ലഹരിയെത്തുന്നത് ബാഗ്ലൂരിൽ നിന്ന്: ലഹരിയില്‍ നിന്ന് തൃശൂരിനെ മോചിപ്പിക്കാൻ അന്വേഷണം വ്യാപിപ്പിച്ച് എക്സൈസ്

അതിനിടെ കൈപ്പമംഗലം എംഡിഎംഎ കേസിലെ പ്രതികളില്‍ നിന്നും ലഹരി വാങ്ങിയ 150ല്‍ പരം വിദ്യാര്‍ത്ഥികളില്‍ നൂറോളം പേരെ  എക്സൈസ് തിരിച്ചറിഞ്ഞു. ഇക്കഴിഞ്ഞ 21നാണ് കയ്പമംഗലത്ത് വാഹനപരിശോധനക്കിടെ വിഷ്ണു, ജിനേഷ്, അരുണ്‍ എന്നിവരിൽ നിന്നായി 15.2 ഗ്രാം എം ഡി എം എ കണ്ടെടുത്തത്. ഇവരുടെ ദേഹപരിശോധന നടത്തിയപ്പോഴാണ് വിദ്യാർഥികളുടെ പേരെഴുതിയ ലിസ്റ്റ് കണ്ടെത്തിയത്.

Edited by - Zee Malayalam News Desk | Last Updated : Oct 29, 2022, 04:37 PM IST
  • കൈപ്പമംഗലം എംഡിഎംഎ കേസിലെ പ്രതികളില്‍ നിന്നും ലഹരി വാങ്ങിയ 150ല്‍ പരം വിദ്യാര്‍ത്ഥികളില്‍ നൂറോളം പേരെ എക്സൈസ് തിരിച്ചറിഞ്ഞു.
  • ഇക്കഴിഞ്ഞ 21നാണ് കയ്പമംഗലത്ത് വാഹനപരിശോധനക്കിടെ വിഷ്ണു, ജിനേഷ്, അരുണ്‍ എന്നിവരിൽ നിന്നായി 15.2 ഗ്രാം എം ഡി എം എ കണ്ടെടുത്തത്.
  • തൃശൂർ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്.
ലഹരിയെത്തുന്നത് ബാഗ്ലൂരിൽ നിന്ന്: ലഹരിയില്‍ നിന്ന് തൃശൂരിനെ മോചിപ്പിക്കാൻ അന്വേഷണം വ്യാപിപ്പിച്ച് എക്സൈസ്

തൃശൂർ: ലഹരിക്കടത്തിൻറെ ഇടത്താവളമാക്കിയ തൃശൂരിനെ ലഹരിയിൽ നിന്ന് മോചിപ്പിക്കാൻ ശക്തമായ നടപടികളുമായി എക്സൈസ്. കേസിലെ മുഖ്യപ്രതി ഒല്ലൂര്‍ സ്വദേശി അരുണിന് എം.ഡി.എം.എ എത്തുന്നത് ബാംഗ്ലൂരില്‍ നിന്നാണെന്ന് കണ്ടെത്തിയതിനാല്‍  അന്വേഷണം ബാംഗ്ളൂരിലേക്കും വ്യാപിക്കാനാണ് തീരുമാനം. 

അതിനിടെ കൈപ്പമംഗലം എംഡിഎംഎ കേസിലെ പ്രതികളില്‍ നിന്നും ലഹരി വാങ്ങിയ 150ല്‍ പരം വിദ്യാര്‍ത്ഥികളില്‍ നൂറോളം പേരെ  എക്സൈസ് തിരിച്ചറിഞ്ഞു. ഇക്കഴിഞ്ഞ 21നാണ് കയ്പമംഗലത്ത് വാഹനപരിശോധനക്കിടെ വിഷ്ണു, ജിനേഷ്, അരുണ്‍ എന്നിവരിൽ നിന്നായി 15.2 ഗ്രാം എം ഡി എം എ കണ്ടെടുത്തത്. ഇവരുടെ ദേഹപരിശോധന നടത്തിയപ്പോഴാണ് വിദ്യാർഥികളുടെ പേരെഴുതിയ ലിസ്റ്റ് കണ്ടെത്തിയത്. 

Read Also: Sharon Raj Death: ഷാരോൺ രാജിന്റെ ദുരൂഹമരണം: ജൂസിൽ വിഷം കലർത്തിയെന്ന ആരോപണം നിഷേധിച്ച് പെൺകുട്ടി

ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഒല്ലൂർ സ്വദേശി അരുൺ ആണ് ലഹരിക്കടത്തിലെ മുഖ്യ കണ്ണിയെന്ന് അറിഞ്ഞത്. ഇയാളെ വെള്ളിയാഴ്ച കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതില്‍ നിന്നാണ് ഇയാളുടെ കൂട്ടാളികളായ മരത്താക്കര സ്വദേശി സിതിൻ, സിജോ എന്നിവരെ അന്വേഷണ സംഘം പിടികൂടിയത്. 

അരുണുമായുള്ള തെളിവെടുപ്പിനിടെയാണ് ഇരുവരെയും പിടികൂടിയത്. ഇവരിലൊരാളുടെ പക്കല്‍ നിന്ന് 10 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. ഇവരിൽ നിന്നുള്ള വിവരത്തിലാണ് ഇന്നലെ ചാലക്കുടിയിൽ കണ്ടയ്നർ ലോറിയിൽ കടത്തിയ നാല് കിലോയോളം ഹാഷിഷ് ഓയിലും, ചരസുമായി മൂന്ന് പേരെ പിടികൂടിയത്.  

Read Also: Suzuki S-Cross: എസ് ക്രോസ്സിൻറെ ഹൈബ്രിഡ് മോഡൽ, ഗംഭീര ഫീച്ചേഴ്സ്

ലഹരി വാങ്ങി പണം തിരികെ തരാനുള്ളവരുടെ 150 പരം വിദ്യാര്‍ത്ഥികളുടെ പട്ടികയിലെ നൂറോളം പേരെ എക്സൈസ് തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇവരുടെ വീടുകളിലെത്തി ബോധവൽക്കരണവും നിരീക്ഷണവും നടത്തിവരികയാണ് എക്സൈസ്. 

പലരും രക്ഷിതാക്കളുടെ മൊബൈല്‍ വഴിയാണ് പ്രതികളുമായി ഇടപാട് നടത്തിയിരിക്കുന്നത്. പ്രതികള്‍ക്ക് എം.ഡി.എം.എ കിട്ടിയിരുന്നത് ബാംഗ്ലൂർ വഴിയാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ അന്വേഷണം ബാംഗ്ളൂരിലേക്കും വ്യാപിക്കാനാണ് എക്സൈസിന്‍റെ തീരുമാനം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലഹരിവിൽപ്പന നടക്കുന്ന കേന്ദ്രം കൂടിയാണ് തൃശൂരെന്നാണ് വിലയിരുത്തൽ. 

Read Also: Shani Gochar 2023: ശനി ദേവൻ മകരം രാശിയിലേക്ക് നീങ്ങുന്നു, ചില രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ

തൃശൂർ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍  പ്രത്യേക അന്വേഷണ സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി തുടർച്ചയായി ലഹരിക്കടത്ത് സംഘങ്ങൾ പിടിയിലായിരുന്നു. മുഖ്യപ്രതി അരുണിൽ നിന്നും ലഹരിക്കടത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ വെളിച്ചത്ത് കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News