IPL 2024 CSK Vs RCB: ഐപിഎൽ പ്ലേഓഫിലെ നാലാമനെ ഇന്നറിയാം; ചെന്നൈ - ബെം​ഗളൂരു തീപാറും പോരാട്ടം

ഈ സീസണിലെ ആദ്യഘട്ട മത്സരങ്ങളിലെ മോശം പ്രകടനത്തിന് ശേഷം ബെം​ഗളൂരു ​ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. അവസാനത്തെ അഞ്ച്  കളിയിലെ മിന്നും ജയമാണ് ആർസിബിയെ പ്ലേഓഫ് സാധ്യതയിലേക്ക് എത്തിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : May 18, 2024, 01:16 PM IST
  • കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്സ് ഹൈദരാബാ​ദ് എന്നീ ടീമുകളാണ് പ്ലേഓഫ് ഉറപ്പിച്ച ടീമുകൾ.
  • ഇന്നത്തെ മത്സരത്തോടെ നാലാമതെത്തുന്ന ടീമിനെയും അറിയാം.
IPL 2024 CSK Vs RCB: ഐപിഎൽ പ്ലേഓഫിലെ നാലാമനെ ഇന്നറിയാം; ചെന്നൈ - ബെം​ഗളൂരു തീപാറും പോരാട്ടം

ബെം​ഗളൂരു: ഐപിഎൽ 2024 സീസണിൻ്റെ പ്ലേഓഫിലെത്തുന്ന നാലാമത്തെ ടീമിനെ ഇന്നറിയാം. ഇന്ന് നടക്കുന്ന നിർണ്ണായക പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സും റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവും ഏറ്റുമുട്ടും. ബെം​ഗളൂരുവിൻ്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി 7:30നാണ് മത്സരം ആരംഭിക്കുന്നത്. പ്ലേഓഫ് മത്സരങ്ങൾ ആരംഭിക്കുന്നതിന് മുമ്പുള്ള ഒരു എലിമിനേറ്റർ മത്സരത്തെ പോലെയാണ് ഇരുടീമുകളുടെയും ആരാധകർ ഇന്നത്തെ മത്സരം നോക്കികാണുന്നത്. 

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്സ് ഹൈദരാബാ​ദ് എന്നീ ടീമുകളാണ് പ്ലേഓഫ് ഉറപ്പിച്ച ടീമുകൾ. ഇന്നത്തെ മത്സരത്തോടെ നാലാമതെത്തുന്ന ടീമിനെയും അറിയാം. ഇന്ന് നടക്കുന്ന പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്താൽ ചെന്നൈ സൂപ്പർ കിങ്സിനെ 18 റൺസിനെങ്കിലും തോൽപ്പിക്കുകയോ, രണ്ടാമത് ബാറ്റ് ചെയ്താൽ 18.1 ഓവറിൽ ചെന്നൈയുടെ വിജയലക്ഷ്യം മറികടക്കുകയോ ചെയ്താൽ മാത്രമേ റോയൽ ചലഞ്ചേഴ്സിന് പ്ലേഓഫിലേക്കുള്ള ടിക്കറ്റ് ലഭിക്കൂ. എന്നാൽ ആർസിബിക്ക് തലവേദനയായി ബെം​ഗളൂരുവിലെ കാലാവസ്ഥയുമുണ്ട്. ‌‌

ഈ സീസണിലെ ആദ്യഘട്ട മത്സരങ്ങളിലെ മോശം പ്രകടനത്തിന് ശേഷം ബെം​ഗളൂരു ​ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. അവസാനത്തെ അഞ്ച്  കളിയിലെ മിന്നും ജയമാണ് ആർസിബിയെ പ്ലേഓഫ് സാധ്യതയിലേക്ക് എത്തിക്കുന്നത്. വിരാട് കോഹ്ലിയുടെ ബാറ്റിങ് ഫോം തന്നെയാണ് ആർസിബിയുടെ തുറുപ്പുചീട്ട്. ഇം​ഗ്ലണ്ട് താരം വിൽ ജാക്സ് നാട്ടിലേക്ക് മടങ്ങിയത് ടീമിന് തിരിച്ചടിയാണ്. കാമറൂൺ ​ഗ്രീൻ, രജത് പട്ടിദാർ, ദിനേശ് കാർത്തിക്, നായകൻ ഡുപ്ലേസി എന്നിവർ തകർത്തടിച്ചാൽ ആർസിബിക്ക് പ്ലേഓഫിലേക്ക് അനായാസം കടക്കാം. ബൗളിം​ഗിൽ മോശം പ്രകടനം കാഴ്ചവച്ചിരുന്ന ആർസിബി കഴിഞ്ഞ കളികളിൽ മികച്ച പ്രകടനം പുറത്തെടുത്തത് ടീമിന് ആശ്വാസം പകരുന്നു. 

റുതുരാജ് ​ഗെയ്ക്വാദിൻ്റെ നേതൃത്വത്തിൽ ഈ സീസൺ കളിക്കാനിറങ്ങിയ ചെന്നൈ സൂപ്പർ കിങ്സിന് ബാറ്റ്സ്മാൻമാരുടെ സ്ഥിരതയില്ലാത്ത പ്രകടനം ആശങ്കയാണ്. നായകൻ റുതുരാജ് മാത്രമാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത്. ഇം​ഗ്ലണ്ട് ഓൾറൗണ്ടർ മോയിൻ അലി നാട്ടിലേക്ക് മടങ്ങിയതോടെ മിച്ചൽ സാൻ്റ്നർ പ്ലേയിം​ഗ് ഇലവനിലേക്ക് എത്തിയേക്കും. ഇന്നത്തെ മത്സരത്തിൽ ജയം ഉറപ്പിച്ച് രണ്ടാം സ്ഥാനം ഉറപ്പിക്കാനാകും ചെന്നൈയുടെ ലക്ഷ്യം. ഇത് രാജസ്ഥാൻ റോയൽസിന് ഒരു തലവേദനയായേക്കാം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News