!

 

അക്രമത്തിൽ ബിന്ദുവിന്റെ തലയ്ക്കും തോളിനും കൈയ്ക്കും ഗുരുതമായി പരിക്കേറ്റു.  അക്രമം തടയാന്‍ ശ്രമിച്ച ബിന്ദുവിന്റെ അമ്മയുടെ ഒരു വിരല്‍ അറ്റു പോയി. താലൂക്ക് ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. മുൻപും  ഷിബുവിനെതിരെ ബിന്ദു പോലീസില്‍ പരാതിപ്പെട്ടിരുന്നു. കോടഞ്ചേരി പോലീസ് ഷിബുവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഇരുവര്‍ക്കും വേണ്ട എല്ലാ നിയമസഹായങ്ങളും നല്‍കുമെന്ന് പഞ്ചായത്തും അറിയിച്ചിട്ടുണ്ട്.

Also Read: ക്ലാസ് മുറിയിൽ വിദ്യാർത്ഥികളുടെ ലീലാവിലാസം..! വീഡിയോ വൈറൽ

 

രാവിലെ വീടിനു പുറത്തിറങ്ങിയ ബിന്ദുവിനെ ഷിബു കൊടുവാൾ കൊണ്ടാണ് വെട്ടിയത്.  ബിന്ദുവിന്റെ കരച്ചിൽ കേട്ട് പുറത്തിറങ്ങിവന്ന 'അമ്മ ഷിബുവിനെ തടയാൻ ശ്രമിച്ചപ്പോഴാണ് അമ്മയ്ക്ക് വെട്ടേറ്റത്. ബിന്ദുവിനും ഷിബുവിനും മൂന്ന് മക്കളാണ്.  ഇവരിൽ രണ്ടുപേർ ബഹളം കേട്ട് പുറത്തുവന്നപ്പോഴേക്കും ഷിബു ഓടി രക്ഷപ്പെട്ടു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News