Crime News: ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയ നിലയിൽ!

Crime News: ഭാര്യയെ വെട്ടിക്കൊന്ന ശേഷം ആത്മഹത്യ ചെയ്ത്  ഭർത്താവ്.  വിവരം നാട്ടുകാർ അറിഞ്ഞത് പുറത്തുപോയ മകൻ വീട്ടിലെത്തിയപ്പോൾ.   

Written by - Zee Malayalam News Desk | Last Updated : Oct 10, 2022, 07:56 AM IST
  • ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവി തൂങ്ങി മരിച്ചു
  • വിവരം നാട്ടുകാർ അറിഞ്ഞത് പുറത്തുപോയ മകൻ വീട്ടിലെത്തിയപ്പോൾ
  • സംഭവം നടന്നത് ഇന്നലെ രാത്രി 8 നായിരുന്നു.
Crime News: ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയ നിലയിൽ!

കോട്ടയം: Crime News: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവി തൂങ്ങി മരിച്ചു.  അമയന്നൂർ പൂതിരി അയ്യൻകുന്ന് കളത്തൂർപറമ്പിൽ സുനിൽകുമാറിനെയാണ് ഭാര്യ മഞ്ജുളയെ വെട്ടിക്കൊന്ന ശേഷം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.  സംഭവം നടന്നത് ഇന്നലെ രാത്രി 8 നായിരുന്നു.  കളിക്കാൻ പോയ മകൻ ദേവാനന്ദ് വീട്ടിൽ എത്തിയപ്പോഴാണു സംഭവം നാട്ടുകാർ അറിയുന്നത്. കതക് തുറക്കാതിരുന്നതിനെ തുടർന്നു പിന്നിലെത്തി അടുക്കളവാതിൽ തുറന്ന് അകത്ത് കയറിയപ്പോഴാണു മഞ്ജുള നിലത്തു കിടക്കുന്ന നിലയിലും സുനിൽകുമാർ തൂങ്ങിയ നിലയിലും ദേവാനന്ദ് കണ്ടത്.  

Also Read: കാറിൽ നിന്നിറങ്ങി സമീപത്തെ റബ്ബർ തോട്ടത്തിലേക്ക് ഓട്ടം, പുറകെ പോലീസ്;100 കിലോ കഞ്ചാവ് പൊക്കിയത് ഇങ്ങനെ

ഇതുകണ്ട ദേവാനന്ദിന്റെ ബഹളം കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. തുടർന്ന് നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്.  മഞ്ജുളയ്ക്കു ജീവനുണ്ടെന്നു കണ്ടതിനാൽ കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ  രക്ഷിക്കാനായില്ല. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ  പ്രാഥമിക നിഗമനം. മഞ്ജുളയുടെ കഴുത്തിൽ പാട് കണ്ടെത്തിയിരുന്നു. 

Also Read: മാനിനെ പിടിക്കാൻ കുതിച്ചുചാടി മുതല, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സുനിൽകുമാറിന്റെ മൃതദേഹം പോലീസ് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയിട്ടുണ്ട്. കൊലപാതക കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സുനിൽകുമാർ തടിപ്പണിക്കാരനും മഞ്ജുള ബേക്കറി ജീവനക്കാരിയുമാണ്. ഇവർക്ക് ദേവാനന്ദ് എന്ന മകനെ കൂടാതെ അക്ഷര എന്ന മകളും ഉണ്ട്.  സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News