Horoscope Today January 17: ഇന്നത്തെ രാശിഫലം, ഇന്നത്തെ ഭാഗ്യം എങ്ങനെയായിരിക്കും? അറിയാം

Horoscope Today January 17:  നിങ്ങളുടെ രാശിചക്രത്തിന്‍റെ അവസ്ഥ എന്താണ്? ഇന്ന് നിങ്ങള്‍ക്ക് ജീവിതത്തിലെ നിർണായകവും പ്രധാനപ്പെട്ടതുമായ തീരുമാനങ്ങൾ കൈക്കൊള്ളേണ്ടി വരുന്ന ദിവസമാണോ? നിങ്ങളുടെ ഭാഗ്യത്തില്‍  ഇന്ന് എന്താണ്? അറിയാം    

Written by - Zee Malayalam News Desk | Last Updated : Jan 17, 2023, 10:26 AM IST
  • നിങ്ങളുടെ രാശിചക്രത്തിന്‍റെ അവസ്ഥ എന്താണ്? ഇന്ന് നിങ്ങള്‍ക്ക് ജീവിതത്തിലെ നിർണായകവും പ്രധാനപ്പെട്ടതുമായ തീരുമാനങ്ങൾ കൈക്കൊള്ളേണ്ടി വരുന്ന ദിവസമാണോ? നിങ്ങളുടെ ഭാഗ്യത്തില്‍ ഇന്ന് എന്താണ്? അറിയാം
Horoscope Today January 17: ഇന്നത്തെ  രാശിഫലം, ഇന്നത്തെ ഭാഗ്യം എങ്ങനെയായിരിക്കും? അറിയാം

Horoscope Today January 17: ഇന്ന് ജനുവരി 17  ചൊവ്വാഴ്ച.  ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങിനെയായിരിയ്ക്കും? ഇന്ന് താരങ്ങള്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിയ്ക്കുന്ന ഭാഗ്യങ്ങള്‍ എന്തെല്ലാമാണ്?   നിങ്ങളുടെ രാശിചക്രത്തിന്‍റെ അവസ്ഥ എന്താണ്? ഇന്ന് നിങ്ങള്‍ക്ക് ജീവിതത്തിലെ നിർണായകവും പ്രധാനപ്പെട്ടതുമായ തീരുമാനങ്ങൾ കൈക്കൊള്ളേണ്ടി വരുന്ന ദിവസമാണോ? നിങ്ങളുടെ ഭാഗ്യത്തില്‍  ഇന്ന് എന്താണ്? അറിയാം  

ഇന്നത്തെ രാശിഫലം ( Today's Horoscope) 
 
മേടം രാശി  (ഇന്നത്തെ മേടം  രാശിഫലം (Aries Horoscope Today)
ചില പ്രധാനപ്പെട്ട ജോലികള്‍ക്ക് മുടക്കം സംഭവിക്കാം. എന്നാല്‍,  നിങ്ങളുടെ ഭാഗ്യത്തില്‍ വിശ്വസിക്കുക. വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കുക. ഭക്ഷ്യധാന്യങ്ങൾ ദാനം ചെയ്യുന്നത് ഉത്തമമാണ്.  

Also Read: Shattila Ekadashi 2023: മോക്ഷപ്രാപ്തി നേടിത്തരുന്ന ഷഡ് തില ഏകാദശി എന്നാണ്? ആരാധനാരീതിയും ശുഭമുഹൂര്‍ത്തവും അറിയാം
 
ഈ രാശിക്കാരുടെ ഭാഗ്യ നിറം:   ഇളംമഞ്ഞ .  

ഇടവം  (ഇന്നത്തെ ഇടവം  രാശിഫലം)  (Today Taurus Horoscope) 
സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തമാകും. അനാവശ്യമായി ആരോടും തർക്കിക്കരുത്. ആരുടെയും മേൽ സമ്മർദ്ദം ചെലുത്തരുത്. പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങൾ ദാനം ചെയ്യുക.

ഈ രാശിക്കാരുടെ ഭാഗ്യ നിറം:  നീല

മിഥുനം ( (ഇന്നത്തെ മിഥുനം  രാശിഫലം)  (Today Gemini Horoscope) 
ഉന്നത അധികാരികളില്‍നിന്ന് പ്രയോജനം ലഭിക്കും. ആർക്കും തെറ്റായ ഉപദേശം നൽകരുത്. പിതാവിൽ നിന്ന് സഹായം ലഭിക്കും.  ഇന്ന് അരി ദാനം ചെയ്യുന്നത്  ഉത്തമമാണ്. 

Also Read:  Astrology Tips: നിങ്ങൾ ആഗ്രഹിക്കുന്ന ജോലി ലഭിക്കുന്നില്ലേ? ഇക്കാര്യങ്ങള്‍ പരീക്ഷിക്കൂ

ഈ രാശിക്കാരുടെ  ഭാഗ്യ നിറം:  പച്ച 

കർക്കടകം  (ഇന്നത്തെ കർക്കടകം  രാശിഫലം) (Cancer Horoscope Today)
മുതിർന്നവരുടെ ഉപദേശം സ്വീകരിക്കുക. ഒരു സ്ത്രീയിൽ നിന്ന് സഹായം ലഭിക്കും. പ്രധാനപ്പെട്ട കാര്യങ്ങൾ സ്വന്തം തീരുമാനത്തില്‍ ചെയ്യുക. പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങൾ ദാനം ചെയ്യുക.

ഈ രാശിക്കാരുടെ ഭാഗ്യ നിറം:  ഓറഞ്ച്

ചിങ്ങം  (ഇന്നത്തെ ചിങ്ങം രാശിഫലം) (Leo Horoscope Today)
ജോലിക്ക് അപേക്ഷിക്കാന്‍ ഈ ദിവസം ഉചിതമാണ്. വീടിന്‍റെ തെക്കുഭാഗം വൃത്തിയായി സൂക്ഷിക്കുക. നിങ്ങള്‍ മനസില്‍ ആഗ്രഹിക്കുന്ന ഏറെ പ്രിയപ്പെട്ട ആഗ്രഹം സഫലമാകും. മഞ്ഞനിറമുള്ള പഴങ്ങൾ ദാനം ചെയ്യുന്നത് ഈ രാശിക്കാര്‍ക്ക് നല്ലതാണ്.  

ഈ രാശിക്കാരുടെ ഭാഗ്യ നിറം:   ഓറഞ്ച്

കന്നി  (ഇന്നത്തെ കന്നി രാശിഫലം)  (Horoscope Virgo Today)
ഭക്ഷണ പാനീയങ്ങളുടെ കാര്യത്തില്‍ ശ്രദ്ധിക്കുക. കരിയർ മാറാന്‍ ഇത് ഉചിത സമയമല്ല. ദേഷ്യം നിയന്ത്രിക്കുക. മധുരപലഹാരങ്ങള്‍ ദാനം ചെയ്യുക.

ഈ രാശിക്കാരുടെ  ഭാഗ്യ നിറം:  കുങ്കുമം

തുലാം  (ഇന്നത്തെ തുലാം  രാശിഫലം) (Libra Horoscope Today)
കടം നല്‍കിയ പണം കുടുങ്ങിപ്പോകും. അതിഥി വരാൻ സാധ്യതയുണ്ട്. ആലോചിച്ച ശേഷം മാത്രം തീരുമാനം എടുക്കുക. ശിവനെ ആരാധിക്കുക.

ഈ രാശിക്കാരുടെ  ഭാഗ്യ നിറം :  ആകാശനീല  

വൃശ്ചികം (ഇന്നത്തെ വൃശ്ചികം രാശിഫലം) (Scorpio Horoscope Today) 
ഇന്നേ ദിവസം ആരുമായും തർക്കിക്കരുത്. ബിസിനസില്‍ ലാഭം ഉണ്ടാകും. ബഹുമാനം ലഭിക്കും. ശർക്കര ദാനം ചെയ്യുക.

ഈ രാശിക്കാരുടെ ഭാഗ്യ നിറം :  ബ്രൗൺ

ധനു (ഇന്നത്തെ ധനു രാശിഫലം)  (Sagittarius Horoscope Today)
ബന്ധത്തിൽ അസ്വാരസ്യങ്ങള്‍ ഉണ്ടാകാം. രാത്രി വൈകുവോളം ഉണർന്നിരിക്കരുത്. പണം കടം കൊടുക്കരുത്. പക്ഷികൾക്ക് ഭക്ഷണം കൊടുക്കുക.

ഈ രാശിക്കാരുടെ ഭാഗ്യ നിറം:  മഞ്ഞ 

മകരം (ഇന്നത്തെ മകരം രാശിഫലം) (Today Capricorn Horoscope)
ഉത്തരവാദിത്തങ്ങൾ ശരിയായി നിറവേറ്റുക. നിങ്ങളുടെ സുഹൃത്തിനെ സഹായിക്കുക. ഉച്ചയ്ക്ക് ശേഷമുള്ള സമയം അനുകൂലമാണ്. ചുവന്ന മധുരപലഹാരങ്ങൾ ദാനം ചെയ്യുക..

ഈ രാശിക്കാരുടെ  ഭാഗ്യ നിറം: പിങ്ക്

കുംഭം (ഇന്നത്തെ കുംഭം രാശിഫലം)  (Today Aquarius Horoscope)
പണത്തിന്‍റെ സ്ഥിതി മെച്ചപ്പെടും. കടം വാങ്ങിയ പണം തിരികെ ലഭിക്കും. കുങ്കുമം ദാനം ചെയ്യുക.

ഈ രാശിക്കാരുടെ  ഭാഗ്യ നിറം:  ആകാശനീല

മീനം (ഇന്നത്തെ മീനം രാശിഫലം) (Pisces Horoscope Today)
വൈകുന്നേരത്തോടെ നിങ്ങള്‍ അഭിമുഖീകരിയ്ക്കുന്ന പ്രശ്‌നങ്ങള്‍ അവസാനിക്കും. അശ്രദ്ധ പാടില്ല. നിങ്ങളുടെ മുതിർന്നവരെ ബഹുമാനിക്കുക. അരി ദാനം ചെയ്യുക.

ഈ രാശിക്കാരുടെ  ഭാഗ്യ നിറം:  സ്വർണ്ണനിറം 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News