പോക്സോ കേസ് പ്രതിയെ പീഡിപ്പിച്ചതായി പരാതി; തിരുവനന്തപുരം അയിരൂർ സിഐക്കെതിരെ കേസെടുത്തു

Ayiroor CI: പോക്‌സോ കേസ് ഒതുക്കാൻ 1,35,000 രൂപ സിഐ ജയ്‌സൽ കൈക്കൂലി വാങ്ങിയെന്നും പരാതിയുണ്ട്. വ്യാജ കേസെടുത്തെന്ന സംഭവത്തിലായിരുന്നു സിഐയെ സസ്‌പെൻഡ് ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : Dec 15, 2022, 01:30 PM IST
  • കൈക്കൂലി നൽകാത്തതിനെ തുടർന്ന് വ്യാജ കേസെടുത്തെന്ന സംഭവത്തിലായിരുന്നു ഇയാളെ സസ്‌പെൻഡ് ചെയ്തത്
  • പോക്സോ കേസിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ പോലീസ് ക്വാർട്ടേഴ്‌സിൽ വച്ച് പീഡിപ്പിക്കുകയും ഇതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തുവെന്നുമാണ് പരാതി
  • പീഡന വിവരം പുറത്ത് വരാതിരിക്കാൻ പോക്‌സോ കേസിൽ മൂന്ന് ദിവസത്തിനുള്ളിൽ പ്രതിക്കെതിരെ കുറ്റപത്രവും സമർപ്പിച്ചു
പോക്സോ കേസ് പ്രതിയെ പീഡിപ്പിച്ചതായി പരാതി; തിരുവനന്തപുരം അയിരൂർ സിഐക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിയെ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ തിരുവനന്തപുരം അയിരൂർ സിഐക്കെതിരെ കേസെടുത്തു. അയിരൂർ എസ്എച്ചഒ ആയിരുന്ന ജയ്‌സലിന് എതിരെയാണ് കേസെടുത്തത്. നിലവിൽ ഇയാളെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. പോക്‌സോ കേസ് ഒതുക്കാൻ 1,35,000 രൂപ സിഐ ജയ്‌സൽ കൈക്കൂലി വാങ്ങിയെന്നും പരാതിയുണ്ട്.

കൈക്കൂലി നൽകാത്തതിനെ തുടർന്ന് വ്യാജ കേസെടുത്തെന്ന സംഭവത്തിലായിരുന്നു ഇയാളെ സസ്‌പെൻഡ് ചെയ്തത്. പോക്സോ കേസിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ പോലീസ് ക്വാർട്ടേഴ്‌സിൽ വച്ച് പീഡിപ്പിക്കുകയും ഇതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തുവെന്നുമാണ് പരാതി. പീഡന വിവരം പുറത്ത് വരാതിരിക്കാൻ പോക്‌സോ കേസിൽ മൂന്ന് ദിവസത്തിനുള്ളിൽ പ്രതിക്കെതിരെ കുറ്റപത്രവും സമർപ്പിച്ചു.

ALSO READ: Murder: തിരുവനന്തപുരത്ത് വഴയിലയിൽ യുവതിയെ നടുറോഡിൽ വെട്ടിക്കൊന്നു; പങ്കാളി കസ്റ്റഡിയിൽ

പ്രതി ബന്ധുക്കളോട് പറഞ്ഞതോടെയാണ് പീഡന വിവരം പുറത്ത് വന്നത്. സംഭവത്തിൽ ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്ന് റൂറൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയുടെ ജാമ്യം പരിഗണിക്കവേ കോടതിയിലും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. തുടർന്ന് കോടതി തിങ്കളാഴ്ച പ്രതിക്ക് ജാമ്യം അനുവദിച്ചു. പീഡന പരാതിയിൽ ഇന്നലെ പോലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News