Kothamangalam Manasa Murder Case: പരിചയപ്പെട്ടത് ഇന്‍സ്റ്റാഗ്രാമിലൂടെ, കൊലയ്ക്ക് പ്രേരിപ്പിച്ചത് പ്രണയ നിഷേധം!

കോതമംഗലത്ത് ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനി മാനസയെ വെടിവെച്ചുകൊന്ന (Kothamangalam Murder Case) ശേഷം സുഹൃത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമായി നടക്കുകയാണ്.   

Written by - Zee Malayalam News Desk | Last Updated : Jul 31, 2021, 08:02 AM IST
  • കോതമംഗലത്ത് ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനി മാനസയെ വെടിവെച്ചുകൊന്നു
  • പ്രണയം നിഷേധിച്ചതാണ് കൊലയ്ക്ക് പ്രേരണയായത്
  • ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്
Kothamangalam Manasa Murder Case: പരിചയപ്പെട്ടത് ഇന്‍സ്റ്റാഗ്രാമിലൂടെ, കൊലയ്ക്ക് പ്രേരിപ്പിച്ചത് പ്രണയ നിഷേധം!

കൊച്ചി: കോതമംഗലത്ത് ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനി മാനസയെ വെടിവെച്ചുകൊന്ന (Kothamangalam Murder Case) ശേഷം സുഹൃത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമായി നടക്കുകയാണ്. 

ഇന്നലെയാണ് ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയായ മാനസയെ (Manasa Murder Case) സുഹൃത്തായ രാഖിൽ വെടിവെച്ച് കൊന്നത്. പ്രണയം നിഷേധിച്ചതാണ് കൊലയ്ക്ക് പ്രേരണയായത് എന്നാണ് നിഗമനം.

Also Read: Kothamangalam Dental student Murder: കോതമംഗലത്ത് ഡെൻറൽ വിദ്യാർഥിയെ വെടിവെച്ച് കൊന്നു

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവരും പ്രണയത്തിലാവുകയും ശേഷം ഒരു വർഷം മുന്നേ പിരിയുകയുമായിരുന്നു. ഇരുവരും തമ്മിലുള്ള തർക്കം പോലീസ് മധ്യസ്ഥതയിലാണ് പരിഹരിച്ചതും. എങ്കിലും മാനസയുടെ പിന്നാലെ കൂടിയ രാഖിൽ ക്രൂരമായി മനസയെ വെടിവച്ചു കൊന്നശേഷം സ്വയം നിറയൊഴിക്കുകയായിരുന്നു.     

ഈ കൊലപാതകം നടത്തുന്നതിന് മുന്‍പ് പ്രതി രാഖിൽ (Manasa Murder Case) നെല്ലിക്കുഴിയില്‍ അതായത് മാനസ താമസിച്ച വീടിന് മുന്നിൽ മുറി വാടകയ്‌ക്കെടുത്ത് താമസിച്ചിരുന്നു എന്നാൽ ഇത് മാനസയ്ക്ക് അറിയില്ലായിരുന്നുവെന്നും പൊലീസ് പറയുന്നു. പെണ്‍കുട്ടി താമസിച്ച വീടിന് മുന്നില്‍ ആയിരുന്നു പ്രതി മുറി വാടകയ്ക്ക് എടുത്തത്.

Also Read: Kothamangalam Murder: കോതമംഗലം കൊലപാതകത്തിൽ പ്രതി ഉപയോഗിച്ചത് പിസ്റ്റൾ, എവിടെ നിന്ന് കിട്ടുന്നു ആയുധങ്ങൾ, വില്ലൻ ഒാൺലൈൻ ആയുധ വ്യാപാരമോ?

ഇരുവരും കണ്ണൂർ സ്വദേശികളാണ്.  മാനസ കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ നാലാം വര്‍ഷ ഡെന്റല്‍ വിദ്യാര്‍ത്ഥിനിയായിരുന്നു.  നേരത്തെ ഇരുവരും തമ്മിലുള്ള പ്രശ്നം പരിഹരിച്ചപ്പോൾ ഇനി ഇങ്ങനൊരു പ്രശ്നവും ഉണ്ടാവില്ലെന്ന് രാഖിലിന്റെ മാതാപിതാക്കളും ഉറപ്പ് നൽകിയിരുന്നു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News