NEET-UG 2023: നീറ്റ് പരീക്ഷയിൽ മാര്‍ക്ക് കുറഞ്ഞു, 19 കാരന്‍ ജീവനൊടുക്കി

NEET-UG 2023:  നീറ്റ് പരീക്ഷയ്ക്കായി ഏറെ തയ്യാറെടുപ്പുകള്‍ ഭാവേഷ്  നടത്തിയിരുന്നു. എന്നിരുന്നാലും ഫലം പുറത്തു വന്നപ്പോള്‍ 720 ൽ 588 മാർക്ക് നേടിയിരുന്നു. പ്രതീക്ഷിച്ചതിലും മാർക്ക് കുറഞ്ഞതിൽ മനംനൊന്താണ് കൗമാരക്കാരൻ ആത്മഹത്യ ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.  

Written by - Zee Malayalam News Desk | Last Updated : Jun 15, 2023, 11:12 AM IST
  • ഭാവേഷ് തേജു സിംഗ് റാത്തോഡ് എന്ന വിദ്യാർത്ഥി തന്‍റെ മുറിയിലെ സീലിംഗ് ഹുക്കിൽ തൂങ്ങിമരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് വിദ്യാർത്ഥി മരിച്ചത്.
NEET-UG 2023: നീറ്റ് പരീക്ഷയിൽ മാര്‍ക്ക് കുറഞ്ഞു, 19 കാരന്‍ ജീവനൊടുക്കി

Nagpur, Maharashtra: കഴിഞ്ഞ ദിവസം പുറത്തുവന്ന നീറ്റ് (National Eligibility cum Entrance Test - NEET) പരീക്ഷയിൽ പ്രതീക്ഷിച്ചതിലും കുറവ് മാർക്ക് നേടിയതിനെ തുടർന്ന്19 കാരനായ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. നാഗ്പൂരിലാണ് സംഭവം.

Also Read:  Dhan Lakshmi Yog: ഈ രാശിക്കാര്‍ സമ്പന്നര്‍!! ധന ലക്ഷ്മി യോഗം നല്‍കും ലക്ഷ്മീ ദേവിയുടെ അനുഗ്രഹവും കൃപയും  

ഭാവേഷ് തേജു സിംഗ് റാത്തോഡ് എന്ന വിദ്യാർത്ഥി തന്‍റെ മുറിയിലെ സീലിംഗ് ഹുക്കിൽ തൂങ്ങിമരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് വിദ്യാർത്ഥി മരിച്ചത്. വിദ്യാർത്ഥിയുടെ മുറിയിൽ നിന്ന് "ആത്മഹത്യ" കുറിപ്പ് കണ്ടെത്തി. മാര്‍ക്ക്  കുറഞ്ഞുപോയത് തന്നെ ഏറെ നിരാശനാക്കിയതായി യുവാവ്‌ കത്തില്‍ പറഞ്ഞിരിയ്ക്കുന്നതായി പോലീസ് പറയുന്നു.  

Also Read:  NEET UG Result 2023:  നീറ്റ് യുജി പരീക്ഷാഫലം പ്രഖ്യാപിച്ചു, ആദ്യ 50 റാങ്കുകളിൽ 40ഉം ആൺകുട്ടികള്‍!!

വാഷിം ജില്ലയിലെ കരഞ്ജ ലാഡ് തഹസിൽ നിന്നുള്ള റാത്തോഡ്, ഒരു ഡോക്ടറാകാനുള്ള തന്‍റെ സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിനായി നാഗ്പൂരിലേക്ക് താമസം മാറ്റുകയായിരുന്നു. നീറ്റ് പരീക്ഷയ്ക്കായി ഏറെ തയ്യാറെടുപ്പുകള്‍ ഭാവേഷ്  നടത്തിയിരുന്നു. എന്നിരുന്നാലും ഫലം പുറത്തു വന്നപ്പോള്‍ 720 ൽ 588 മാർക്ക് നേടിയിരുന്നു. പ്രതീക്ഷിച്ചതിലും മാർക്ക് കുറഞ്ഞതിൽ മനംനൊന്താണ് കൗമാരക്കാരൻ ആത്മഹത്യ ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.  

എന്താണ് NEET?
ബാച്ചിലർ ഓഫ് മെഡിസിൻ ആൻഡ് ബാച്ചിലർ ഓഫ് സർജറി (Bachelor of Medicine and Bachelor of Surgery - MBBS, ബാച്ചിലർ ഓഫ് ഡെന്‍ന്‍റൽ സർജറി (Bachelor of Dental Surgery - BDS), ബാച്ചിലർ ഓഫ് ആയുർവേദ, മെഡിസിൻ ആൻഡ് സർജറി (Bachelor of Ayurveda, Medicine and Surgery - BAMS), ബാച്ചിലർ ഓഫ് സിദ്ധ മെഡിസിൻ ആൻഡ് സർജറി (Bachelor of Siddha Medicine and Surgery  - BSMS), ബാച്ചിലർ ഓഫ് യുനാനി മെഡിസിൻ ആൻഡ് സർജറി (Bachelor of Unani Medicine and Surgery - BUMS), ബാച്ചിലർ ഓഫ് ഹോമിയോപ്പതിക് മെഡിസിൻ ആൻഡ് സർജറി (Bachelor of Homeopathic Medicine and Surgery - BHMS), BSc (H) നഴ്സിംഗ് കോഴ്സുകൾ. എന്നിവയിലേക്കുള്ള പ്രവേശനത്തിനുള്ള യോഗ്യതാ പ്രവേശന പരീക്ഷയാണ് നീറ്റ്-യുജി (NEET - UG). 

രാജ്യത്തെ 540-ലധികം മെഡിക്കൽ കോളേജുകളിലായി 80,000-ത്തിലധികം എംബിബിഎസ് സീറ്റുകളുണ്ട്. ഇവിടെ പ്രവേശനം ലഭിക്കുന്നതിന് NEET - UG പരീക്ഷയില്‍ യോഗ്യത നേടേണ്ടത് അനിവാര്യമാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

  

Trending News